കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി യുവതി ബാങ്കോക്ക് ഹോട്ടലില്‍ കയറി വാതിലടച്ചു; തിരിച്ചുപോകില്ലെന്ന്!! നാടുകടത്താന്‍ പോലീസ്

Google Oneindia Malayalam News

ബാങ്കോക്ക്: തായ്‌ലന്റിലെത്തിയ സൗദി യുവതിയുടെ നീക്കം നാടകീയരംഗങ്ങള്‍ക്ക് കാരണമായി. ബാങ്കോക്ക് വിമാനത്താവളത്തില്‍ നിന്ന് പിടിയിലായ യുവതി സൗദിയിലേക്ക് തിരിച്ചുപോകില്ലെന്നാണ് പറയുന്നത്. ഇവരെ നാടുകടത്താന്‍ പോലീസ് ശ്രമം ആരംഭിച്ചു. ഹോട്ടലില്‍ താമസിപ്പിക്കുകയും ചെയ്തു.

എന്നാല്‍ നാടുകടത്താനുള്ള നീക്കം പുരോഗമിക്കവെ യുവതി ഹോട്ടല്‍ മുറിയുടെ വാതില്‍ അടച്ചു. പിന്നെ തുറന്നില്ല. പോലീസും മറ്റു രക്ഷാ പ്രവര്‍ത്തകരും വാതിലിന് പുറത്ത് തമ്പടിച്ചു. യുവതി ആരോടും സംസാരിച്ചില്ല. പകരം ട്വിറ്റര്‍ വഴി നിലപാട് വ്യക്തമാക്കി. ഇതോടെ എമിഗ്രേഷന്‍ വകുപ്പ് ഇടപെട്ടു. കോടതി ഇടപെടലുമുണ്ടായി. ആഗോളതലത്തില്‍ വിഷയം ചര്‍ച്ചയാകുകയും ചെയ്തു.....

റഹാഫ് മുഹമ്മദ് അല്‍ ഖാനൂന്‍

റഹാഫ് മുഹമ്മദ് അല്‍ ഖാനൂന്‍

റഹാഫ് മുഹമ്മദ് അല്‍ ഖാനൂന്‍ എന്ന സൗദി യുവതിയാണ് തായ് പോലീസിനെ പുലിവാല് പിടിപ്പിച്ചിരിക്കുന്നത്. സൗദിയിലേക്ക് തിരിച്ചുപോകില്ലെന്നാണ് യുവതി പറയുന്നത്. ഹോട്ടല്‍ മുറി അടച്ചിടുകയും ചെയ്തു. കുവൈത്തില്‍ കുടുംബത്തിനൊപ്പം എത്തിയതായിരുന്നു യുവതി. പിന്നീട് യുവതി തനിച്ച് തായ്‌ലന്റിലേക്ക് വിമാനം കയറുകയായിരുന്നു.

ഓസ്‌ട്രേലിയയിലേക്ക് പോകാന്‍

ഓസ്‌ട്രേലിയയിലേക്ക് പോകാന്‍

തായ്‌ലാന്റില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് പോകാനായിരുന്നു യുവതിയുടെ തീരുമാനം. ഓസ്‌ട്രേലിയയില്‍ അഭയം തേടാനും തീരുമാനിച്ചു. എന്നാല്‍ കുറച്ച് ദിവസം ഹോട്ടലില്‍ തങ്ങിയ ശേഷം ഓസ്‌ട്രേലിയന്‍ യാത്രയ്ക്ക് വേണ്ടി ബാങ്കോക്ക് വിമാനത്താവളത്തില്‍ എത്തിയതോടെ പിടിക്കപ്പെട്ടു. കുവൈത്തിലേക്ക് തന്നെ തിരിച്ചയക്കാനിയുരുന്നു തായ് പോലീസിന്റെ തീരുമാനം. യുവതി സമ്മതിച്ചില്ല.

ഉന്നതര്‍ ഇടപെട്ടു

ഉന്നതര്‍ ഇടപെട്ടു

പിന്നീടാണ് ഹോട്ടല്‍ മുറി അടച്ച് അകത്തിരുന്നത്. യുവതി ഫോട്ടോയും വീഡിയോയും ട്വിറ്റര്‍ വഴി പുറത്തുവിട്ടു. തിരിച്ചയച്ചാല്‍ തന്റെ ജീവന്‍ അപകടത്തിലാണെന്നും ബന്ധുക്കള്‍ തന്നെ കൊലപ്പെടുത്തുമെന്നും യുവതി ട്വിറ്റര്‍ വഴി അറിയിച്ചു. ഇതോടെ കോടതിയും എമിഗ്രേഷന്‍ വകുപ്പും ഇടപെട്ടു.

കോടതി കൈവിട്ടു, എന്നാല്‍...

കോടതി കൈവിട്ടു, എന്നാല്‍...

നാടുകടത്താനുള്ള പോലീസ് നീക്കം കോടതി തടഞ്ഞില്ല. നാടുകടത്തുന്നതില്‍ തെറ്റില്ല എന്നാണ് കോടതി വ്യക്തമാക്കിയത്. എന്നാല്‍ തൊട്ടുപിന്നാലെയാണ് എമിഗ്രേഷന്‍ വകുപ്പ് ഇടപെട്ടത്. ജീവന്‍ അപകടത്തിലാകുമെന്ന് യുവതി പറയുന്നു. ഈ സാഹചര്യത്തില്‍ നാടുകടത്തുന്നത് ആലോചിച്ച ശേഷം മതിയെന്നാണ് എമിഗ്രേഷന്‍ വകുപ്പ് അറിയിച്ചത്.

ഐക്യരാഷ്ട്രസഭയും

ഐക്യരാഷ്ട്രസഭയും

യുവതിയുമായി അനുനയ ചര്‍ച്ചയ്ക്ക് ശ്രമിക്കുന്നുണ്ട്. കുവൈത്ത് വഴി സൗദിയിലേക്കുള്ള വിമാനം പുറപ്പെടാനിരിക്കുകയാണ്. യുവതി സമ്മതിച്ചാല്‍ തിരിച്ചയക്കും. നിര്‍ബന്ധിച്ച് മടക്കി അയക്കില്ലെന്ന് എമിഗ്രേഷന്‍ വിഭാഗം മേധാവി മാധ്യമങ്ങളോട് പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ഥി ഏജന്‍സിയുമായി ചര്‍ച്ച നടത്താനും തായ്‌ലാന്റ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ട്.

ആംനസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്ത്

ആംനസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്ത്

ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി ഏജന്‍സി ഉദ്യോഗസ്ഥര്‍ വരുന്നത് വരെ വാതില്‍ തുറക്കില്ലെന്നാണ് യുവതി പറയുന്നത്. തനിക്ക് അഭയം നല്‍കണമെന്നും യുവതി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. യുവതിക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്തെത്തി. തങ്ങളുടെ അനുമതിയില്ലാതെയാണ് യുവതി പോയതെന്ന് ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഉന്നത ജാതിക്കാര്‍ക്ക് 10 ശതമാനം സംവരണം; നിര്‍ണയാക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ ഉന്നത ജാതിക്കാര്‍ക്ക് 10 ശതമാനം സംവരണം; നിര്‍ണയാക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

English summary
Saudi woman barricades herself in Thai hotel to stop deportation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X