കാറില്‍ ഒളിപ്പിച്ച് സൗദിയിലേക്ക് വിദേശ യുവതിയെ 'കടത്താന്‍' ശ്രമം!
റിയാദ്: വേണ്ടത്ര യാത്രാരേഖകളില്ലാതെ സൗദി അറേബ്യയിലേക്ക് വിദേശ യുവതിയെ കടത്താന്‍ ശ്രമം. സൗദി അറേബ്യയിലെ കിംഗ് ഫഹദ് റോഡില്‍ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരാണ് കാറിന് പിന്നില്‍ ഒളിച്ചിരുന്ന യുവതിയെ കണ്ടെത്തിയത്. കാറിന്റെ പിന്‍സീറ്റില്‍ തുണികള്‍ കൊണ്ട് മൂടിയ നിലയിലായിരുന്നു യുവതി. കാര്‍ ഡ്രൈവറെയും യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തതായി പ്രാദേശിക ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
സൗദി അറേബ്യയുടെയും ബഹറിന്റെയും അതിര്‍ത്തിയിലാണ് സംഭവം നടന്നത്. അതിര്‍ത്തിയിലെ കിംഗ് ഫഹദ് വീഥിയില്‍ വെച്ച് സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കാര്‍ പരിശോധിക്കുകയായിരുന്നു. കാറില്‍ എന്തോ ഒളിച്ചുകടത്താന്‍ ശ്രമിക്കുന്നതായാണ് ഉദ്യോഗസ്ഥര്‍ക്ക് തോന്നിയത്. കാറിന്റെ പിന്‍സീറ്റില്‍ തുണികള്‍ക്ക് താഴെ ഒരു വിദേശ യുവതി കിടക്കുന്നത് തങ്ങള്‍ കണ്ടെത്തുകയായിരുന്നു എന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കാറില്‍ ഇരുത്തി യുവതിയെ കടത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച സംഭവം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്. രസകരമായ കമന്റുകളാണ് ആളുകള്‍ പറയുന്നത്. ഇയാള്‍ക്ക് യുവതിയെ അത്രയും ഇഷ്ടമുണ്ടെങ്കില്‍ വിവാഹം കഴിച്ച് നിയമപരമായി രാജ്യത്ത് കൊണ്ടുവരാമായിരുന്നല്ലോ എന്ന് ഒരാള്‍ പറയുന്നു.
തുണികള്‍ക്കടിയില്‍ കിടന്ന് യുവതി എങ്ങനെയാണ് ശ്വാസോച്ഛ്വാസം ചെയ്തിട്ടുണ്ടാകുക എന്നാണ് മറ്റുചിലര്‍ അത്ഭുതപ്പെടുന്നത്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഇവിടെ സാധാരണമാണ് എന്ന് സൗദി കസ്റ്റംസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അറബിക് ദിനപ്പത്രമായ സബ്ഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications