കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'റിയാദില്‍ നഗ്നയായി യുവതിയുടെ ഡ്രൈവിങ്'; സൗദി പോലീസ് അന്വേഷണം തുടങ്ങി, അവതാരക രാജ്യംവിട്ടു

  • By Desk
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിച്ച സ്ത്രീകള്‍ വാഹനം ഓടിക്കാന്‍ തുടങ്ങിയതാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായുള്ള പ്രധാന വാര്‍ത്ത. അതിനിടെയാണ് നഗ്നയായി യുവതി റിയാദില്‍ വാഹനമോടിച്ചു എന്ന പ്രചാരണം. സോഷ്യല്‍ മീഡിയയില്‍ അറബിയില്‍ ഇങ്ങനെ എഴുതിയാണ് പ്രചാരണം കൊഴുക്കുന്നത്. സംഭവത്തിന്റെ നിജസ്ഥിതി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒരു പരിപാടിക്കിടെ ടെലിവിഷന്‍ അവതാരകയുടെ അടിവസ്ത്രം വെളിവായതാണ് പ്രശ്‌നം. സ്ത്രീകള്‍ വാഹനം ഓടിക്കാന്‍ തുടങ്ങിയതും തുടര്‍ന്നുള്ള വിശേഷങ്ങളും പങ്കുവയ്ക്കുകയായിരുന്നു അവതാരക ഷിറീന്‍ അല്‍ റിഫാഇ. അതിനിടെയാണ് അവരുടെ അടിവസ്ത്രം പുറത്തുകണ്ടത്. സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ശക്തിപ്പെട്ടതോടെ പോലീസ് അന്വേഷണം തുടങ്ങി. അവതാരക രാജ്യംവിട്ടുവെന്നാണ് പ്രചാരണം. സംഭവം ഇങ്ങനെ....

വിവരങ്ങള്‍ പോലീസ് ശേഖരിച്ചു

വിവരങ്ങള്‍ പോലീസ് ശേഖരിച്ചു

നടുറോഡില്‍ വനിതാ ഡ്രൈവിങിനെ കുറിച്ച് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതനിടെയാണ് അവതാരകയുടെ അടിവസ്ത്രങ്ങള്‍ പുറത്തുകണ്ടത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോലീസ് അന്വേഷണം തുടങ്ങി. അവതാരകയെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചു.

ഷിറീന്‍ അല്‍ രിഫാഇ

ഷിറീന്‍ അല്‍ രിഫാഇ

ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ ആന്‍ എന്ന ടെലിവിഷനിലെ അവതാരകയാണ് ഷിറീന്‍ അല്‍ റിഫാഇ. അഭായ ധരിച്ചാണ് അവര്‍ പരിപാടി അവതരിപ്പിച്ചിരുന്നത്. അവതരണത്തിനിടെ അവരുടെ വസ്ത്രം കാറ്റില്‍ മാറിപ്പോകുന്നത് കാണാം. അടിവസ്ത്രം കാണുകയും ചെയ്തു. തലയില്‍ നിന്ന് തട്ടം നീങ്ങുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.

 വീഡിയോ പ്രചരിച്ചു

വീഡിയോ പ്രചരിച്ചു

കടുത്ത യാഥാസ്ഥിതിക വിഭാഗത്തില്‍പ്പെട്ടവരാണ് വീഡിയോ പ്രചരിപ്പിച്ചതും നഗ്നയായി സ്ത്രീ ഡ്രൈവ് ചെയ്തുവെന്ന് സന്ദേശങ്ങള്‍ അയച്ചതും. ഈ തലക്കെട്ടോടെ വീഡിയോ പ്രചരിച്ചതോടെ ജനശ്രദ്ധ നേടി. പൊതുസ്ഥലത്ത് ഇറങ്ങുമ്പോള്‍ സ്ത്രീകളും പുരുഷന്മാരും എങ്ങനെയാണ് വസ്ത്രം ധരിക്കേണ്ടതെന്ന ചട്ടം സൗദിയിലുണ്ട്. അവതാരക ഇത് ലംഘിച്ചുവെന്നാണ് ആരോപണം.

രിഫാഇ സൗദി വിട്ടു

രിഫാഇ സൗദി വിട്ടു

എന്നാല്‍ ആരോപണം രിഫാഇ നിഷേധിച്ചു. തന്റെ വസ്ത്രത്തിന് യാതൊരു കുഴപ്പവുമുണ്ടായിരുന്നില്ലെന്ന് അവര്‍ ഒരു വാര്‍ത്താ വെബ്‌സൈറ്റിനോട് പ്രതികരിച്ചു. വിവാദം ശക്തമായതോടെ രിഫാഇ സൗദി വിട്ടതായും വെബ്‌സൈറ്റ് വാര്‍ത്ത നല്‍കി. ഇക്കഴിഞ്ഞ 24നാണ് സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് കൊടുക്കാന്‍ ആരംഭിച്ചത്.

വസ്ത്രധാരണം എങ്ങനെ

വസ്ത്രധാരണം എങ്ങനെ

പൊതുസ്ഥലത്ത് വസ്ത്രധാരണം എങ്ങനെ വേണമെന്ന ചട്ടം സൗദിയിലുണ്ട്. സ്ത്രീകളും പുരുഷന്മാരും അയഞ്ഞതും കട്ടിയുള്ളതുമായ വസ്ത്രം ധരിക്കണമെന്നാണ് ചട്ടം. സ്ത്രീകള്‍ അബായ ആണ് ധരിക്കാറ്. അവതാരക രിഫായിയും അബായ ധരിച്ചിരുന്നു. എന്നാല്‍ അവതരണത്തിനിടെ അവരുടെ വസ്ത്രം നീങ്ങിയതാണ് വിവാദമായത്.

