• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുഖം മിനുക്കി സൗദി അറേബ്യ; ചരിത്ര പിറവിയില്‍ ഞായര്‍, ജോലി സാധ്യത വര്‍ധിക്കും!! തിരിച്ചടിക്കുമോ?

റിയാദ്: സൗദി അറേബ്യയില്‍ ചരിത്രപരമായ മാറ്റം ഇന്ന് മുതല്‍ നിലവില്‍ വന്നു. യാത്രക്കാരുടെ സീറ്റില്‍ നിന്ന് സ്ത്രീകള്‍ ഡ്രൈവിങ് സീറ്റിലേക്ക് മാറി. സ്ത്രീകള്‍ക്ക് ഡ്രൈവ് ചെയ്യാനുള്ള നിരോധനം ഔദ്യോഗികമായി നീക്കി. ലൈസന്‍സുകള്‍ നേരത്തെ നല്‍കിത്തുടങ്ങിയിരുന്നു. സൗദിയുടെ മുഖച്ഛായ തന്നെ മാറുന്ന തീരുമാനത്തിന് പിന്നില്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ്.

ദശാബ്ദങ്ങള്‍ നീണ്ട നിരോധനത്തിനാണ് ഞായറാഴ്ച അന്ത്യം കുറിക്കുന്നത്. സൗദിയില്‍ ഇതുവരെ സ്ത്രീകള്‍ക്ക് ഡ്രൈവിങ് ചെയ്യാന്‍ അനുമതിയുണ്ടായിരുന്നില്ല. നേരത്തെ, ഡ്രൈവ് ചെയ്ത സ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യവുമുണ്ടായിരുന്നു. ഏറെ വിമര്‍ശനത്തിന് ഇടയാക്കിയ നിരോധനത്തിനാണ് ഇന്ന് സൗദിയില്‍ മാറ്റം വരുന്നത്. ഈ മാറ്റം പ്രവാസികള്‍ക്ക് തിരിച്ചടിയാകുമോ? വിവരങ്ങള്‍ ഇങ്ങനെ....

സാബിക അല്‍ ദൂസരി

സാബിക അല്‍ ദൂസരി

സൗദി സ്ത്രീകള്‍ക്ക് ഇത് ചരിത്ര നിമിഷമാണെന്ന് സാബിക അല്‍ ദൂസരി പറഞ്ഞു. സൗദി ടെലിവിഷന്‍ അവതാരകയായ അവര്‍, കിഴക്കന്‍ നഗരമായ അല്‍ഖോബാറില്‍ ഡ്രൈവ് ചെയ്ത ശേഷമാണ് ഇങ്ങനെ പ്രതികരിച്ചത്. ഇനി സ്ത്രീകള്‍ക്ക് സ്വന്തമായി വാഹനം ഓടിച്ച് പോകാന്‍ സാധിക്കും. സ്ത്രീകള്‍ക്ക് ഡ്രൈവിങ് പഠിപ്പിക്കുന്നതിനുള്ള ഒട്ടേറെ സ്‌കൂളുകള്‍ നേരത്തെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.

പുരുഷ സഹായി വേണ്ട

പുരുഷ സഹായി വേണ്ട

പുരുഷ സഹായിക്കൊപ്പമാണ് സൗദി സ്ത്രീകള്‍ സാധാരണ പുറത്തിറങ്ങുക. രക്തബന്ധമുള്ള പുരുഷനോ ഭര്‍ത്താവോ കൂടെയുണ്ടാകുമായിരുന്നു. ഇനി ഇവരില്ലാതെ തന്നെ സ്വന്തമായി പുറത്തു പോകാന്‍ സ്ത്രീകള്‍ക്ക് സാധിക്കും. മാത്രമല്ല, ഡ്രൈവിങ് ചെയ്യാന്‍ അനുമതിയില്ലാത്തതിനാല്‍ പുരുഷ ഡ്രൈവര്‍മാരെ ശമ്പളം കൊടുത്ത് ജോലിക്ക് നിര്‍ത്തേണ്ട സാഹചര്യമുണ്ടായിരുന്നു. അതും ഇനി ഒഴിവാക്കാം.

തിരിച്ചടി ലഭിക്കുന്നവര്‍

തിരിച്ചടി ലഭിക്കുന്നവര്‍

സൗദി വീടുകളിലും ഓഫീസുകളിലും മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നുണ്ട്. സ്ത്രീകള്‍ ഡ്രൈവ് ചെയ്യാന്‍ ആരംഭിക്കുന്നതോടെ സ്വാഭാവികമായും ഇത്തരക്കാര്‍ക്ക് തിരിച്ചടിയാണ്. അവരുടെ ജോലി പോകും. എന്നാല്‍ പൂര്‍ണമായും പുരുഷ ഡ്രൈവര്‍മാരെ ഒഴിവാക്കില്ല എന്നാണ് അറിയുന്നത്. ജോലി സാധ്യത ഏറാനുള്ള സാധ്യതയും റിപ്പോര്‍ട്ട് ചെയ്യുന്നു.

