കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അതിര്‍ത്തിയില്‍ ശക്തമായ ബോംബിങ്; മിസൈല്‍, പള്ളിയും വീടും തകര്‍ന്നു!! കടല്‍ബോംബുകള്‍

Google Oneindia Malayalam News

റിയാദ്: സമാധാന ശ്രമങ്ങള്‍ക്ക് തുരങ്കം വച്ച് സൗദി അതിര്‍ത്തിയില്‍ ശക്തമായ മിസൈല്‍ ആക്രമണം. വീടും പള്ളിയും തകര്‍ന്നുവെന്ന് സൗദി സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. യമനിലെ ഹൂത്തികളാണ് ആക്രമണത്തിന് പിന്നില്‍. ഒമാന്‍ കേന്ദ്രമായി നടന്ന സമാധാന ചര്‍ച്ചയില്‍ പുരോഗതിയുണ്ടായിരിക്കെയാണ് എല്ലാ സമവായ ശ്രമങ്ങളും തകര്‍ത്ത് ശക്തമായ ആക്രമണം അതിര്‍ത്തി നഗരങ്ങളിലുണ്ടായത്.

സൗദി സൈന്യം യമനില്‍ ഇടപെടുന്നതിനുള്ള തിരിച്ചടിയായിട്ടാണ് ബോംബിങ്. ഹൂത്തികള്‍ക്കെതിരെ നടപടി വേണമെന്ന് സൗദി സൈന്യം ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടു. ഹൂത്തികളുടെ കടല്‍ബോംബുകള്‍ തകര്‍ക്കാനുള്ള പരിശീലനത്തിലാണ് സൗദി സൈന്യം. വിശദ വിവരങ്ങള്‍ ഇങ്ങനെ....

നഷ്ടം ഇങ്ങനെ

നഷ്ടം ഇങ്ങനെ

ചൊവ്വാഴ്ച വൈകീട്ടാണ് ഹൂത്തി വിമതര്‍ സൗദിയിലേക്ക് ശക്തമായ ആക്രമണം നടത്തിയത്. ദഹ്‌റാന്‍ അല്‍ ജനൂബ് പ്രവിശ്യയിലായിരുന്നു ആക്രമണം. തെക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശമാണിത്. ഒരു പള്ളി, സ്വകാര്യ വ്യക്തിയുടെ വീട്, കാര്‍ഷിക മേഖലയിലെ ജലസേചന സൗകര്യം എന്നിവ തകര്‍ന്നുവെന്ന് സൈന്യം അറിയിച്ചു.

ഹൂത്തികള്‍ ലക്ഷ്യമിട്ടത്

ഹൂത്തികള്‍ ലക്ഷ്യമിട്ടത്

അസീര്‍ മേഖലയിലെ സിവില്‍ ഡിഫന്‍സ് വക്താവ് മുഹമ്മദ് അല്‍ അസ്സാമിയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഹൂത്തി വിമതരാണ് ആക്രമണത്തിന് പിന്നിലെന്ന് സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്തു. ദഹ്‌റാന്‍ അല്‍ ജനൂബിലെ ഒരു ഗ്രാമമാണ് അക്രമികള്‍ ലക്ഷ്യമിട്ടത്. എന്നാല്‍ ആര്‍ക്കും പരിക്കില്ല.

ജനവാസ മേഖലയില്‍

ജനവാസ മേഖലയില്‍

ദിവസവും ഒട്ടേറ മിസൈലുകളും ബോംബാക്രമണങ്ങളുമാണ് ഹൂത്തികള്‍ സൗദിക്ക് നേരെ നടത്തുന്നത്. മിക്കതും ലക്ഷ്യം കാണാറില്ല. സൗദിയിലെ മിസൈല്‍ പ്രതിരോധ സംവിധാനം എല്ലാം തകര്‍ക്കുകയാണ് പതിവ്. ഒട്ടേറെ മിസൈലുകള്‍ ആളൊഴിഞ്ഞ മേഖലയില്‍ വീഴാറുണ്ട്. ചിലത് മാത്രമാണ് ജനവാസ മേഖലയില്‍ എത്താറ്. ചൊവ്വാഴ്ചയുണ്ടായ ആക്രമണം ജനവാസ മേഖലയില്‍ ആയിരുന്നു.

