Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവ് രണ്ടാം ഹണിമൂണിന്; ആദ്യ ഭാര്യ വീടിന് തീകൊളുത്തി

റിയാദ്: ഭര്‍ത്താവ് രണ്ടാം ഭാര്യയ്‌ക്കൊപ്പം ഹണിമൂണിന് പോയെന്നറിഞ്ഞതോടെ കുപിതയായ ആദ്യ ഭാര്യ വീടിന് തീകൊളുത്തി. സൗദി അറേബ്യയിലാണ് സംഭവം. പത്ത് വര്‍ഷം മുന്‍പാണ് സ്ത്രീയുടെ വിവാഹം നടന്നത്. ഇവര്‍ക്ക് ആറ് കുട്ടികളുമുണ്ട്. കഴിഞ്ഞദിവസം മൊബൈലില്‍ ഭര്‍ത്താവ് മെസേജ് അയച്ചപ്പോഴാണ് രണ്ടാം വിവാഹത്തിന്റെ വിവരമറിയുന്നത്.

താന്‍ വീണ്ടും വിവാഹം ചെയ്‌തെന്നും ഭാര്യയുമൊത്ത് ഹണിമൂണിനായി വിദേശത്തേക്ക് പോവുകയാണെന്നുമായിരുന്നു ഫോണ്‍ സന്ദേശം. സന്ദേശം കണ്ട് ഞെട്ടിയ ആദ്യഭാര്യ മനോനില വീണ്ടെടുത്തശേഷം വീടിന് തീകൊളുത്തുകയായിരുന്നു. ജസാന്‍ പോര്‍ട്ട് സിറ്റിയിലാണ് ഇവരുടെ വീട്.

husband-wife

മക്കളെയെല്ലാം വീടിന് പുറത്തെത്തിച്ചശേഷം ഇവര്‍ വീടിന് തീകൊളുത്തി. തീ ആളിപ്പടര്‍ന്നതോടെ സ്ത്രീ തന്നെയാണ് അയല്‍ക്കാരെ വിവരം അറിയിക്കുന്നത്. ഫയര്‍ഫോഴ്‌സ് സംഘം ഉടന്‍ എത്തി തീ അണയ്ക്കുകയായിരുന്നു. സംഭവത്തില്‍ അഞ്ചുവയസുകാരനായ ഒരു കുട്ടിക്ക് ചെറിയ പൊള്ളലേറ്റതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബഹുഭാര്യത്വം അനുവദിക്കുന്നതിനാല്‍ ഭര്‍ത്താവിനെതിരെ നിയമ നടപടിയുണ്ടാകാന്‍ ഇടയില്ല. എന്നാല്‍, അപകടമുണ്ടാക്കുന്നവിധം വീടിന് തീകൊളുത്തിയ യുവതി നിയമ നടപടി നേരിടേണ്ടിവരും. അബദ്ധത്തില്‍ തീപിടിച്ചതാണെന്നാണ് സ്ത്രീ പിന്നീട് നല്‍കിയ വിശദീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+