സൗദി സ്ത്രീകള്‍ക്ക് ഇനി സായുധ സേനയില്‍ അംഗമാകം; ഉത്തരവിറക്കി സൗദി ഭരണകൂടം
റിയാദ്: സൗദി അറേബ്യയില്‍ ഇനി സ്ത്രീകള്‍ക്ക് സായുധ സേനയുടെ ഭാഗമാകാം. ഇത് സംബന്ധിച്ച ഉത്തരവ് സൗദി ഭരണകൂടം പുറത്തിറക്കി. സ്ത്രീകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുന്നതാണ് ഉത്തരവ്. സൗദി സ്ത്രീകള്‍ക്ക് ഇനിമുതല്‍ സൈന്യത്തില്‍ അംഗമാകുകയും ആയുധങ്ങള്‍ ഉപയോഗിക്കുകയും ചെയ്യാം.
Recommended Video
സ്ത്രീകള്‍ക്ക് പട്ടാള പദവികളായ ലാന്‍സ് കോര്‍പ്പറല്‍സ്, കോര്‍പ്പറല്‍സ്, സെര്‍ജന്റ്സ്, സ്റ്റാഫ് സെര്‍ജന്റ്സ് എന്നീ പദവികള്‍ വഹിക്കാനും അവകാശം നല്കി.

സൗദിയില്‍ സ്ത്രീകളെ കൂടുതല്‍ തൊഴിലിടങ്ങില്‍ എത്തിക്കുന്നതോടെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് പദ്ധതിയിടുന്നത് സൗദി അറേബ്യയെ ലോകത്തെ ഏറ്റവും വലിയ സമ്പത്തിക ശക്തിയായി വളര്‍ത്തുകയെന്നതാണ്. ഷോപ്പിങ് മാളുകളിലെ കച്ചവടസ്ഥാപനങ്ങളില്‍ ക്യാഷ്യറായും, കോഫി ഷോപ്പുകളില്‍ വെയ്റ്ററസ്മാരായും നിരവധി സൗദി സ്ത്രീകളാണ് ഇപ്പോള്‍ ജോലി ചെയ്ത് വരുന്നത്. എന്നാല്‍ നേരത്തെ ഈ ജോലികളെല്ലാം ആണുങ്ങള് മാത്രമെ ചെയ്തിരുന്നുള്ളു.
2019ലാണ് സൗദിയില്‍ ആദ്യമായി സ്ത്രീകളെ സൈന്യത്തിന്റെ ഭാഗമാക്കുമെന്നുള്ള ആദ്യ പ്രഖ്യാപനം വരുന്നത്. അതേ വര്‍ഷം തന്നെ പുരുഷന്മാരുടെ സമ്മതമില്ലാതെ സ്ത്രീകള്‍ക്ക് വിദേശത്തേക്ക് യാത്ര ചെയ്യാനുള്ള അവകാശവും സൗദി അനുവദിച്ചു നല്കി. 2018ലാണ് സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനങ്ങള്‍ ഓടിക്കാനുള്ള അവകാശം സൗദി അനുവദിച്ചു നല്‍കുന്നത്. ഇതുവഴി 2030ഓടെ 90 മില്യണ്‍ ഡോളറിന്റെ അധിക വരുമാനം നേടാന്‍ സാധിക്കുമെന്നാണ് സൗദി അറേബ്യ പ്രതീക്ഷിക്കുന്നത്.
നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍
സാധരണയുള്ള ശാരീരിക ക്ഷമതക്കൊപ്പം ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സ്ത്രീകള്‍ക്ക് മാത്രമേ സൈന്യത്തില്‍ ചേരാന്‍ സാധിക്കുകയുള്ളു. വിദേശ പൗരന്മാരെ വിവാഹം കഴിച്ച് സ്ത്രീകള്‍ക്ക് പക്ഷെ സൈന്യത്തില്‍ ചേരാനാകില്ല.
താരറാണി തമന്നയുടെ വൈറല്‍ ഫോട്ടോകള്‍ കാണാം
-
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും












Click it and Unblock the Notifications