സൗദി ചരിത്രം മാറ്റി എഴുതി അഞ്ചിടത്ത് സ്ത്രീകള്‍ വിജയിച്ചു!!
സൗദി: രാജ്യത്ത് ആദ്യമായി സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കുകയും സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശം നല്‍കുകയും ചെയ്ത് സൗദി തങ്ങളുടെ ചരിത്രം മാറ്റി എഴുതി. സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചതിനു ശേഷം നടന്ന ആദ്യത്തെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ അഞ്ച് സ്ഥലങ്ങളില്‍ സ്ത്രീകള്‍ വിജയിച്ചു.
പൂര്‍ണ്ണമായ തെരഞ്ഞെടുപ്പ് ഫലം അധിക്രതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആകെ 2100 സീറ്റുകളാണ് സൗദി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലുള്ളത്. മൊത്തം ഏഴായിരം സ്ഥാനാര്‍ത്ഥികളില്‍ 979 സീറ്റുകളിലും മത്സര രംഗത്ത് സ്ത്രീകളുമുണ്ട്. സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചതിനു ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ 1,30,000 സ്ത്രീകളാണ് തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചത്.

പൂര്‍ണ്ണമായും ജനാധിപത്യ രീതിയില്‍ ഭരണകര്‍ത്താക്കളെ കണ്ടെത്തുന്ന സൗദിയിലെ ഏക സര്‍ക്കാര്‍ സ്ഥാപനം സൗദി മുനിസിപ്പല്‍ കൗണ്‍സിലാണ്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ പോളിംങ് ബൂത്തുകളാണ് അധിക്രതര്‍ തയ്യാറാക്കിയിരുന്നത്.












Click it and Unblock the Notifications