കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്ര നിമിഷത്തിന് കാതോര്‍ത്ത് സൗദി വനിതകള്‍: ഞായറാഴ്ച മുതല്‍ അവര്‍ ഡ്രൈവിംഗ് സീറ്റില്‍

  • By Desk
Google Oneindia Malayalam News

റിയാദ്: ചരിത്രനിമിഷത്തില്‍ പങ്കാളികളാകാനുള്ള തയ്യാറെടുപ്പിലാണ് സൗദിയിലെ വനിതകള്‍. സൗദിയിലാദ്യമായി വനിതാ ഡ്രൈവിംഗ് നിയമവിധേയമാവുന്ന ഞായറാഴ്ച തന്നെ വാഹനവുമായി ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണവര്‍. നിരവധി സ്ത്രീകളാണ് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ സൗദി ഡ്രൈവിംഗ് ലൈസന്‍സെടുത്തത്. അന്താരാഷ്ട്ര ലൈസന്‍സ് കൈവശമുള്ളവര്‍ അത് സൗദി ലൈസന്‍സാക്കി മാറ്റി. വലിയ സ്വാതന്ത്ര്യമാണ് ഇതിലൂടെ തങ്ങള്‍ക്ക് ലഭിക്കുന്നതെന്നാണ് സൗദി വനിതകളുടെ പൊതു അഭിപ്രായം.

സ്വദേശികളും വിദേശികളുമായ അരലക്ഷത്തോളം സ്ത്രീകള്‍ ഇതിനകം ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കി ഞായറാഴ്ച പുലരുന്നതും കാത്തിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷമാണ് ഇത് സംബന്ധിച്ച രാജ വിജ്ഞാപനം ഭരണാധികാരി സല്‍മാന്‍ രാജാവ് പുറത്തുവിട്ടത്. ഏറെക്കാലമായി വനിതകള്‍ ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നെങ്കിലും ഇത് നടപ്പിലാക്കിയിരുന്നില്ല. ഒടുവില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കിരീടവകാശിയായി വന്നതോടെ വനിതാ ഡ്രൈവിംഗിനെതിരായ നിരോധനം എടുത്തുകളയാന്‍ തീരുമാനിക്കുകയായിരുന്നു.

drivingseat-

ഞായറാഴ്ച വനിതകള്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങുമ്പോള്‍ അവരെ വരവേല്‍ക്കാനും ആവശ്യമായ സുരക്ഷ പ്രദാനം ചെയ്യാനും രാജ്യത്തെ മുഴുവന്‍ സുരക്ഷാ സംവിധാനങ്ങളും സജ്ജമായിക്കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. വാഹനാപകടങ്ങള്‍ക്കു പേരു കേട്ട സൗദിയില്‍ സ്ത്രീകള്‍ വളയം പിടിക്കാനെത്തുന്നതോടെ സുരക്ഷിത ഡ്രൈവിംഗ് സാധ്യമാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

അതേസമയം, ഗതാഗത നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട ശിക്ഷകളില്‍ വനിതകള്‍ക്ക് ഇളവുകള്‍ ലഭിക്കില്ലെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന വനിതാ ഡ്രൈവര്‍മാര്‍ക്ക് എതിരെ നിലവിലെ ട്രാഫിക് നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യും.

വനിതകള്‍ വാഹനമോടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ട്രാഫിക് അപകടങ്ങള്‍ കൈകാര്യം ചെയ്യാന്‍ പരിശീലനം പൂര്‍ത്തിയാക്കി 40 വനിതകള്‍ ഉള്‍പ്പെടുന്ന പ്രഥമ ബാച്ച് പുറത്തിറങ്ങിയിട്ടുണ്ട്. വിവിധ നഗരങ്ങളിലെ നജ്ം ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ഇവിടുത്തെ പ്രവര്‍ത്തനം.

അതേസമയം, ഡ്രൈവിംഗിനുള്ള സ്വാതന്ത്ര്യമെന്ന വനിതകളുടെ ചിരകാല ആവശ്യം നാളെ യാഥാര്‍ഥ്യമാവുമ്പോള്‍ അതിന് വേണ്ടി ശബ്ദിക്കുകയും കാംപയിനുകള്‍ സംഘടിപ്പിക്കുകയും ചെയ്ത വനിതാ ആക്ടിവിസ്റ്റുകളില്‍ ചിലരെ സൗദി അറേബ്യ അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന യാഥാര്‍ഥ്യം ഒരു വിരോധാഭാസമായി നിലനില്‍ക്കുകയാണ്.

English summary
Many women plan to hit the road on June 24 and enjoy their new travel independence,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X