 യുഎഇയിലേക്ക് പോയി

യുഎഇയിലേക്ക് പോയി

രിഫാഇ സൗദി വിട്ടുവെന്ന് പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഔദ്യോഗിക സ്ഥിരീകരണം ഇക്കാര്യത്തില്‍ വന്നിട്ടില്ല. യുഎഇയിലേക്ക് പോയിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് അജെല്‍ വാര്‍ത്താ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. സൗദിയില്‍ പുരുഷ രക്ഷിതാവിന്റെ അനുമതിയില്ലാതെ സ്ത്രീക്ക് യാത്ര ചെയ്യാന്‍ സാധിക്കില്ല.

സര്‍ക്കസ് വിവാദം

സര്‍ക്കസ് വിവാദം

അടുത്തിടെ വനിതകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് മറ്റൊരു വിവാദം സൗദിയിലുണ്ടായിരുന്നു. സര്‍ക്കസ് അവതരിപ്പിക്കുന്ന സ്ത്രീ അടിവസ്ത്രം മാത്രമിട്ട് പ്രത്യക്ഷപ്പെട്ടതാണ് വിവാദമായത്. സംഭവം ചൂടേറിയ ചര്‍ച്ചയായതോടെ വിനോദ വകുപ്പിന്റെ മേധാവിക്ക് സ്ഥാനം നഷ്ടമായി.

ജിംനേഷ്യത്തിലെ വീഡിയോ

ജിംനേഷ്യത്തിലെ വീഡിയോ

റിയാദിലെ വനിതാ ജിംനേഷ്യത്തില്‍ സ്ത്രീകളുടെ നഗ്നത വെളിവാകുന്ന തരത്തിലുള്ള വീഡിയോ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ജിംനേഷ്യം അടച്ചുപൂട്ടിയതും വാര്‍ത്തയായിരുന്നു. കേന്ദ്രത്തിന്റെ പ്രൊമോഷണല്‍ വീഡിയോയിലായിരുന്നു വനിതകളുടെ ശരീരം കാണുന്ന തരത്തിലുള്ള രംഗങ്ങള്‍. റസ്ലിങ് വീഡിയോയില്‍ അടിവസ്ത്രം മാത്രം ധരിച്ച് സ്ത്രീ പ്രത്യക്ഷപ്പെട്ടതില്‍ വിനോദ വകുപ്പ് ക്ഷമ ചോദിച്ചിരുന്നു.

ഞായറാഴ്ച വരെ

ഞായറാഴ്ച വരെ

കഴിഞ്ഞ ഞായറാഴ്ച വരെ സ്ത്രീകള്‍ക്ക് ഡ്രൈവ് ചെയ്യാന്‍ അനുമതിയില്ലാത്ത രാജ്യമായിരുന്നു സൗദി. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു. സ്ത്രീകള്‍ക്ക് ലൈസന്‍സ് ലഭിച്ചു. ഒട്ടേറെ പേര്‍ വാഹനം ഓടിക്കാന്‍ തുടങ്ങി. അതിനിരട്ടിയോളം പേര്‍ ലൈസന്‍സിന് അപേക്ഷ കൊടുത്തു കാത്തിരിക്കുകയാണ്.

ഒട്ടേറെ പരിഷ്‌കാരങ്ങള്‍

ഒട്ടേറെ പരിഷ്‌കാരങ്ങള്‍

കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങളാണ് സ്ത്രീകള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ സഹായകരമായത്. ഒട്ടേറെ പരിഷ്‌കാരങ്ങള്‍ അദ്ദേഹം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. കായിക-വിനോദ മേഖലകളില്‍ വന്‍മാറ്റങ്ങളാണ് സൗദിയില്‍ വരുന്നത്. അതിന്റെ ഭാഗമായിട്ടായിരുന്നു സ്ത്രീകള്‍ക്ക് ഡ്രൈവിങിന് അനുമതി.

 അബായ നിര്‍ബന്ധമില്ല

അബായ നിര്‍ബന്ധമില്ല

സ്ത്രീകളുടെ വസ്ത്ര ധാരണ രീതിയെ കുറിച്ച് അടുത്തിടെ മുഹമ്മദ് ബിന്‍ സല്‍മാന്‍ അഭിപ്രായം പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്ത്രീകള്‍ അബായ ധരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മാന്യമായ വസ്ത്രമാണ് ധരിക്കേണ്ടതെന്നും ബിന്‍ സല്‍മാന്‍ പറഞ്ഞു. വ്യക്തിപരമായ അഭിപ്രായമാണ് അദ്ദേഹം അഭിമുഖത്തില്‍ പങ്കുവച്ചത്.

കൂടുതല്‍ നടിമാര്‍ മൗനം വെടിയുന്നു; സിനിമയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യങ്ങള്‍!! നാണംകെടുംകൂടുതല്‍ നടിമാര്‍ മൗനം വെടിയുന്നു; സിനിമയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യങ്ങള്‍!! നാണംകെടും

English summary
Saudi woman TV reporter’s ‘indecent’ dress sparks outrage, probe begins
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X