കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടില്‍ ഒരാള്‍ സൗദിക്കാരനാവണം; കടുത്ത പ്രതിസന്ധി, പ്രവാസികള്‍ വീണ്ടും കൂട്ടത്തോടെ നാട്ടിലേക്ക്

Google Oneindia Malayalam News

Recommended Video

cmsvideo
സൗദിയിൽ കടുത്ത പ്രതിസന്ധി, പ്രവാസികള്‍ വീണ്ടും കൂട്ടത്തോടെ നാട്ടിലേക്ക്

സ്വദേശിവല്‍ക്കരണവും തൊഴിലാളി ലെവിയും കാരണം സൗദിയില്‍ നിന്ന് ഒരു വര്‍ഷത്തിനിടെ സ്വദേശങ്ങളിലേക്ക് 12 ലക്ഷത്തോളം ആളുകളാണ് തിരിച്ചുപോയതെന്ന് ഈ വര്‍ഷം ആദ്യം കണക്കുകള്‍ പുറത്തുവന്നിരുന്നു. പുതിയ മേഖലകളിലേക്ക് കൂടി സൗദിവല്‍ക്കരണം നടപ്പിലാക്കുന്നത് വിദേശ തൊഴിലാളികളുടെ തൊഴില്‍ ഇനിയും നഷ്ടപ്പെടുന്നതിന് ഇടവരുത്തും.

<strong>പിസിക്ക് പണികിട്ടും; അറസ്റ്റ് ചെയ്ത് കൊണ്ടുവരാന്‍ പറയാനുള്ള അധികാരം, പുലിവാലായി കൈക്കൂലി ആരോപണവും</strong>പിസിക്ക് പണികിട്ടും; അറസ്റ്റ് ചെയ്ത് കൊണ്ടുവരാന്‍ പറയാനുള്ള അധികാരം, പുലിവാലായി കൈക്കൂലി ആരോപണവും

സൗദിയില്‍ പുതിയ 12 മേഖലകളില്‍ക്കൂടിയാണ് സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നത്. മലയാളികള്‍ കൂടുതല്‍ ജോലി ചെയ്യുന്ന മേഖലകളിലേക്കാണ് സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കുന്നത് എന്നതിനാല്‍ മലയാളികള്‍ കടുത്ത ആശങ്കയിലാണ്.

<strong>ഇതെന്ത് കണക്ക് ജീ; ബിജെപിയുടെ തെറ്റിയ കണക്കുകള്‍ ശരിയാക്കി നല്‍കി പ്രതിപക്ഷം, വ്യാപക വിമര്‍ശനം</strong>ഇതെന്ത് കണക്ക് ജീ; ബിജെപിയുടെ തെറ്റിയ കണക്കുകള്‍ ശരിയാക്കി നല്‍കി പ്രതിപക്ഷം, വ്യാപക വിമര്‍ശനം

പന്ത്രണ്ട് മേഖലകളില്‍

പന്ത്രണ്ട് മേഖലകളില്‍

പന്ത്രണ്ട് മേഖലകളില്‍ നടപ്പിലാക്കുന്ന സ്വദേശിവത്ക്കരണത്തിന്റെ ആദ്യ ഘട്ടത്തിനാണ് ഇന്ന് തുടക്കമാവുന്നത്. ചെറുകിട സ്ഥാപനങ്ങളെ നേരിട്ട് ബാധിക്കുന്നതാണ് പുതുതായി നടപ്പിലാക്കുന്ന സ്വദേശി വത്ക്കരണം. ഈ മേഖലയില്‍ കൂടുതലായി തൊഴിലെടുക്കുന്നത് മലയാളികള്‍ ആണെന്നതാണ് മലയാളികളായ തൊഴിലാളികളുടെ ആശങ്ക വര്‍ധിപ്പിക്കുന്നത്.

