കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൌദിയിൽ വ്യോമഗതാഗത മേഖലയിലേക്കും സൌദി വൽക്കരണം: മൂന്ന് വർഷത്തിനകം പൂർത്തിയാക്കാൻ നിർദേശം!!

Google Oneindia Malayalam News

റിയാദ്: കൂടുതൽ മേഖലകളിലേക്ക് സ്വദേശിവൽക്കരണം നടപ്പിലാക്കാനുള്ള നീക്കവുമായി സൌദി അറേബ്യ. വ്യോമഗതാഗത മേഖലയിൽ സൌദിവൽക്കരണം നടപ്പിലാക്കുമെന്ന് കഴിഞ്ഞ ദിവസമാണ് സൌദി സിവിൽ ഏവിയേഷൻ പ്രഖ്യാപിച്ചത്. 2021ൽ ആരംഭിച്ച് മൂന്ന് വർഷത്തിനുള്ളിൽ പൂർത്തീകരിക്കുന്നതാണ് ഏവിയേഷൻ രംഗത്തെ സ്വദേശിവൽക്കരണം. ഇതോടെ 28 മേഖലകളിലായി പതിനായിരം ജോലികളിലേക്ക് സൌദി പൌരന്മാരെ നിയമിക്കും.

പരാതിയുമായെത്തിയ 89 വയസുകാരി വൃദ്ധയെ ആക്ഷേപിച്ച്‌ വനിത കമ്മിഷന്‍ അധ്യക്ഷ ജോസഫൈന്‍പരാതിയുമായെത്തിയ 89 വയസുകാരി വൃദ്ധയെ ആക്ഷേപിച്ച്‌ വനിത കമ്മിഷന്‍ അധ്യക്ഷ ജോസഫൈന്‍

പൈലറ്റ്, ഫ്ലൈറ്റ് അറ്റന്റന്റ്, എയർ ട്രാഫിക് കൺട്രോളർ, സൂപ്പർവൈസർമാർ, റൺവേ, ഗ്രൌണ്ട് സർവീസസ് കോ ഓർഡിനേറ്റർമാർ, ഫൈറ്റ് കാറ്ററിംഗ് എന്നിങ്ങനെ ഏവിയേഷൻ മേഖലയുമായി ബന്ധപ്പെട്ട ജോലികളിലെല്ലാം സ്വദേശിവൽക്കരണം പ്രാബല്യത്തിൽ വരും. ഇതിനെല്ലാം പുറമേ കോൺട്രാക്ടിംഗ് കമ്പനികൾ, സേവന ദാതാക്കൾ, എന്നീ മേഖലകളിലേക്കും സ്വദേശിവൽക്കരണം പ്രാബല്യത്തിൽ വരും. ഏവിയേഷൻ ഇത് സംബന്ധിച്ച നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

plane-25-14

ഓരോ കമ്പനികളുടേയും വലുപ്പത്തിന് ആനുപാതികമായിട്ടായിരിക്കും സ്വദേശിവൽക്കരണം നടപ്പിലാക്കുക. എന്നാൽ പല കമ്പനികളും ഇതിനകം തന്നെ സൌദിവൽക്കരണം നടപ്പിലാക്കാൻ ആരംഭിക്കുന്നത്. മാസം തോറും പദ്ധതി നടപ്പിലാക്കുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിനും റിപ്പോർട്ട് തയ്യാറാക്കി അതോറിറ്റിക്ക് സമർപ്പിക്കുന്നതിനുമായി പ്രത്യേക വിഭാഗത്തേയും നിയമിച്ചിട്ടുണ്ട്.

English summary
Saudiazation in aviation sector will be completed within three years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X