കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി ശക്തമായ നടപടിക്ക്; ഹോട്ടലുകളിലും ആരോഗ്യരംഗത്തും സ്വദേശികള്‍ മതി!! പ്രവാസികള്‍ കുറഞ്ഞു

Google Oneindia Malayalam News

Recommended Video

cmsvideo
സൗദിയിൽ പ്രവാസികൾ വീണ്ടും കുറയും | Oneindia Malayalam

റിയാദ്: സൗദി അറേബ്യയില്‍ കൂടുതല്‍ മേഖലകളിലേക്ക് സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ തീരുമാനം. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ് പുതിയ തീരുമാനം. ആരോഗ്യ രംഗത്തും ഹോട്ടല്‍ മേഖലയിലും സ്വദേശിവല്‍ക്കരണം നടപ്പാക്കുമെന്നാണ് പ്രഖ്യാപനം.

ഈ രണ്ട് മേഖലയ്ക്ക് പുറമെ മറ്റു ചില മേഖലകളിലേക്കും സ്വദേശിവല്‍ക്കരണം വ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇവ രണ്ടുമാണ് മലയാളികളെ നേരിട്ട് ബാധിക്കുന്നത്. സൗദി തൊഴില്‍ മന്ത്രി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഞായറാഴ്ച മുതല്‍ ചില മേഖലകളില്‍ സ്വദേശിവല്‍ക്കരണം ആരംഭിച്ചിരുന്നു. അതിന് പുറമെയാണ് പുതിയ പ്രഖ്യാപനം. വിശദാംശങ്ങള്‍ ഇങ്ങനെ.....

 മല്‍സ്യബന്ധന മേഖല

മല്‍സ്യബന്ധന മേഖല

മല്‍സ്യബന്ധന മേഖലയില്‍ സ്വദേശിവല്‍ക്കരണം ഞായറാഴ്ച മുതല്‍ നടപ്പാക്കി തുടങ്ങി. രാജ്യത്തെ ഓരോ മല്‍സ്യബന്ധന ബോട്ടുകളിലും ഒരു സ്വദേശിയെങ്കിലും വേണമെന്നാണ് പുതിയ നിയമം. അല്ലാത്ത ബോട്ടുകള്‍ മല്‍സ്യബന്ധനത്തിനിറങ്ങിയാല്‍ നടപടി നേരിടേണ്ടി വരും. ഒട്ടേറെ വിദേശികള്‍ ജോലി ചെയ്യുന്ന മേഖലയാണിത്. അവര്‍ക്ക് ജോലി നഷ്ടമായി തുടങ്ങും.

 ആരോഗ്യ, ഹോട്ടല്‍ രംഗത്തേക്കും

ആരോഗ്യ, ഹോട്ടല്‍ രംഗത്തേക്കും

മല്‍സ്യബന്ധന മേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുമ്പോള്‍ എത്രത്തോളം പ്രായോഗികവല്‍ക്കരിക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ക്ക് സംശയമുണ്ട്. കാരണം സ്വദേശികള്‍ ഇടപെടാന്‍ മടിക്കുന്ന മേഖലയാണിത്. എങ്കില്‍ പോലും സര്‍വ മേഖലയിലും സ്വദേശികളെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. ഇതിന് പുറമെയാണ് ആരോഗ്യ, ഹോട്ടല്‍ രംഗത്തേക്കും സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നത്.

 അടുത്ത മേഖലകള്‍

അടുത്ത മേഖലകള്‍

ഹോട്ടലുകള്‍, കോഫി ഷോപ്പുകള്‍, റിയല്‍ എസ്റ്റേറ്റ്, ആരോഗ്യം എന്നീ മേഖലകളിലാണ് ഇനി സ്വദേശിവല്‍ക്കരണം നടപ്പാക്കുക. മലയാളികള്‍ ഒട്ടേറെ ജോലി ചെയ്യുന്ന മേഖലയാണിത്. നേരത്തെ ഈ മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു. പക്ഷേ, പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു.

