കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്കൌണ്ടിംഗ് മേഖലയിലേക്ക് സൌദിവൽക്കരണം: ജൂൺ മാസം പ്രാബല്യത്തിൽ വരുമെന്ന്, പ്രവാസികൾക്ക് തിരിച്ചടി

Google Oneindia Malayalam News

റിയാദ്: സൌദി അറേബ്യയിൽ അക്കൌണ്ടിംഗ് മേഖലയിൽ നടപ്പാക്കാനിരിക്കുന്ന സ്വദേശിവൽക്കരണം ജൂൺ മാസം മുതൽ. ഇതോടെ രാജ്യത്തെ 19 അക്കൌണ്ടിംഗ് തസ്തികകൾ സ്വദേശികൾക്ക് മാത്രമായി നീക്കിവെച്ചിട്ടുണ്ട്. അഞ്ചോ അതിൽ അധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് ചട്ടം ബാധകമാകുക. അക്കൌണ്ടിംഗ് മേഖലയിൽ പ്രഖ്യാപിച്ചിട്ടുള്ള സൌദിവൽക്കരണവുമായി ബന്ധപ്പെട്ട നടപടികൾ ജൂൺ 11 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരികയും ചെയ്യും.

 വൻ പ്രഖ്യാപനവുമായി ഇന്ത്യ; രാജ്യത്ത് 2 കൊവിഡ് വാക്സിനുകൾക്ക് അനുമതി.. അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാം വൻ പ്രഖ്യാപനവുമായി ഇന്ത്യ; രാജ്യത്ത് 2 കൊവിഡ് വാക്സിനുകൾക്ക് അനുമതി.. അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാം

പ്രവാസികൾക്ക് തിരിച്ചടി

പ്രവാസികൾക്ക് തിരിച്ചടി

അഞ്ചോ അതിലധികമോ ജീവനക്കാർ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളിൽ അക്കൌണ്ടിംഗ് തസ്തികകളിൽ 30 ശതമാനം പേർ സ്വദേശികളായിരിക്കണമെന്നാണ് ചട്ടത്തിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ മാർഗ്ഗരേഖയും മാനവ വിഭവ സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ സൌദിയിൽ അക്കൌണ്ടിംഗ് മേഖലയിൽ ജോലി ചെയ്യുന്ന നിരവധി പ്രവാസികൾക്ക് ജോലി നഷ്ടമാകും.

സഹായ പാക്കേജ്

സഹായ പാക്കേജ്

സൌദി പൌരന്മാരായ അക്കൌണ്ടന്റിനെ നിയമിക്കുന്ന കാര്യത്തിൽ സ്വകാര്യ മേഖലയ്ക്ക് ഇൻസെന്റീവുകൾ അടങ്ങിയ പാക്കേജ് നൽകുമെന്നും ഇതോടൊപ്പം തന്നെ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സൌദി പൌരന്മാരായ അക്കൌണ്ടന്റുമാർ ബാച്ചിലർ ഡിഗ്രിയുള്ളവരാണെങ്കിൽ ചുരുങ്ങിയത് 6000 റിയാലാണ് വേതനം നൽകേണ്ടത്. ഡിപ്ലോമയുള്ളവർക്ക് 4500 റിയാലും വേതനം നൽകണമെന്നും ചട്ടത്തിൽ പറയുന്നു.

19 പദവികൾ

19 പദവികൾ

മന്ത്രാലയത്തിലെ പ്രൊഫഷണലുകളുടെ ഓട്ടോമാറ്റിക് കോഡിംഗ് അനുസരിച്ച് സൌദിവൽക്കരണം ലക്ഷ്യം വച്ചുള്ള അക്കൗണ്ടിംഗ് പ്രൊഫഷണലുകളെ മന്ത്രാലയം 19 ആയി തരം തിരിച്ചിട്ടുണ്ട്. ഇതിൽ തൊഴിലുകളിൽ സാമ്പത്തിക കാര്യങ്ങളുടെയും അക്കൌണ്ടിംഗിന്റെയും മാനേജർ ഉൾപ്പെടുന്നുണ്ട്. അക്കൗണ്ട്, ബജറ്റ് മാനേജർ; ഫിനാൻഷ്യൽ റിപ്പോർട്ട് വിഭാഗം മാനേജർ, സകാത്ത്, നികുതി വകുപ്പ് മാനേജർ, ഇന്റേണൽ ഓഡിറ്റ് വിഭാഗം മാനേജർ, ജനറൽ ഓഡിറ്റ് വിഭാഗം മാനേജർ, ആന്തരിക ഓഡിറ്റ് പ്രോഗ്രാമിന്റെ തലവൻ എന്നിങ്ങനെ 19 വിഭാഗങ്ങളെയാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഫിനാൻഷ്യൽ കൺട്രോളറും ഇതിൽ ഉൾപ്പെടുന്നു. ഇന്റേണൽ ഓഡിറ്റർ, സീനിയർ ഫിനാൻഷ്യൽ ഓഡിറ്റർ, ജനറൽ അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ്, ഓഡിറ്റർ, ജനറൽ അക്കൌണ്ട്സ് ടെക്നീഷ്യൻ, ഓഡിറ്റിംഗ് ടെക്നീഷ്യൻ, കോസ്റ്റ് അക്കൌണ്ട്സ് ടെക്നീഷ്യൻ, സാമ്പത്തിക ഓഡിറ്റ് സൂപ്പർവൈസർ, കോസ്റ്റ് ക്ലാർക്ക്, ഫിനാൻസ് ക്ലാർക്ക് എന്നീ തസ്തികകളും ഇതിൽ ഉൾപ്പെടുന്നു.

ചട്ടങ്ങൾ ബാധകം

ചട്ടങ്ങൾ ബാധകം

ഫിനാൻഷ്യൽ കൺട്രോളറും ഇതിൽ ഉൾപ്പെടുന്നു. ഇന്റേണൽ ഓഡിറ്റർ, സീനിയർ ഫിനാൻഷ്യൽ ഓഡിറ്റർ, ജനറൽ അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ്, ഓഡിറ്റർ, ജനറൽ അക്കൌണ്ട്സ് ടെക്നീഷ്യൻ, ഓഡിറ്റിംഗ് ടെക്നീഷ്യൻ, കോസ്റ്റ് അക്കൌണ്ട്സ് ടെക്നീഷ്യൻ, സാമ്പത്തിക ഓഡിറ്റ് സൂപ്പർവൈസർ, കോസ്റ്റ് ക്ലാർക്ക്, ഫിനാൻസ് ക്ലാർക്ക്
ഇന്റേണൽ ഓഡിറ്റ് പ്രോഗ്രാമിന്റെ തലവൻ എന്നിങ്ങനെ 19 വിഭാഗങ്ങളെയാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

 തൊഴിൽ വിസ

തൊഴിൽ വിസ


സൌദിവൽക്കരണത്തിൽ തൊഴിലിനായി വിസ നൽകൽ, ഒരു ജീവനക്കാരന്റെ സേവനം തൊഴിലിലേക്ക് മാറ്റുക, തൊഴിൽ മാറ്റുക, തൊഴിലിനായി വർക്ക് പെർമിറ്റുകൾ സ്വപ്രേരിതമായി വിതരണം ചെയ്യുക, കൂടാതെ സൗദികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന തൊഴിലുകളുടെ സൗദിവൽക്കരണം ലംഘിക്കുന്നതിനുള്ള പിഴ ഈടാക്കുക എന്നിവയും ഇതിന്റെ പരിധിയിൽ വരുന്നു.

English summary
Saudization of 19 accounting professions to be implemented from June 11
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X