കടല്‍ബോംബുകളുമായി ഹൂത്തികള്‍

കടല്‍ബോംബുകളുമായി ഹൂത്തികള്‍

ചെങ്കടല്‍ വഴി സൗദി അറേബ്യ ചരക്കുകള്‍ കൊണ്ടുപോകാറുണ്ട്. ഈ ചരക്ക് കപ്പലുകളും ഹൂത്തികള്‍ ലക്ഷ്യം വയ്ക്കുക പതിവാണ്. കടലില്‍ പലയിടത്തും ഇവര്‍ ബോംബുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. കടല്‍ബോംബുകളില്‍ നിന്ന് രക്ഷപ്പെടാനുള്ള പരിശീലനത്തിലാണ് സൗദി സൈന്യം.

സൗദി-ബഹ്‌റൈന്‍ അതിര്‍ത്തിയില്‍

സൗദി-ബഹ്‌റൈന്‍ അതിര്‍ത്തിയില്‍

കടല്‍ ബോംബുകള്‍ ചെറുക്കുന്നതിന് സൗദി സൈന്യം പ്രത്യേക പരിശീലനം ആരംഭിച്ചു. സൗദി-ബഹ്‌റൈന്‍ തീരത്താണ് പരിശീലനം. അമേരിക്കയുടെയും ബ്രിട്ടന്റെയും സൈനികരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. കടല്‍ ബോംബുകള്‍ നിര്‍വീര്യമാക്കുന്നതിനുള്ള എളുപ്പ വഴികളാണ് സൗദി സൈന്യം കരസ്ഥമാക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സാമ്പത്തികമായി തകര്‍ക്കുക

സാമ്പത്തികമായി തകര്‍ക്കുക

സൗദിയുടെ ചരക്കുകള്‍ നശിപ്പിക്കുകയും സാമ്പത്തികമായി തകര്‍ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഹൂത്തികള്‍ കടല്‍ ബോംബുകള്‍ സ്ഥാപിക്കാറ്. മൈനുകളും ബോംബുകളും കണ്ടെത്തി നിര്‍വീര്യമാക്കുന്നത് എങ്ങനെ എന്ന പരിശീലനമാണ് ഇപ്പോള്‍ നടക്കുന്നത്. കടലിലൂടെ സഞ്ചരിക്കുന്ന പ്രത്യേക വാഹനം സൗദി സൈന്യത്തിന്റെ കൈവശമുണ്ട്. ഇതുപയോഗിക്കുന്ന പുതിയ രീതിയും കൂടുതല്‍ സൈനികരെ പരിശീലിപ്പിക്കും.

ഒരോ നാല് മാസത്തിലും

ഒരോ നാല് മാസത്തിലും

അമേരിക്കയുടെയും ബ്രിട്ടന്റെയും സൈനികരുടെ സഹായത്തോടെ അറബ് സഖ്യസേനയിലെ അംഗങ്ങള്‍ ഇടക്കിടെ പരിശീലനം നേടാറുണ്ട്. ഒരോ നാല് മാസത്തിലുമാണ് പരിശീലനം. ഏറ്റവും പുതിയ വിദ്യകള്‍ എങ്ങനെ പ്രയോഗിക്കാം എന്നതാണ് ഓരോ പരിശീലനത്തിന്റെയും ലക്ഷ്യം. വ്യാഴാഴ്ച വൈകീട്ട് പരിശീലനം അവസാനിക്കും.