ലൈസന്‍സ് എടുക്കാത്ത ഒട്ടേറെ പേര്‍

ലൈസന്‍സ് എടുക്കാത്ത ഒട്ടേറെ പേര്‍

സൗദിയിലെ മിക്ക സ്ത്രീകളും ഇപ്പോഴും ലൈസന്‍സ് എടുത്തിട്ടില്ല. കുറച്ചുസ്ത്രീകള്‍ മാത്രമാണ് ലൈസന്‍സ് എടുത്തിട്ടുള്ളത്. ഒട്ടേറെ പേര്‍ ഡ്രൈവിങ് പഠിക്കുന്നുണ്ട്. സാധാരണ സ്ത്രീകള്‍ ഡ്രൈവിങ് ലൈസന്‍സ് എടുക്കാതെ വിട്ടുനില്‍ക്കുകയാണ്. സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത് നിരീക്ഷിച്ച ശേഷമായിരിക്കും ഇവര്‍ ലൈസന്‍സ് എടുക്കുക.

2020ല്‍ എല്ലാവരും ലൈസന്‍സ് നേടിയേക്കും

2020ല്‍ എല്ലാവരും ലൈസന്‍സ് നേടിയേക്കും

ഇപ്പോള്‍ ലൈസന്‍സ് എടുത്തതിന്റെ അഞ്ചിരട്ടിയിലധികം സ്ത്രീകള്‍ ലൈസന്‍സ് എടുത്തിട്ടില്ല. 2020 ആകുമ്പോഴേക്കും മിക്ക സ്ത്രീകളും ലൈസന്‍സ് നേടുമെന്നാണ് കരുതുന്നത്. ജൂണ്‍ 24ന് നിരോധനം പൂര്‍ണമായി എടുത്തുകളഞ്ഞുവെങ്കിലും എല്ലാ സ്ത്രീകളും വാഹനമോടിക്കും എന്ന് അര്‍ഥമില്ല.

ഗുണം ചെയ്യുന്ന പദ്ധതി

ഗുണം ചെയ്യുന്ന പദ്ധതി

സൗദി സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുന്ന പദ്ധതിയായിട്ടാണ് സര്‍ക്കാര്‍ ഇതിനെ കാണുന്നത്. സ്ത്രീകള്‍ ഡ്രൈവ് ചെയ്യാന്‍ തുടങ്ങിയാല്‍ ജോലിക്കാരെ ഒഴിവാക്കാമെന്നും പണം ചെലവഴിക്കുന്നത് കുറക്കാമെന്നതുമാണ് ഒരു നേട്ടം. മാത്രമല്ല, കൂടുതല്‍ വാഹനങ്ങള്‍ക്ക് ആവശ്യം വന്നേക്കും. അത് മോട്ടോര്‍ വ്യവസായത്തിന് ഉണര്‍വേകും.

ജോലി സാധ്യത വര്‍ധിച്ചു

ജോലി സാധ്യത വര്‍ധിച്ചു

സ്ത്രീകള്‍ക്ക് ജോലി സാധ്യത വര്‍ധിക്കുകയാണ് സൗദിയില്‍. കാരണം ലക്ഷക്കണക്കിന് സ്ത്രീകള്‍ ഇനി ലൈസന്‍സ് എടുക്കാനുണ്ട്. അവര്‍ക്ക് ഡ്രൈവിങ് പഠനം, ലൈസന്‍സ് എടുക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശം നല്‍കുന്ന കേന്ദ്രങ്ങള്‍ എന്നിവയെല്ലാം സ്ത്രീകള്‍ക്ക് ജോലി സാധ്യത കല്‍പ്പിക്കപ്പെടുന്ന മേഖലകളാണ്. സൗദി യുവ ജനങ്ങളില്‍ പകുതിയിലധികം സ്ത്രീകളാണ്.

ഗോരക്ഷകരുടെ ക്രൂരത!! മുസ്ലിം വൃദ്ധന്റെ താടി പിടിച്ച് മര്‍ദ്ദിച്ചു, ചോരയൊലിച്ചിട്ടും... വീഡിയോ!!

English summary
"We No Longer Need A Man": Saudi Women Driving Ban Ends
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X