ഇന്ന് മുതല്‍

ഇന്ന് മുതല്‍

ഓട്ടോമൊബൈല്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഫര്‍ണീച്ചര്‍, പാത്രക്കടകള്‍ എന്നിവിടങ്ങളിലാണ് ഇന്ന് മുതല്‍ സ്വദേശിവത്ക്കരണം നിലവില്‍ വരുന്നത്. മേല്‍പ്പറഞ്ഞ കടകളിലെ തൊഴിലാളികളില്‍ എഴുപത് ശതമാനം സ്വദേശികള്‍ ആയിരിക്കണമെന്നാണ് നിയമം.

ഒരാള്‍ സൗദിക്കാരന്‍

ഒരാള്‍ സൗദിക്കാരന്‍

കടയില്‍ ഒരു ജീവനക്കാരനാണ് ഉള്ളതെങ്കില്‍ അയാള്‍ സൗദിക്കാരനായിരിക്കണം. രണ്ടു പേരുണ്ടെങ്കില്‍ ഒരാളുടെ പണി സ്വദേശിക്ക് നല്‍കണം. നാലുപേരുണ്ടെങ്കില്‍ രണ്ടുപേര്‍ സ്വദേശികളാകണം. 10 ജീവനക്കാരുണ്ടെങ്കില്‍ ഏഴുപേര്‍ സൗദിക്കാരായിരിക്കണം. 30 പേരാണെങ്കില്‍ 21 ഉം 100 ആണെങ്കില്‍ 70 ഉം സൗദി പൗരന്മാരായിരിക്കണം.

ചെറുകിട കച്ചവട സ്ഥാപനങ്ങള്‍

ചെറുകിട കച്ചവട സ്ഥാപനങ്ങള്‍

വളരെക്കുറച്ച് തൊഴിലാളികള്‍ മാത്രം ജോലിചെയ്യുന്ന ചെറുകിട കച്ചവട സ്ഥാപനങ്ങളെ പുതിയ നിയമം കാര്യമായി ബാധിക്കും. പുതുതായി സ്വദേശികളെ നിയമിച്ചു മുന്നോട്ടു പോവാനുള്ള സാഹചര്യം ഇത്തരം ചെറുകിട കച്ചവടക്കാര്‍ക്ക് കഴിയില്ല.

കൂടുതല്‍ മേഖലയിലേക്ക്

കൂടുതല്‍ മേഖലയിലേക്ക്

വരും മാസങ്ങളില്‍ കൂടുതല്‍ മേഖലയിലേക്ക് സ്വദേശിവത്ക്കരണം കടന്നുവരുന്നതോടെ കച്ചവട കേന്ദ്രങ്ങളില്‍ കൂടുതല്‍ സ്വദേശികളെ നിയമിക്കേണ്ടി വരും. ഇതുമൂലം സ്‌പോണ്‍സര്‍മാര്‍ തങ്ങളുടെ നിലവിലെ വിദേശ തൊഴിലാളികളെ പകുതിയായെങ്കിലും കുറക്കാന്‍ നിര്‍ബന്ധിതരാവും.

നാട്ടിലേക്ക് മടങ്ങേണ്ടി വരും

നാട്ടിലേക്ക് മടങ്ങേണ്ടി വരും

പ്രതിസന്ധി രൂക്ഷമാവുന്നതോടെ നിരവധി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വരും. സ്ഥാപന നടത്തിപ്പുകാര്‍ക്ക് കച്ചവടം അടച്ചുപൂട്ടുകയോ മറ്റു മേഖലകളിലേക്ക് തൊഴില്‍ തേടി പോവേണ്ടിയോ വരു. കൂടുതല്‍ മേഖലകളിലേക്ക് സൗദിവത്ക്കരണം നടപ്പിലാക്കുന്നതിനാല്‍ മറ്റു മേഖലകളില്‍ പുതിയ തൊഴില്‍ കണ്ടെത്തല്‍ ഏറെ പ്രയാസകരമായിരിക്കും.

