കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ വന്‍കിട പദ്ധതികള്‍ വരുന്നു; അതിവേഗ വിസകളും!! പ്രഖ്യാപനത്തില്‍ പ്രതീക്ഷ, അറിയേണ്ടവ

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം ശക്തമാണെങ്കിലും വിദേശികള്‍ക്ക് പ്രതീക്ഷയുടെ പച്ചത്തുരുത്തുകള്‍ കാണുന്നു. തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ പ്രഖ്യാപനത്തില്‍ പ്രവാസി സമൂഹത്തിന് പ്രതീക്ഷ നല്‍കുന്ന ചില കാര്യങ്ങളുണ്ട്. രാജ്യത്ത് വന്‍കിട പദ്ധതികള്‍ നടപ്പാക്കാന്‍ പോകുന്നു.

വിദേശകമ്പനികളാണ് വന്‍കിട പദ്ധതികള്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഇതിലേക്ക് ഒട്ടേറെ ജോലി സാധ്യതകളും തുറക്കുന്നു. കാര്യശേഷിയുള്ള യുവാക്കള്‍ക്ക് ജോലി ലഭിക്കും. ഉയര്‍ന്ന ശമ്പളവും കിട്ടും. ഇക്കാര്യം സൂചിപ്പിക്കുന്ന 68 ഇന പദ്ധതി തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ.....

 അടുത്ത വര്‍ഷം മുതല്‍

അടുത്ത വര്‍ഷം മുതല്‍

അടുത്ത വര്‍ഷം മുതലാണ് രാജ്യത്ത് വന്‍കിട പദ്ധതികള്‍ നടപ്പാക്കാന്‍ പോകുന്നത്. വിദേശികള്‍ക്ക് ഒട്ടേറെ തൊഴില്‍ സാധ്യതകളുള്ള പദ്ധതികളാണ് വരുന്നതെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതുതന്നെയാണ് പുതയ 68 ഇന പദ്ധതിയിലും സൂചിപ്പിക്കുന്നത്. കാര്യശേഷിയുള്ള ചെറുപ്പക്കാര്‍ക്കായിരിക്കും അവസരം.

അതിവേഗ വിസകള്‍

അതിവേഗ വിസകള്‍

അതിവേഗ വിസകള്‍ കമ്പനികള്‍ക്ക് നല്‍കാനാണ് തീരുമാനം. കമ്പനികള്‍ അവര്‍ക്കാവശ്യമുള്ള ജോലിക്കാരെ കണ്ടെത്തും. സാധാരണ ജോലിക്കാര്‍ക്ക് അവസരമുണ്ടാകില്ല. എന്നാല്‍ വിദ്യാഭ്യാസവും സാങ്കേതിക പരിഞ്ജാനവുമുള്ള യുവാക്കള്‍ക്ക് ഒട്ടേറെ ജോലി സാധ്യതകളാണ് തെളിയുന്നത്. വ്യത്യസ്ത ഭാഷാ നൈപുണ്യമുള്ളവര്‍ക്കും അവസരമുണ്ടാകും.

സൗദിയിലേക്ക് ആകര്‍ഷിക്കുന്ന പദ്ധതി

സൗദിയിലേക്ക് ആകര്‍ഷിക്കുന്ന പദ്ധതി

വിദ്യാഭ്യാസവും കഴിവുള്ള യുവാക്കളെ സൗദിയിലേക്ക് ആകര്‍ഷിക്കുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. പ്രഥമ പരിഗണന സ്വദേശികള്‍ക്ക് തന്നെ ആയിരിക്കും. എന്നാല്‍ കഴിവുള്ള വിദേശികളെയും ജോലിക്കെടുക്കും. ഇതിന്റെ ഉത്തരവാദിത്തം കമ്പനികള്‍ക്കായിരിക്കും. അവര്‍ക്കാണ് അതിവേഗ വിസകള്‍ അനുവദിക്കുക.

 ജോലികള്‍ പുറംകരാര്‍ നല്‍കിയേക്കും

ജോലികള്‍ പുറംകരാര്‍ നല്‍കിയേക്കും

രാജ്യ പുരോഗതിക്ക് ഗുണമാകുന്ന ഒട്ടേറെ ലക്ഷ്യങ്ങളും നിര്‍ദേശങ്ങളും അടങ്ങുന്നതാണ് 68 ഇന പദ്ധതി. സ്വദേശികള്‍ക്ക് തന്നെയാണ് പ്രാധാന്യം നല്‍കുന്നത്. ജോലികള്‍ പുറംകരാര്‍ നല്‍കുന്നതിന് സ്വകാര്യ കമ്പനികള്‍ക്ക് അവസരം ലഭിക്കുമെന്നാണ് വിവരം. അങ്ങനെ വന്നാല്‍ വിദേശത്തെ കഴിവുള്ള യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കും. ഇതിന് വേണ്ടി പ്രത്യേക നിയമനിര്‍മാണം നടത്തേണ്ടതുണ്ട്.

ആശങ്കപ്പെടുത്തുന്ന കാര്യങ്ങള്‍

ആശങ്കപ്പെടുത്തുന്ന കാര്യങ്ങള്‍

കൂടുതല്‍ മേഖലകളിലേക്ക് സ്വദേശിവല്‍ക്കരണം നടപ്പക്കുമെന്നും 68 ഇന പദ്ധതിയില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞമാസം 12 തൊഴില്‍മേഖലയില്‍ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച മല്‍സ്യബന്ധനമേഖലയില്‍ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ ആരോഗ്യ-ഹോട്ടല്‍ രംഗത്തും സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു.

