കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവിന്റെ മൊബൈല്‍ പരിശോധിച്ചാല്‍ ഭാര്യയ്ക്ക് ജയില്‍ ശിക്ഷയും ചാട്ടവാറടിയും

  • By Pratheeksha
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ അനുമതിയില്ലാതെ ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചാല്‍ ഭാര്യയ്ക്ക് ലഭിക്കുക ചാട്ടവാറടിയും ജയില്‍ ശിക്ഷയും. വിഷയം ഇസ്ലാമിക നിയമ പരിധിയില്‍പ്പെട്ടതല്ലെങ്കിലും വ്യക്തിയുടെ സ്വകാര്യതയിലുളള കടന്നു കയറ്റമാണിതെന്നാണ് ജുഡീഷ്യറി വിലയിരുത്തല്‍. ഇതിനകം ഈ വിഷയത്തില്‍ ഒട്ടേറെ കേസുകളാണ് കോടതിയിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്. മിക്ക കേസുകളിലും സ്ത്രീകള്‍ ശിക്ഷിക്കപ്പെടുന്നുമുണ്ട്.

ഇത്തരം കേസുകള്‍ 'താസിര്‍' (ചെറിയ കുറ്റം) വിഭാഗത്തില്‍പ്പെടുന്നതാണെന്നും അതിന് ജയില്‍ ശിക്ഷയും അടിയുമടക്കമുളള ശിക്ഷകള്‍ നല്‍കേണ്ട ആവശ്യമില്ലെന്നുമാണ് അഭിഭാഷകനും സൗദി സര്‍ക്കാരിന്റെ ഫാമിലി സെക്യുരിറ്റി പ്രോഗ്രാമിലെ അംഗവുമായ മുഹമ്മദ് അല്‍ തെംയാത്ത് പറയുന്നത്. പ്രസ്തുത കേസില്‍ മാറ്റം വരുത്തുന്നതിനായി 2005 ല്‍ കമ്മിറ്റി രൂപവത്ക്കരിച്ചിരുന്നെങ്കിലും നടപടികളൊന്നുമുണ്ടായില്ല.

28-1446028968

കടുത്ത നിയന്ത്രണങ്ങളാണ് സൗദിയിലെ സ്ത്രീകള്‍ നേരിടുന്നത്. സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിനു വരെ രാജ്യത്ത് വിലക്കുണ്ട്. ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചാലുളള സൗദിയിലെ ശിക്ഷയെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാണ്.

English summary
Women in Saudi Arabia could be sent to jail and flogged if they check their husband’s telephone without his knowledge and consent. The matter was not covered in the Kingdom’s Islamic laws, but would instead be seen as a violation of privacy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X