സൗദിയില്‍ കുട്ടികളുടെ മാംസം തിന്നുന്ന അജ്ഞാത മൃഗം, മുന്നറിയിപ്പുമായി അധികൃതര്‍
റിയാദ്: കുട്ടികളെ ആക്രമിയ്ക്കുന്ന മാംസ ഭോജിയായ അഞ്ജാത മൃഗത്തെപ്പറ്റി മുന്നറിയിപ്പ് പുറപ്പെടുവിച്ച് സൗദി അധികൃതര്‍. സൗദി ടൗണില്‍ പലയിടത്തും ഈ മൃഗത്തിന്റെ ആക്രമണത്തിന് ഇരയായവര്‍ ഒട്ടേറെയുണ്ടത്രേ. കുട്ടികളെയാണ് ഈ മൃഗം ആക്രമിയ്ക്കുന്നത്. മാംസം കടിച്ചെടുക്കുകയും ചെയ്യുമത്രേ.
ഒരു മാധ്യമമാണ് ബുധനാഴ്ച ഈ മൃഗത്തെപ്പറ്റിയുള്ള റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഓണ്‍ലൈനിലും നരഭോജിയായ അഞ്ജാത മൃഗത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ചൂട് പിടിയ്ക്കുകയാണ്. മൃഗത്തിന്റെ ആക്രമണത്തിന് ഇരയാകുന്നവരില്‍ ഏറെയും കുട്ടികളാണ്.

ഹെയില്‍ പട്ടണത്തില്‍ വച്ച് മൃഗത്തെ പിടികൂടിയതായും വാര്‍ത്ത പ്രചരിയ്ക്കുന്നുണ്ട്. ചെന്നായ വിഭാഗത്തില്‍പ്പെടുന്ന ജീവിതയാണത്രേ ഇത്. അജേല്‍ ദിനപത്രം മൃഗത്തിന്റെ ചിത്രം പുറത്ത് വിട്ടിട്ടുണ്ട്. നീണ്ട മൂക്കും കൂര്‍ത്ത പല്ലുകളുമുള്ള ഈ ജീവിയ്ക്ക് രണ്ട് മീറ്റര്‍ ദൂരം വരെ വേഗത്തില്‍ ചാടാന്‍ കഴിയും. ഹെയിലിലാണ് ജീവിയുടെ ആക്രമണം കൂടുതലും.












Click it and Unblock the Notifications