കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി സ്‌ത്രീകള്‍ക്ക്‌ ഇനി സായുധ സേനയില്‍ അംഗമാകം; ഉത്തരവിറക്കി സൗദി ഭരണകൂടം

Google Oneindia Malayalam News

റിയാദ്‌: സൗദി അറേബ്യയില്‍ ഇനി സ്‌ത്രീകള്‍ക്ക്‌ സായുധ സേനയുടെ ഭാഗമാകാം. ഇത്‌ സംബന്ധിച്ച ഉത്തരവ്‌ സൗദി ഭരണകൂടം പുറത്തിറക്കി. സ്‌ത്രീകള്‍ക്ക്‌ കൂടുതല്‍ അവകാശങ്ങള്‍ നല്‍കുന്നതാണ്‌ ഉത്തരവ്‌. സൗദി സ്‌ത്രീകള്‍ക്ക്‌ ഇനിമുതല്‍ സൈന്യത്തില്‍ അംഗമാകുകയും ആയുധങ്ങള്‍ ഉപയോഗിക്കുകയും ചെയ്യാം.

Recommended Video

cmsvideo
Saudi Arabia Allows Women To Join The Nation's Military In Multiple Roles

സ്‌ത്രീകള്‍ക്ക്‌ പട്ടാള പദവികളായ ലാന്‍സ്‌ കോര്‍പ്പറല്‍സ്‌, കോര്‍പ്പറല്‍സ്‌, സെര്‍ജന്റ്‌സ്‌, സ്റ്റാഫ്‌ സെര്‍ജന്റ്‌സ്‌ എന്നീ പദവികള്‍ വഹിക്കാനും അവകാശം നല്‍കി.

saudi women

സൗദിയില്‍ സ്‌ത്രീകളെ കൂടുതല്‍ തൊഴിലിടങ്ങില്‍ എത്തിക്കുന്നതോടെ സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ പദ്ധതിയിടുന്നത്‌ സൗദി അറേബ്യയെ ലോകത്തെ ഏറ്റവും വലിയ സമ്പത്തിക ശക്തിയായി വളര്‍ത്തുകയെന്നതാണ്‌. ഷോപ്പിങ്‌ മാളുകളിലെ കച്ചവടസ്ഥാപനങ്ങളില്‍ ക്യാഷ്യറായും, കോഫി ഷോപ്പുകളില്‍ വെയ്‌റ്ററസ്‌മാരായും നിരവധി സൗദി സ്‌ത്രീകളാണ്‌ ഇപ്പോള്‍ ജോലി ചെയ്‌ത്‌ വരുന്നത്‌. എന്നാല്‍ നേരത്തെ ഈ ജോലികളെല്ലാം ആണുങ്ങള്‍ മാത്രമെ ചെയ്‌തിരുന്നുള്ളു.

2019ലാണ്‌ സൗദിയില്‍ ആദ്യമായി സ്‌ത്രീകളെ സൈന്യത്തിന്റെ ഭാഗമാക്കുമെന്നുള്ള ആദ്യ പ്രഖ്യാപനം വരുന്നത്‌. അതേ വര്‍ഷം തന്നെ പുരുഷന്‍മാരുടെ സമ്മതമില്ലാതെ സ്‌ത്രീകള്‍ക്ക്‌ വിദേശത്തേക്ക്‌ യാത്ര ചെയ്യാനുള്ള അവകാശവും സൗദി അനുവദിച്ചു നല്‍കി. 2018ലാണ്‌ സൗദിയില്‍ സ്‌ത്രീകള്‍ക്ക്‌ വാഹനങ്ങള്‍ ഓടിക്കാനുള്ള അവകാശം സൗദി അനുവദിച്ചു നല്‍കുന്നത്‌. ഇതുവഴി 2030ഓടെ 90 മില്യണ്‍ ഡോളറിന്റെ അധിക വരുമാനം നേടാന്‍ സാധിക്കുമെന്നാണ്‌ സൗദി അറേബ്യ പ്രതീക്ഷിക്കുന്നത്‌.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

സാധരണയുള്ള ശാരീരിക ക്ഷമതക്കൊപ്പം ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സ്‌ത്രീകള്‍ക്ക്‌ മാത്രമേ സൈന്യത്തില്‍ ചേരാന്‍ സാധിക്കുകയുള്ളു. വിദേശ പൗരന്‍മാരെ വിവാഹം കഴിച്ച്‌ സ്‌ത്രീകള്‍ക്ക്‌ പക്ഷെ സൈന്യത്തില്‍ ചേരാനാകില്ല.

താരറാണി തമന്നയുടെ വൈറല്‍ ഫോട്ടോകള്‍ കാണാം

English summary
saudi women can join armed force; the kingdom widening rights of women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X