കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിക്കെതിരേ പുതിയ ആരോപണം; ഇറാന്‍ ബന്ധം ഉപേക്ഷിക്കാന്‍ സിറിയക്ക് പണം വാഗ്ദാനം ചെയ്തു

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഇറാന്‍ ബന്ധം ഉപേക്ഷിക്കാന്‍ സിറിയക്ക് പണം വാഗ്ദാനം ചെയ്തു | Oneindia Malayalam

ബെയ്‌റൂത്ത്: സൗദി ഭരണകൂടത്തിനെതിരേ പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ലബനാനിലെ ശിയാ പോരാളി വിഭാഗമായ ഹിസ്ബുല്ലയുടെ തലവന്‍ ഹസന്‍ നസ്‌റുല്ല. ഇറാനുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ സിറിയന്‍ സര്‍ക്കാരിന് സൗദി അറേബ്യ പണം വാഗ്ദാനം ചെയ്തുവെന്നാണ് നസ്‌റുല്ലയുടെ ആരോപണം.

ഹൂത്തികള്‍ക്ക് മിസൈല്‍; സൗദി ആരോപണം നിഷേധിച്ച് ഇറാന്‍ഹൂത്തികള്‍ക്ക് മിസൈല്‍; സൗദി ആരോപണം നിഷേധിച്ച് ഇറാന്‍

സിറിയയില്‍ കുഴപ്പങ്ങള്‍ വിതയ്ക്കുന്ന വിമത പോരാളി വിഭാഗങ്ങള്‍ക്കുള്ള പിന്തുണ തങ്ങള്‍ അവസാനിപ്പിക്കാമെന്നും യുദ്ധത്തില്‍ തകര്‍ന്ന സിറിയയെ പുനരുദ്ധരിക്കാന്‍ കോടിക്കണക്കിന് ഡോളര്‍ സഹായമായി നല്‍കാമെന്നുമായിരുന്നു സൗദിയുടെ വാഗ്ദാനമെന്നും നസ്‌റുല്ല പറഞ്ഞു. ഈ വാഗ്ദാനവുമായി രണ്ടുതവണ സിറിയന്‍ അധികൃതരെ സൗദി സമീപിച്ചുവെങ്കിലും പ്രസിഡന്റ് ബശ്ശാറുല്‍ അസദ് അത് നിരസിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ലബനാന്‍ ദിനപ്പത്രമായ അല്‍ അഖ്ബാറാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

iran-map


സിറിയന്‍ സര്‍ക്കാരിനെ താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെ 2011 മുതല്‍ പ്രവര്‍ത്തിക്കുന്ന വിവിധ വിമത സൈനികര്‍ക്ക് സൗദിയാണ് പിന്തുണയും സഹായവും നല്‍കുന്നതെന്ന് നേരത്തേ ആരോപണങ്ങളുണ്ടായിരുന്നു. ഭീകരവാദികള്‍ക്കെതിരായ പോരാട്ടത്തില്‍ റഷ്യയും ഇറാനും ഹിസ്ബുല്ലയും ചേര്‍ന്നാണ് സിറിയയ്ക്ക് പിന്തുണ നല്‍കിവരുന്നത്.

സൗദിയുടെയും മറ്റും പിന്തുണയോടെ സിറിയയില്‍ നടക്കുന്ന പോരാട്ടങ്ങളുടെ ലക്ഷ്യം ഇസ്രായേലിനെതിരായ സഖ്യത്തിന്റെ ശക്തി ക്ഷയിപ്പിക്കുകയെന്നതാണെന്നും നസ്‌റുല്ല വ്യക്തമാക്കി. കാരണം ചെറുത്തുനില്‍പ്പ് സംഘങ്ങളുടെ വിജയം മേഖലയിലെ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കെതിരാണെന്നും അദ്ദേഹം പറയുകയുണ്ടായി. എന്നാല്‍ പഴയതിനേക്കാള്‍ ശക്തമായ ഹിസ്ബുല്ലയാണ് ഇന്നുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഹിസ്ബുല്ലയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ലബനാനിന്റെ ആഭ്യന്തര കാര്യങ്ങളില്‍ സൗദിയും യു.എസ്സും ഇടപെടുന്നതിനെയും നസ്‌റുല്ല വിമര്‍ശിക്കുകയുണ്ടായി. മെയ് ആറിന് നടക്കാനിരിക്കുന്ന ലബനാന്‍ പൊതു തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ പല പരിപാടികളും ഇരു രാജ്യങ്ങളും ആസൂത്രണം ചെയ്യുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.

English summary
The head of the Lebanese Hezbollah resistance movement says the Saudi regime had told Syria that it is ready to stop supporting the militants wreaking havoc in the country and give Damascus hundreds of billions of dollars for reconstruction if it accepted to cut ties with Iran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X