കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിൽ കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം ഉടൻ നടപ്പാക്കും

Google Oneindia Malayalam News

റിയാദ്; കൂടുതൽ മേഖലകളിൽ സ്വദേശിവത്ക്കരണം വ്യാപിപിക്കാൻ ഒരുങ്ങി സൗദി. റസ്റ്റോറന്‍റ്, കഫേ, മാളുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നീ മേഖലകളിലാണ് സ്വദേശിവത്കരണം നടപ്പാക്കുകയെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് ബിൻ സുലൈമാൻ അൽ റാജിതി പറഞ്ഞു. കരാറുകാർക്കുള്ള ദേശീയ സമിതി, കൺസൾട്ടിംഗ് പ്രൊഫഷണലുകൾക്കായുള്ള ദേശീയ സമിതി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അൽ-രാജി ഇക്കാര്യം വ്യക്തമാക്കിയത്. ജനുവരിയിൽ തൊഴിൽ വിപണിയിൽ പ്രവേശിച്ച സൗദി യുവതീയുവാക്കളുടെ എണ്ണം 28,000 കവിഞ്ഞതായും അദ്ദേഹം പറഞ്ഞു.

Saudi

''എല്ലാ മേഖലകളെയും പ്രവർത്തനങ്ങളെയും തൊഴിലുകളെയും ഞങ്ങൾ ലക്ഷ്യമിടുന്നു, രാജ്യത്തെ എല്ലാവര്‍ക്കും ജോലി ഏറ്റെടുക്കാൻ കഴിയുന്ന തരത്തിൽ എല്ലാ മേഖലകളിലും ഞങ്ങൾ നിക്ഷേപം നടത്തും. നിയമപരവും വിദ്യാഭ്യാസപരവുമായ തൊഴിലുകൾ പ്രാദേശികവൽക്കരിക്കാനുള്ള തീരുമാനം ഉടന്‍ നടപ്പാക്കും'' അൽ-രാജി പറഞ്ഞു.

സ്വകാര്യമേഖലയുമായുള്ള കരാറുകാർക്ക് പുറമേ മന്ത്രാലയങ്ങളിലെയും അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെയും കമ്പനി കരാറുകളിൽ ജോലി ചെയ്യുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ നില മെച്ചപ്പെടുത്തുന്നതിനായി പഠനം പൂർത്തിയാക്കിയതായും അവർക്ക് കുറഞ്ഞ വേതനം നിശ്ചയിച്ചിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2019-2020 വർഷത്തെ സ്വദേശിവത്ക്കരണ പരിപാടികള്‍ വലിയ വിജയമാണ് കൈവരിച്ചത്, 420,000 പൗരന്മാർക്ക് തൊഴിൽ വിപണിയിൽ എത്തിച്ചേരുവാനായി. HADAF, TAQAT തൊഴിൽ കേന്ദ്രങ്ങളുടെ ശാഖകളിലൂടെയും തൊഴിൽ സഹായ, ശാക്തീകരണ പരിപാടികളിലൂടെയും ആണ് സൗദി സ്വദേശികള്‍ക്ക് തൊഴില്‍ സാധ്യതകള്‍ തുറന്നത്.

അഭിപ്രായ സ്വാതന്ത്ര്യം മാറ്റം വരുത്താനാവാത്തത്, ദിഷ രവിയുടെ അറസ്റ്റില്‍ പ്രതികരിച്ച് ഗ്രെറ്റ!!അഭിപ്രായ സ്വാതന്ത്ര്യം മാറ്റം വരുത്താനാവാത്തത്, ദിഷ രവിയുടെ അറസ്റ്റില്‍ പ്രതികരിച്ച് ഗ്രെറ്റ!!

സീറ്റുകളെല്ലാം ജോസ് വിഭാഗത്തിന്‍റെ കൈകളിലേക്ക്; അസംതൃപ്തിയില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ്സീറ്റുകളെല്ലാം ജോസ് വിഭാഗത്തിന്‍റെ കൈകളിലേക്ക്; അസംതൃപ്തിയില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ്

ഇന്ദ്രധനുഷ് മൂന്നാം ഘട്ടത്തിന് തുടക്കം കുറിച്ച് ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോക്ടർ ഹർഷ് വർദ്ധൻഇന്ദ്രധനുഷ് മൂന്നാം ഘട്ടത്തിന് തുടക്കം കുറിച്ച് ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോക്ടർ ഹർഷ് വർദ്ധൻ

English summary
Saudization will soon be implemented in more areas in Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X