കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ നിന്ന് വേറിട്ട വാര്‍ത്ത: ആണ്‍കുട്ടികളെ മോഷ്ടിച്ച് യുവതി, 27 വര്‍ഷത്തിന് ശേഷം സംഭവിച്ചത്...

Google Oneindia Malayalam News

റിയാദ്: ഹോളിവുഡ് സിനിമകളെ വെല്ലുന്ന കഥയാണ് സൗദിയില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്. ആണ്‍കുട്ടികളോടുള്ള താല്‍പ്പര്യം കാരണം നവജാത ശിശുക്കളെ ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ച യുവതി 27 വര്‍ഷത്തിന് ശേഷം പിടിയില്‍. പെണ്‍മക്കള്‍ മാത്രമുള്ള മറിയം എന്ന യുവതിയാണ് ദമ്മാമിലെ ആശുപത്രിയില്‍ നിന്ന് ആണ്‍കുട്ടികളെ തിരഞ്ഞുപിടിച്ച് മോഷ്ടിച്ചത്.

അന്നത്തെ കുഞ്ഞു മക്കള്‍ ഇന്ന് കൗമാരാം കടക്കുന്നു. തിരിച്ചറിയല്‍ കാര്‍ഡിന് വേണ്ടി പോലീസിനെ സമീപിച്ചതോടെയാണ് രഹസ്യങ്ങളുടെ ചുരുളഴിഞ്ഞത്. ആദ്യം കൊടുത്ത മൊഴി യുവതി മാറ്റിപ്പറഞ്ഞു. ഇതോടെ പോലീസിന് സംശയമായി. പുറംലോകം അറിയാതെയാണ് യുവതി ഈ കുട്ടികളെ ഇത്രയും കാലം വളര്‍ത്തിയത്. വിശദവിവരങ്ങള്‍ ഇങ്ങനെ...

മൂന്ന് വര്‍ഷം ഇടവേള

മൂന്ന് വര്‍ഷം ഇടവേള

1990കളിലാണ് ആശുപത്രിയല്‍ നിന്ന് ആണ്‍കുട്ടികളെ മറിയം മോഷ്ടിച്ചത്. മൂന്ന് വര്‍ഷം ഇടവേള നല്‍കിയായിരുന്നു ഓരോ തട്ടിക്കൊണ്ടുപോകലും. ഒമ്പതു വര്‍ഷത്തിനിടെ നടന്ന തട്ടിക്കൊണ്ടുപോകലുകള്‍ക്കാണ് ഇപ്പോള്‍ ചുരുളഴിഞ്ഞത്. രണ്ട് ആണ്‍കുട്ടികള്‍ക്ക് ഐഡി കാര്‍ഡ് ലഭിക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

ജനന രേഖകള്‍ ഇല്ല

ജനന രേഖകള്‍ ഇല്ല

തന്റെ മക്കളാണ് എന്ന് അവകാശപ്പെട്ടാണ് മറിയം പോലീസിനെ സമീപിച്ചത്. ജനന രേഖകള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സാധിച്ചില്ല. തുടര്‍ന്ന് തനിക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതായിരുന്നുവെന്ന് യുവതി പറഞ്ഞു. ഇതോടെ പോലീസിന് സംശയമായി. 1990കളില്‍ കുട്ടികളെ കാണാതായ രേഖകള്‍ പോലീസ് പരിശോധിച്ചു.

തിരിച്ചറിഞ്ഞത് ഇങ്ങനെ

തിരിച്ചറിഞ്ഞത് ഇങ്ങനെ

മറിയത്തിനൊപ്പം വന്ന ആണ്‍കുട്ടികളുടെ ഡിഎന്‍എ പോലീസ് പരിശോധിച്ചു. 1999, 1996 എന്നീ വര്‍ഷങ്ങളില്‍ കാണാതായ കുട്ടികളുടെ ഡിഎന്‍എയുമായി സാമ്യമുണ്ട് എന്ന് കണ്ടെത്തി. ഇതോടെയാണ് ദമ്മാമിലെ പോലീസ് നടപടികള്‍ വേഗത്തിലാക്കിയത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് വീണ്ടെടുത്തു.

രണ്ടുകുട്ടികള്‍ ഒരേ ആശുപത്രിയില്‍ നിന്ന്

രണ്ടുകുട്ടികള്‍ ഒരേ ആശുപത്രിയില്‍ നിന്ന്

1996ല്‍ ദമ്മാമിലെ വുമണ്‍ ആന്റ് ചൈല്‍ഡ് ബെര്‍ത്ത് ആശുപത്രിയില്‍ നിന്നാണ് ഒരു ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. മുഹമ്മദ് അമരി എന്നാണ് കുട്ടിയുടെ പേര് ആശുപത്രിയില്‍ നല്‍കിയിരുന്നത്. ഇപ്പോള്‍ മറിയം വിൡക്കുന്നത് അലി എന്നാണ്. മറ്റൊരു കുട്ടി 1999ല്‍ ഇതേ ആശുപത്രപിയില്‍ നിന്ന് കാണാതായ മൂസ ഖനീസ് ആണ്. അനസ് എന്നാണ് ഇപ്പോഴത്തെ വിളിപ്പേര്.

നഴ്‌സിന്റെ വേഷത്തിലെത്തി...

നഴ്‌സിന്റെ വേഷത്തിലെത്തി...

ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയത് നഴ്‌സിന്റെ വേഷത്തിലെത്തിയാണ്. മാതാവിന്റെ കൈയ്യില്‍ നിന്ന് കുട്ടിയെ കുളിപ്പിക്കാം എന്ന പേരില്‍ വാങ്ങുകയായിരുന്നു. എന്നാല്‍ പിന്നീട് തിരിച്ചുവന്നില്ല. മൂസ കഴിഞ്ഞദിവസം സ്വന്തം കുടുംബത്തോടൊപ്പം ചേര്‍ന്നുവെന്ന് പോലീസ് പറഞ്ഞു.

