എണ്ണ ഉല്‍പ്പാദനം കൂട്ടാന്‍ സൗദി-റഷ്യ ധാരണ; ആഗോള വിപണിയില്‍ വില കുറഞ്ഞു തുടങ്ങി
Recommended Video

റിയാദ്: എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സൗദി അറേബ്യയും റഷ്യയും ധാരണയിലെത്തിയതോടെ ആഗോള വിപണിയില്‍ എണ്ണയുടെ വില രണ്ട് ശതമാനത്തിലേറെ കുറഞ്ഞു. സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹും റഷ്യന്‍ ഊര്‍ജ മന്ത്രി അലക്സാണ്ടര്‍ നൊവാകും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്. എണ്ണ വില പിടിച്ചുനിര്‍ത്തുന്നതിന് രണ്ടുവര്‍ഷം മുമ്പാണ് സൗദിയും റഷ്യയും ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചത്. എണ്ണ ഉല്‍പ്പാദന രാഷ്ട്രങ്ങള്‍ക്കിടയില്‍ 2016 മുതല്‍ ഇതുമായി ബന്ധപ്പെട്ട കരാര്‍ നിലവില്‍ വന്നു. ഇതോടൊപ്പം വെനിസ്വേലയില്‍ നിന്നുള്ള ഉല്‍പ്പാദനം സാങ്കേതിക കാരണങ്ങളാല്‍ വന്‍തോതില്‍ കുറഞ്ഞതോടെ ആഗോള വിപണിയില്‍ വില കുതിച്ചു ഉയരാന്‍ തുടങ്ങി. ബാരലിന് 25 ഡോളറില്‍ നിന്ന് ബാരലിന് 80 ഡോളര്‍ എന്ന നിലയിലേക്ക് എത്തിനില്ക്കുകയാണിപ്പോള്.

ഈ വര്‍ഷം പകുതിയോടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാമെന്നാണ് റഷ്യയും സൗദിയും തീരുമാനിച്ചിരിക്കുന്നത്. ജൂണില്‍ ചേരുന്ന എണ്ണ കയറ്റുമതി രാജ്യങ്ങളുടെ യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിദിനം ഒരു ദശലക്ഷം ബാരല്‍ എണ്ണ അധികമായി ഉല്‍പ്പാദിപ്പിക്കാനാണ് ഇരുരാജ്യങ്ങളുടെയും തീരുമാനം. എണ്ണ വിപണിയിലെ പ്രതിസന്ധിയിലാക്കാത്ത രീതിയില്‍ പെട്ടെന്ന് ഉല്‍പ്പാദനം വര്‍ധിപ്പിക്കില്ലെന്നും ക്രമേണയായി മാത്രമേ ഒരു ദശലക്ഷം ബാരലെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുകയുള്ളൂ എന്നും ഇരുമന്ത്രിമാരും അറിയിച്ചു.
ആണവകരാറില്‍ നിന്ന് അമേരിക്ക പിന്മാറിയ പശ്ചാത്തലത്തില്‍ ഇറാനെതിരെ വീണ്ടും ഉപരോധം പ്രഖ്യാപിക്കുന്നതോടെ എണ്ണ വിപണിയില്‍ കൂടുതല്‍ പ്രതിസന്ധിയുണ്ടാകുമെന്നത് മുന്‍കൂട്ടി കണ്ടാണ് സൗദിയുടെയും റഷ്യയുടെയും പുതിയ തീരുമാനമെന്ന് വിലയിരുത്തപ്പെടുന്നത്. വെനിസ്വേലയിലെ പ്രതിസന്ധിക്കൊപ്പം ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് വിലക്ക് വരുന്നതോടെ എണ്ണ ഉപഭോഗ രാജ്യങ്ങള്‍ വലിയ പ്രതിസന്ധിയിലാവും. ഇക്കാര്യം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.
-
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും'












Click it and Unblock the Notifications