സൗദിയില്‍ ഒരുങ്ങുന്നത്

സൗദിയില്‍ ഒരുങ്ങുന്നത്

ഫലത്തില്‍ വിദേശ തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങേണ്ടി വരുന്ന സാഹചര്യമാണ് സൗദിയില്‍ ഒരുങ്ങുന്നത്. ചില പരിഷ്‌കാരങ്ങള്‍ നടത്തി പിടിച്ചു നില്‍ക്കാനുള്ള ശ്രമങ്ങളും ചെറുകിട കച്ചവടക്കാര്‍ നടത്തി വരുന്നുണ്ട്.

മുന്നോട്ടു പോവാന്‍

മുന്നോട്ടു പോവാന്‍

ഒരേ ഷോപ്പില്‍ വിവിധ ഉല്‍പ്പന്നങ്ങള്‍ നടത്തുന്ന ഇടത്തരം സ്ഥാപനങ്ങളില്‍ സ്വദേശിവത്ക്കരണം നടപ്പിലാവുന്ന വിഭാഗത്തിലേക്ക് മാത്രമായി സ്വദേശികളെ നിയമിച്ചു മുന്നോട്ടു പോവാനാണ് ഇവരുടെ തീരുമാനം.

കര്‍ശന പരിശോധന

കര്‍ശന പരിശോധന

സ്വദേശിവത്ക്കരണം കര്‍ശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതല്‍ കര്‍ശനം പരിശോധന തുടങ്ങും. സൗദി തൊഴിമന്ത്രാലയത്തിന്റേയും സാമൂഹിക ക്ഷേമ വകുപ്പിന്റേയും നേതൃത്വത്തില്‍ 800 ഓളം ഉദ്യോഗസ്ഥരാണ് നാല് സെക്ടറുകളിലായി പരിശേധനകള്‍ക്ക് ഇറങ്ങുന്നത്.

20000 റിയാല്‍ വരെ പിഴ

20000 റിയാല്‍ വരെ പിഴ

ആദ്യ ഘട്ടത്തില്‍ കാര്‍ മോട്ടോര്‍ബൈക്ക് ഷോറൂമുകള്‍, റെഡിമെയ്ഡ് വസ്ത്ര കടകള്‍, ഫര്‍ണിച്ചര്‍ കടകള്‍, അടുക്കള ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നീ നാല് മേഖലകളിലാണ് പരിശോധന നടത്തുന്നത്. 70 ശതമാനം വരെ സൗദിവത്ക്കരണം ആണ് ഈ മേഖലയില്‍ ലക്ഷ്യമിടുന്നത്. നിയമലംഘനം കണ്ടെത്തിയാല്‍ 20000 റിയാല്‍ വരെ പിഴയും മറ്റുനിയമ നടപടികളും നേരിടേണ്ടിവരും.

ജനുവരി 19 നകം

ജനുവരി 19 നകം

ജനുവരി 19 നകം 12 മേഖലകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കാനാണ് സൗദി ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. നവംബര്‍ മുതല്‍ വാച്ച്, കണ്ണട, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക് ഉപകരണങ്ങള്‍, ബേക്കറി, വാഹന സ്‌പെയര്‍ പാര്‍ട്‌സുകള്‍,കെട്ടിട നിര്‍മാണ സാമഗ്രികള്‍, കാര്‍പറ്റുകള്‍ തുടങ്ങിയ കച്ചവട സ്ഥാപനങ്ങിലാണ് നിയമം നടപ്പിലാക്കുക.

<strong>സ്ത്രീകളെല്ലാം കന്യകാത്വ പരിശോധന നടത്തി പിസി ജോര്‍ജ്ജിന് നല്‍കണം; വിമർശനവുമായി ശാരദക്കുട്ടി</strong>സ്ത്രീകളെല്ലാം കന്യകാത്വ പരിശോധന നടത്തി പിസി ജോര്‍ജ്ജിന് നല്‍കണം; വിമർശനവുമായി ശാരദക്കുട്ടി

English summary
Saudization in 4 retail sectors: Inspections begin today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X