സാമ്പത്തികമായി ഉയര്‍ന്ന കുടുംബാംഗം

സാമ്പത്തികമായി ഉയര്‍ന്ന കുടുംബാംഗം

പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടു. മറിയം എന്ന സ്ത്രീയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറയുന്നു. ദമ്മാമിലെ സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തില്‍ അംഗമാണ് ഇവര്‍. വിവാഹിതയാണ് മറിയം. ആണ്‍കുട്ടികളെ വീട്ടില്‍ കണ്ടെത്തിയത് മൂലം കുടുംബ ബന്ധം തകര്‍ന്നിരുന്നു.

ആദ്യഭര്‍ത്താവുമായി പിരിഞ്ഞു

ആദ്യഭര്‍ത്താവുമായി പിരിഞ്ഞു

തന്റെ പേരിനോടൊപ്പം ആദ്യത്തെ ആണ്‍കുട്ടിയുടെ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് മറിയം ആവശ്യപ്പെട്ടതോടെയാണ് ആദ്യ ഭര്‍ത്താവുമായി തര്‍ക്കം തുടങ്ങിയതും പിരിഞ്ഞതും. ആദ്യ ഭര്‍ത്താവില്‍ രണ്ട് പെണ്‍മക്കളാണുണ്ടായിരുന്നത്. ആണ്‍കുട്ടികള്‍ തന്റേതാണ് എന്ന് ആദ്യം യുവതി പോലീസിനോട് പറഞ്ഞിരുന്നു.

പോലീസിന് സംശയം തോന്നിയത്...

പോലീസിന് സംശയം തോന്നിയത്...

മൂന്നാമത്തെ കുട്ടിയുടെ രേഖകളിലും കൃത്യതയുണ്ടായിരുന്നില്ല. തുടര്‍ന്ന് ഡിഎന്‍എ പരിശോധന നടത്തി. തുടര്‍ന്നാണ് 1993ല്‍ ഖുതൈഫ് ആശുപത്രിയില്‍ നിന്ന് കാണാതായ കുട്ടിയാണെന്ന് പോലീസിന് ബോധ്യമായത്. ആദ്യം തട്ടിക്കൊണ്ടുപോയ കുട്ടിയായിരുന്നു ഇത്. പിന്നീടാണ് 1996ലും 1999ലും കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസിന് വ്യക്തമായി.

2002ലും ശ്രമിച്ചു, പക്ഷേ

2002ലും ശ്രമിച്ചു, പക്ഷേ

ഇത്രയും കാലം ഐഡി നേടാന്‍ ശ്രമിക്കാത്തതിന് വ്യക്തമായ കാരണം യുവതി നല്‍കിയില്ല. വിശദമായി യുവതിയെ ചോദ്യം ചെയ്തപ്പോള്‍ എല്ലാം തുറന്നു പറയുകയായിരുന്നു. 2002ലും ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ യുവതി ശ്രമിച്ചിരുന്നു. എന്നാല്‍ പിടിക്കപ്പെട്ടു. ഇതോടെയാണ് ഇത്തരം ശ്രമങ്ങള്‍ പിന്നീട് ഉപേക്ഷിച്ചതെന്നും യുവതി പോലീസിനോട് പറഞ്ഞു.

വളര്‍ത്തിയത് ഇങ്ങനെ

വളര്‍ത്തിയത് ഇങ്ങനെ

ആണ്‍കുട്ടികളെ മറ്റുള്ളവരില്‍ നിന്ന് മറച്ചായിരുന്നു യുവതി വളര്‍ത്തിയിരുന്നത്. ആണ്‍കുട്ടികളെ അടുത്തകാലം വരെ തങ്ങള്‍ കണ്ടിട്ടില്ലെന്ന് അയല്‍വാസികള്‍ പറയുന്നു. അനസ്, അലി, നായിഫ് എന്നീ മൂന്ന് ആണ്‍കുട്ടികളെയും അടുത്തിടെയാണ് കണ്ടുതുടങ്ങിയതെന്ന് അയല്‍വാസികള്‍ പോലീസിന് മൊഴി നല്‍കി. വീട്ടില്‍ വച്ച് തന്നെയാണ് അവര്‍ക്ക് വിദ്യാഭ്യാസം നല്‍കിയിരുന്നത്.

 ഒരു കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്തി

ഒരു കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്തി

അതേസമയം, അനസ് എന്ന മൂസയുടെ ബന്ധുക്കളെ പോലീസ് കണ്ടെത്തി. അനസിനെ അവരെ ഏല്‍പ്പിക്കുകയും ചെയ്തു. കാണാതായ അന്ന് മുതല്‍ തന്റെ മകന് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു. മകനെവിടെ എന്ന് ചോദിച്ച് ഭാര്യ ഇപ്പോഴും കരയുക പതിവാണെന്നും പിതാവ് അലി ഖനീസി പറയുന്നു.

ഡോ. കഫീല്‍ ഖാന്റെ അവസ്ഥ ദയനീയം; ഏകാന്ത തടവ്, കുടുംബം തകര്‍ത്തു, ഒട്ടേറെ കേസുകള്‍ഡോ. കഫീല്‍ ഖാന്റെ അവസ്ഥ ദയനീയം; ഏകാന്ത തടവ്, കുടുംബം തകര്‍ത്തു, ഒട്ടേറെ കേസുകള്‍

English summary
Saudi Woman arrested for Kidnapping Children in 27 years ago
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X