കണക്കെടുപ്പ് പൂര്‍ത്തിയായി

കണക്കെടുപ്പ് പൂര്‍ത്തിയായി

ആരോഗ്യമേഖല പൂര്‍ണമായും സ്വദേശിവല്‍ക്കരിക്കാനാണ് സൗദി തൊഴില്‍മന്ത്രാലയത്തിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട കണക്കെടുപ്പ് ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. പട്ടിക തയ്യാറാക്കി ഉടന്‍ പുറത്തുവിടും. തൊഴില്‍ മന്ത്രി അഹ്മദ് ബിന്‍ സുലൈമാന്‍ അല്‍റാജഹിയാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ വിശദമാക്കിയത്.

ആദ്യഘട്ടം മൂന്ന് മാസത്തിനകം

ആദ്യഘട്ടം മൂന്ന് മാസത്തിനകം

സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കാന്‍ 68 ഇന പ്രോഗ്രാം പ്രഖ്യാപിച്ചു. ഇക്കൂട്ടത്തിലാണ് ആരോഗ്യ, ഹോട്ടല്‍ രംഗത്തേക്കും സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കുമെന്ന് അറിയിച്ചത്. മലയാളികളെ നേരിട്ട് ബാധിക്കുന്ന രണ്ട് മേഖലകളാണിത്. ഒട്ടേറെ മലയാളികള്‍ ജോലി നഷ്ടമായി നാട്ടിലേക്ക് തിരിക്കാനാണ് സാധ്യത. ആദ്യഘട്ടം മൂന്ന് മാസത്തിനകം നടപ്പാക്കാനാണ് തീരുമാനം.

സ്വദേശികളായ സ്ത്രീകള്‍ക്ക് ജോലി

സ്വദേശികളായ സ്ത്രീകള്‍ക്ക് ജോലി

പുതിയ തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്ക് എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 68 ഇന പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ആരോഗ്യ രംഗത്ത് കൂടുതല്‍ സ്വദേശികളായ സ്ത്രീകള്‍ക്ക് ജോലി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. 12 വ്യാപാര മേഖലകളില്‍ സ്വദേശിവല്‍ക്കരണം കഴിഞ്ഞമാസം ആരംഭിച്ചിരുന്നു. കൂടാതെ ടെലികമ്യൂണിക്കേഷന്‍, മൊബൈല്‍ മേഖലയില്‍ നടപ്പാക്കുന്ന സ്വദേശിവല്‍ക്കരണം ശക്തമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 ഉയര്‍ന്ന ശമ്പളമുള്ള ജോലികളിലും

ഉയര്‍ന്ന ശമ്പളമുള്ള ജോലികളിലും

സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം കുത്തനെ കുറയ്ക്കാനാണ് തീരുമാനം. ഉയര്‍ന്ന ശമ്പളമുള്ള ജോലികളിലും സ്വദേശികളെ നിയമിക്കുന്നത് വേഗത്തിലാക്കും. സ്വദേശികള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനും പാര്‍ട്ട് ടൈം ജോലി ചെയ്യുന്നതിനും സര്‍ക്കാര്‍ ആവശ്യമായ പ്രോല്‍സാഹനം നല്‍കുമെന്ന് പുതിയ 68 ഇന പ്രോഗ്രാമില്‍ വിശദമാക്കുന്നുണ്ട്.

 പ്രവാസികളുടെ എണ്ണം ഇടിഞ്ഞു

പ്രവാസികളുടെ എണ്ണം ഇടിഞ്ഞു

അതേസമയം, മലയാളികളായ പ്രവാസികളുടെ എണ്ണം കുത്തനെ കുറയുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016നെ അപേക്ഷിച്ച് 2017ല്‍ ഒന്നര ലക്ഷം കുറവുണ്ടായി. 2016ല്‍ 2271725 പ്രവാസികള്‍ ഉണ്ടായിരുന്നുവെങ്കില്‍ 2017ല്‍ 2121887 ആയി കുറയുകയാണ് ചെയ്തത്. ഗള്‍ഫ് രാജ്യങ്ങളിലെ വേതന കുറവാണ് ഇതിന്റെ കാരണങ്ങളിലൊന്ന്. സൗദിയില്‍ നടപ്പാക്കുന്ന സ്വദേശിവല്‍ക്കരണവും ഇതിന് കാരണമാണ്.

