സൗദി-ഹൂത്തി യുദ്ധം അവസാനിച്ചേക്കും; മുഖ്യ റോളില്‍ ഒമാന്‍, വീഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ച
മസ്‌കത്ത്: അഞ്ച് വര്‍ഷമായി തുടരുന്ന യമന്‍ യുദ്ധം അവസാനിപ്പിക്കാന്‍ നീക്കങ്ങള്‍ ഊര്‍ജിതം. സൗദി അറേബ്യയുടെയും യമനിലെ ഹൂത്തി വിമതരുടെയും പ്രതിനിധികള്‍ ചര്‍ച്ച നടത്തി. ഒമാന്റെ മധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍. സൗദിയുമായും യമനുമായും അതിര്‍ത്തി പങ്കിടുന്ന ഗള്‍ഫ് രാജ്യമാണ് ഒമാന്‍. ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്നാണ് ഒമാന്റെ നിലപാട്.
വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഹൂത്തി വിമതര്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇറാന്‍ വിഷയവും സുരക്ഷയുമാണ് സൗദി അറേബ്യ പ്രധാനമായും മുന്നോട്ട് വച്ചത്. യമന്‍ തലസ്ഥാനത്തെ വിമാനത്താവളം തുറക്കുന്നതാണ് മറ്റൊരു ആവശ്യം. ഒരുപക്ഷേ യുദ്ധം അവസാനിക്കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു....

ഒമാനും യൂറോപ്പും
ഒമാനിലാണ് ചര്‍ച്ചകള്‍. ഹൂത്തി നേതാവ് ജമാല്‍ അമീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചര്‍ച്ചയില്‍ പങ്കാളിയായതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്യന്‍ പ്രതിനിധികളും മധ്യസ്ഥ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കുന്നുണ്ടെന്നും ഹൂത്തികള്‍ പറഞ്ഞു.

താല്‍ക്കാലികമായ ലക്ഷ്യം
സപ്തംബറിലാണ് ഒമാന്റെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്. സൗദി അരാംകോയുടെ കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ സമാധാന നീക്കം വേഗത്തിലാക്കുകയായിരുന്നു. താല്‍ക്കാലികമായ ലക്ഷ്യത്തോടെയാണ് ചര്‍ച്ചകള്‍ എന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

ഇതാണ് ചര്‍ച്ചാ വിഷയങ്ങള്‍
യമന്‍ തലസ്ഥാനമായ സന്‍ആയിലെ വിമാനത്താവളം തുറന്നു പ്രവര്‍ത്തിക്കുക.2016ല്‍ സൗദി സഖ്യം അടച്ചുപൂട്ടിയതാണ് വിമാനത്താവളം. യമന്‍-സൗദി അതിര്‍ത്തിയില്‍ സുരക്ഷിത മേഖല സ്ഥാപിക്കുകയാണ് ചര്‍ച്ചയുടെ മറ്റൊരു വിഷയം. ഈ പ്രദേശം ഹൂത്തികളുടെ നിയന്ത്രണത്തിലാണ്. ഇവിടെ നിന്നാണ് സൗദിക്ക് നേരെ അവര്‍ ആക്രമണം നടത്തുന്നത്.

മിസൈല്‍ ശേഷി കുറയ്ക്കണം
ഹൂത്തികളുടെ മിസൈല്‍ ശേഷി കുറയ്ക്കുകയാണ് സൗദിയുടെ ലക്ഷ്യമെന്ന് യമന്‍ മുന്‍ വിദേശകാര്യ മന്ത്രി അബു ബക്കര്‍ അല്‍ ഖിര്‍ദി പറഞ്ഞു. കൂടാതെ അതിര്‍ത്തി സുരക്ഷിതമാക്കുകയും സൗദിയുടെ ലക്ഷ്യമാണ്. ഇറാനുമായി ഹൂത്തികള്‍ തുടരുന്ന ബന്ധം അവസാനിപ്പിക്കുകയും സൗദിയുടെ ലക്ഷ്യമാണ്.

യമന്‍ വിഭജിക്കപ്പെട്ട അവസ്ഥ
സൗദിയുടെ അയല്‍രാജ്യമായ യമന്‍ വിഭജിക്കപ്പെട്ട അവസ്ഥയിലാണിപ്പോള്‍. ഹൂത്തികളുടെ നിയന്ത്രണത്തിലാണ് തലസ്ഥാനമുള്‍പ്പെടെയുള്ള കൂടുതല്‍ പ്രദേശങ്ങള്‍. എന്നാല്‍ സൗദി പിന്തുണയ്ക്കുന്ന സര്‍ക്കാരിന്റെ നിയന്ത്രണത്തിലും ചില പ്രദേശങ്ങളുണ്ട്. ഏദന്‍ കേന്ദ്രമായിട്ടാണ് ഇവരുടെ ഭരണം.

മുഖ്യ ചര്‍ച്ചയിലേക്ക് വഴിയൊരുക്കുക
നിലവില്‍ നടക്കുന്ന ചര്‍ച്ച മുഖ്യ ചര്‍ച്ചയിലേക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ്. രണ്ടാംനിര നേതാക്കളാണ് നിലവിലെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഇവര്‍ ധാരണയിലെത്തിയാല്‍ അടുത്ത വര്‍ഷം ആദ്യത്തില്‍ സൗദിയുടെയും ഹൂത്തികളുടെയും പ്രധാന നേതാക്കള്‍ ചര്‍ച്ച നടത്തും.

സൗദി പിന്‍മാറുമോ
സൗദി പിന്‍മാറുമോ എന്നാണ് ഭയമെന്ന് യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ ഉപദേഷ്ടാവ് അബ്ദുല്‍ അസീസ് ജബരി പറയുന്നു. സൗദി സൈന്യം യമനില്‍ നിന്ന് പിന്‍മാറിയാല്‍ സന്‍ആ പൂര്‍ണമായും ഹൂത്തികളുടെ നിയന്ത്രണത്തിലാകും. ഇത് യമന്‍ വിഭജിക്കപ്പെടാനും കൂടുതല്‍ രക്തച്ചൊരിച്ചിലുകള്‍ഇക്കും ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യ വിധി: എന്തുകൊണ്ട് സുന്നി വഖഫ് ബോര്‍ഡ് റിവ്യൂ ഹര്‍ജി നല്‍കുന്നില്ല? രണ്ടുകാരണങ്ങള്‍ ഇതാണ്