ഹൂത്തികളുടെ ക്രൂരത

ഹൂത്തികളുടെ ക്രൂരത

യമനിലെ ഹുദൈദ തുറമുഖത്ത് ശക്തമായ ഏറ്റുമുട്ടല്‍ നടക്കുന്നുവെന്നാണ് വിവരം. ഇവിടെ ഹൂത്തി സൈന്യം കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ ചെയ്യുന്നുണ്ടെന്ന് സൗദി അരോപിക്കുന്നു. ഹൂത്തികളുടെ നീക്കം അപലപിക്കണമെന്നും അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സൗദി സഖ്യസേന ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടു.

ഐക്യരാഷ്ട്രസഭയ്ക്ക് വിമര്‍ശനം

ഐക്യരാഷ്ട്രസഭയ്ക്ക് വിമര്‍ശനം

സഖ്യസേന അതിക്രമം പ്രവര്‍ത്തിക്കുന്നുവെന്ന് നേരത്തെ യുഎന്‍ ഏജന്‍സികള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഹൂത്തികളുടെ അക്രമങ്ങള്‍ യുഎന്‍ ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് സൗദി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി കുറ്റപ്പെടുത്തി. 197 റോക്കറ്റുകള്‍ സൗദിക്ക് നേരെ ഹൂത്തികള്‍ അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമാധാന സാധ്യതകള്‍

സമാധാന സാധ്യതകള്‍

യമനിലെ ഹൂത്തികളും ഐക്യരാഷ്ട്രസഭയും ചില കരാറുകളില്‍ കഴിഞ്ഞദിവസം ഒപ്പുവച്ചിരുന്നു. ഒമാന്‍ തലസ്ഥാനമായ മസ്‌ക്കത്തിലായിരുന്നു ചര്‍ച്ചയെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. യമനിലെ ആക്രമങ്ങളില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്നവരെ വിമാനമാര്‍ഗം പുറംരാജ്യത്തേക്ക് ചികില്‍സയ്ക്ക് കൊണ്ടുപോകാന്‍ സഹായിക്കുന്നതാണ് കരാര്‍. യുദ്ധം അവസാനിക്കാനുള്ള കരാറല്ല ഒപ്പുവച്ചിരിക്കുന്നത്.

ആരെയാണ് കൊണ്ടുപോകുക

ആരെയാണ് കൊണ്ടുപോകുക

നേരത്തെ നിശ്ചയിച്ച ചര്‍ച്ചയില്‍ നിന്ന് ഹൂത്തികള്‍ പിന്‍വാങ്ങിയിരുന്നു. പിന്നീടാണ് ഒമാനില്‍ ചര്‍ച്ച നടന്നത്. സമാധാന സാധ്യതയിലേക്ക് നയിക്കുന്നതാണ് പുതിയ കരാര്‍. എന്നാല്‍ ഈ വേളയിലും ആക്രമണങ്ങള്‍ തുടരുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്. പരിക്കേറ്റ സാധാരണക്കാരെയാണോ അതോ ഹൂത്തി പോരാളികളെയാണോ ചികില്‍സയ്ക്ക് വേണ്ടി പുറംലോകത്തേക്ക് കൊണ്ടുപോകുക, ഏത് രാജ്യത്താണ് ചികില്‍സ നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമല്ല.

യുഎഇ സഹായം കിട്ടാത്തത്തില്‍ മനോരമയ്ക്കും ക്രൂരമായ സംതൃപ്തി; ആഞ്ഞടിച്ച് തോമസ് ഐസക്, കേരളം തളരില്ലയുഎഇ സഹായം കിട്ടാത്തത്തില്‍ മനോരമയ്ക്കും ക്രൂരമായ സംതൃപ്തി; ആഞ്ഞടിച്ച് തോമസ് ഐസക്, കേരളം തളരില്ല

ഗോവയില്‍ അട്ടിമറി സാധ്യത; ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസ് പക്ഷത്തേക്ക്, വിശ്വാസവോട്ട്‌ഗോവയില്‍ അട്ടിമറി സാധ്യത; ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസ് പക്ഷത്തേക്ക്, വിശ്വാസവോട്ട്‌

English summary
Mosque, properties damaged in missile attack on Saudi southwestern border
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X