 ഗള്‍ഫ് വിടാനുള്ള മറ്റു കാരണങ്ങള്‍

ഗള്‍ഫ് വിടാനുള്ള മറ്റു കാരണങ്ങള്‍

കേരളത്തില്‍ കൂലി കൂടിയിട്ടുണ്ട്. എന്നാല്‍ ഗള്‍ഫില്‍ കൂലിയില്‍ കാര്യമായ വര്‍ധന വന്നിട്ടുമില്ല. എണ്ണവില വര്‍ധിച്ചതിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലുണ്ടായ പ്രതിസന്ധിയും മലയാളികള്‍ ഗള്‍ഫിലേക്ക് പോകാന്‍ മടിക്കുന്ന കാരണങ്ങളാണ്. എണ്ണവില പ്രതിസന്ധി നേരിട്ടതിനെ തുടര്‍ന്ന് പല കമ്പനികളുടെയും പ്രവര്‍ത്തനം താളം തെറ്റിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഒട്ടേറെ കമ്പനികളില്‍ നിന്ന് ജീവനക്കാരെ ഒഴിവാക്കിയിരുന്നു.

പണമയച്ചത് മലപ്പുറത്തുകാര്‍

പണമയച്ചത് മലപ്പുറത്തുകാര്‍

മലപ്പുറം ജില്ലയിലെ പ്രവാസികളാണ് കേരളത്തിലേക്ക് കൂടുതല്‍ പണം അയച്ചത്. 17524 കോടി രൂപയാണ് മലപ്പുറത്തുകള്‍ കേരളത്തിലേക്ക് അയച്ചത്. വിദേശത്ത് നിന്ന് കേരളത്തിലേക്ക് വന്ന മൊത്തം സംഖ്യ 85092 കോടി രൂപയാണ്. പ്രവാസികളുടെ പണം പ്രധാനമായും ചെലവഴിക്കുന്നത് വീട്ടുചെലവുകള്‍ക്ക് വേണ്ടിയാണെന്നും സിഡിഎസ്സിന്റെ പഠന റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.

19 ലക്ഷത്തോളം പ്രവാസികള്‍

19 ലക്ഷത്തോളം പ്രവാസികള്‍

ഗള്‍ഫ് രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ മലയാളി പ്രവാസികള്‍ ജോലി ചെയ്യുന്നത്. 19 ലക്ഷത്തോളം വരും. ഇതില്‍ യുഎഇയില്‍ 830254 പേര്‍ ജോലി ചെയ്യുന്നു. സൗദിയില്‍ 457454 പേര്‍, ഖത്തറില്‍ 185573 പേര്‍, ഒമാനില്‍ 182168 പേര്‍, കുവൈത്തില്‍ 127120 പേര്‍, ബഹ്‌റൈനില്‍ 81153 പേര്‍- എന്നിങ്ങനെയാണ് കണക്ക്. സൗദിയില്‍ നിതാഖാത്ത് പരിഷ്‌കരണം നടപ്പാക്കാന്‍ തുടങ്ങിയതോടെ അവിടെയുള്ള ഒട്ടേറെ പ്രവാസികള്‍ തിരിച്ചെത്തിയിട്ടുണ്ട്.

മോഡേണ്‍ ഖത്തര്‍; അമീര്‍ പുറപ്പെടുന്നു, ഏഷ്യയും ആഫ്രിക്കയും കടന്ന്... ഒന്നാം സ്ഥാനം ഇന്ത്യയ്ക്ക്മോഡേണ്‍ ഖത്തര്‍; അമീര്‍ പുറപ്പെടുന്നു, ഏഷ്യയും ആഫ്രിക്കയും കടന്ന്... ഒന്നാം സ്ഥാനം ഇന്ത്യയ്ക്ക്

English summary
Saudization in more sectors like, Medical, hotel field, expats to return
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X