 മലയാളികള്‍ ഒട്ടേറെയുള്ള മേഖല

മലയാളികള്‍ ഒട്ടേറെയുള്ള മേഖല

മലയാളികള്‍ ഒട്ടേറെയുള്ള ആരോഗ്യ രംഗത്തും ഹോട്ടല്‍ മേഖലയിലും സ്വദേശിവല്‍ക്കരണം നടപ്പാക്കുമെന്ന പ്രഖ്യാപനം ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. ഹോട്ടലുകള്‍, കോഫി ഷോപ്പുകള്‍, റിയല്‍ എസ്റ്റേറ്റ്, ആരോഗ്യം എന്നീ മേഖലകളിലാണ് ഇനി സ്വദേശിവല്‍ക്കരണം നടപ്പാക്കുക. നേരത്തെ ഈ മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും മാറ്റിവച്ചതായിരുന്നു.

ആരോഗ്യമേഖല പൂര്‍ണമായും

ആരോഗ്യമേഖല പൂര്‍ണമായും

ആരോഗ്യമേഖല പൂര്‍ണമായും സ്വദേശിവല്‍ക്കരിക്കാനാണ് സൗദി തൊഴില്‍മന്ത്രാലയത്തിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട കണക്കെടുപ്പ് ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. പട്ടിക തയ്യാറാക്കി ഉടന്‍ പുറത്തുവിടുമെന്ന് തൊഴില്‍ മന്ത്രി അഹ്മദ് ബിന്‍ സുലൈമാന്‍ അല്‍റാജഹി അറിയിച്ചു. ആദ്യഘട്ടം മൂന്ന് മാസത്തിനകം നടപ്പാക്കാനാണ് തീരുമാനം.

 സ്വദേശികള്‍ക്ക് എളുപ്പമാക്കുക

സ്വദേശികള്‍ക്ക് എളുപ്പമാക്കുക

പുതിയ തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്ക് എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 68 ഇന പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ആരോഗ്യ രംഗത്ത് കൂടുതല്‍ സ്വദേശികളായ സ്ത്രീകള്‍ക്ക് ജോലി ലഭിക്കും. 12 വ്യാപാര മേഖലകളില്‍ സ്വദേശിവല്‍ക്കരണം കഴിഞ്ഞമാസം ആരംഭിച്ചിരുന്നു. കൂടാതെ ടെലികമ്യൂണിക്കേഷന്‍, മൊബൈല്‍ മേഖലയില്‍ നടപ്പാക്കുന്ന സ്വദേശിവല്‍ക്കരണം ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു.

ഒരു സ്വദേശിയെങ്കിലും വേണം

ഒരു സ്വദേശിയെങ്കിലും വേണം

സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം കുത്തനെ കുറയ്ക്കാനാണ് തീരുമാനം. ഉയര്‍ന്ന ശമ്പളമുള്ള ജോലികളിലും സ്വദേശികളെ നിയമിക്കുന്നത് വേഗത്തിലാക്കും. മല്‍സ്യബന്ധന മേഖലയില്‍ സ്വദേശിവല്‍ക്കരണം ഞായറാഴ്ച മുതല്‍ നടപ്പാക്കി തുടങ്ങി. രാജ്യത്തെ ഓരോ മല്‍സ്യബന്ധന ബോട്ടുകളിലും ഒരു സ്വദേശിയെങ്കിലും വേണമെന്നാണ് പുതിയ നിയമം.

പ്രായോഗിക പ്രതിസന്ധി

പ്രായോഗിക പ്രതിസന്ധി

നിബന്ധകള്‍ പാലിക്കാത്ത ബോട്ടുകള്‍ മല്‍സ്യബന്ധനത്തിനിറങ്ങിയാല്‍ നടപടി നേരിടേണ്ടി വരും. ഒട്ടേറെ വിദേശികള്‍ ജോലി ചെയ്യുന്ന മേഖലയാണിത്. മല്‍സ്യബന്ധന മേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുമ്പോള്‍ എത്രത്തോളം പ്രായോഗികവല്‍ക്കരിക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ക്ക് സംശയമുണ്ട്. കാരണം സ്വദേശികള്‍ ഇടപെടാന്‍ മടിക്കുന്ന മേഖലയാണിത്.

മടിയോടെ മലയാളികള്‍

മടിയോടെ മലയാളികള്‍

മലയാളികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്ക് പോകാന്‍ പഴയ മമതയില്ലെന്നാണ് അടുത്തിടെ നടന്ന പഠനം വ്യക്തമാക്കുന്നത്. സ്വദേശിവല്‍ക്കരണവും ഗള്‍ഫില്‍ ശമ്പള വര്‍ധനവ് ഇല്ലാത്തതുമാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍. കൂടാതെ കേരളത്തില്‍ ശമ്പളം വര്‍ധിച്ചതും വിദേശത്തേക്ക് പോകാനുള്ള താല്‍പ്പര്യം കുറയ്ക്കുന്ന ഘടകമാണ്. സൗദിയില്‍ 457454 മലയാളികളാണുള്ളതെന്നും സിഡിഎസിന്റെ പഠനത്തില്‍ പറയുന്നു.

തെലങ്കാന കോണ്‍ഗ്രസിന് അഞ്ചുദിനം നിര്‍ണായകം; 40 സീറ്റ് നേതാക്കള്‍ക്ക്!! ഉടക്കിട്ട് ടിഡിപിതെലങ്കാന കോണ്‍ഗ്രസിന് അഞ്ചുദിനം നിര്‍ണായകം; 40 സീറ്റ് നേതാക്കള്‍ക്ക്!! ഉടക്കിട്ട് ടിഡിപി

English summary
Saudization more job opportunities for youths
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X