കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിലേക്ക് ജോലിക്ക് പോകുന്നവര്‍ സൂക്ഷിക്കുക; തട്ടിപ്പ് സംഘം വിലസുന്നു, കുടുങ്ങിയവര്‍ നിരവധി

കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് ആക്ഷേപം.

  • By Ashif
Google Oneindia Malayalam News

കൊച്ചി/ദോഹ: ഗള്‍ഫ് രാജ്യങ്ങള്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയും ഗള്‍ഫിലേക്കുള്ള ഒഴുക്കില്‍ കുറവില്ല. ഈ ഒഴുക്ക് മുതലെടുക്കാന്‍ തട്ടിപ്പ് നടത്തുന്ന സംഘങ്ങളുണ്ടെന്ന് ഗള്‍ഫില്‍ ജോലിക്ക് ശ്രമിക്കുന്ന അധികപേരും ഓര്‍ക്കാറുമില്ല. ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. കേരളത്തിലെ നാല് ജില്ലകളിലുള്ളവരാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. ഇവര്‍ ഖത്തറില്‍ കുടുങ്ങിയിരിക്കുകയാണ്. സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ഓരോ ദിവസവും ജീവിതം ഇവര്‍ തള്ളി നീക്കുന്നത്. തട്ടിപ്പിന് ഇരയായവരെ ഉദ്ധരിച്ച് മീഡിയാ വണ്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്.

 ഖത്തറിലെ സാഹചര്യം

ഖത്തറിലെ സാഹചര്യം

ഖത്തര്‍ സന്ദര്‍ശിക്കുന്നതിന് ഇന്ത്യക്കാര്‍ക്ക് നിലവില്‍ വിസ ആവശ്യമില്ല. രണ്ടു മാസം വരെ വിസയില്ലാതെ ഖത്തറില്‍ താമസിക്കാന്‍ സാധിക്കും. മടക്ക ടിക്കറ്റ് കൈവശമുണ്ടായിരുന്നാല്‍ മാത്രംമതി.

കാര്യങ്ങള്‍ ഇങ്ങനെ

കാര്യങ്ങള്‍ ഇങ്ങനെ

ഇന്ത്യക്കാര്‍ക്ക് വിസാരഹിത സന്ദര്‍ശാനുമതി നല്‍കിയ ഖത്തറിന്റെ ഈ നടപടിയുടെ മറവിലാണ് പുതിയ തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഖത്തറില്‍ താമസിച്ച് ജോലി ചെയ്യണമെങ്കില്‍ വിസ ആവശ്യമാണ്. താല്‍ക്കാലികമായ യാത്രയ്ക്ക് മാത്രമാണ് വിസ ആവശ്യമില്ലാത്തത്.

24 പേര്‍ കുടുങ്ങി

24 പേര്‍ കുടുങ്ങി

ഏറെ കാലം വിസയില്ലാതെ ഖത്തറില്‍ താമസിക്കാന്‍ സാധ്യമല്ല. എന്നാല്‍ ഖത്തറില്‍ ജോലിക്ക് പോകുന്നവരെ പുതിയ വിസാ പരിഷ്‌കാരങ്ങള്‍ പറഞ്ഞു പറ്റിച്ചാണ് കൊണ്ടുപോയിരിക്കുന്നതെന്നാണ് വിവരം. 24 പേര്‍ ഇത്തരത്തില്‍ വഞ്ചിതരായിട്ടുണ്ട്.

85000 രൂപ വീതം

85000 രൂപ വീതം

ഓരോരുത്തരില്‍ നിന്നും 85000 രൂപ വീതമാണ് ഖത്തര്‍ ജോലിയുടെ പേരില്‍ ഏജന്റുമാര്‍ വാങ്ങിയതത്രെ. ദോഹ മെട്രോയില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു ഇത്രയും പേരില്‍ നിന്ന് പണം വാങ്ങിയത്. മൂന്ന് ഘട്ടങ്ങളിലായാണ് 24 പേരെ ഖത്തറില്‍ എത്തിച്ചത്.

വ്യാജ കരാര്‍

വ്യാജ കരാര്‍

തൊഴില്‍ കരാര്‍ തയ്യാറാക്കിയ ശേഷമായിരുന്നു ഖത്തറിലേക്ക് തിരിച്ചത്. എന്നാല്‍ പിന്നീടാണ് അറിഞ്ഞത് കരാര്‍ തയ്യാറാക്കിയത് വ്യാജ വിലാസത്തിലാണെന്ന്. കൂടുതല്‍ പേരെ ഏജന്റുമാര്‍ തട്ടിപ്പിന് ഇരയാക്കുന്നുണ്ടെന്നാണ് ഇവര്‍ നല്‍കുന്ന വിവരം.

ഇവിടെയുള്ളവര്‍

ഇവിടെയുള്ളവര്‍

ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ നിന്നുള്ളവരാണ് തട്ടിപ്പിന് ഇരയായിട്ടുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ പേരെ തട്ടിപ്പു സംഘം വലയിലാക്കിയിട്ടുണ്ടെന്നാണ് ഇവര്‍ നല്‍കുന്ന വിവരം. ഭക്ഷണവും അടിസ്ഥാന സൗകര്യവുമില്ലാതെ ഒറ്റമുറിയില്‍ കഴിയുന്ന യുവാക്കള്‍ക്ക് സാമൂഹിക പ്രവര്‍ത്തകര്‍ മാത്രമാണിപ്പോള്‍ ആശ്രയം.

ബിരുദ ധാരികള്‍ വരെ

ബിരുദ ധാരികള്‍ വരെ

കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് ആക്ഷേപം. എഞ്ചിനിയറിങ് ബിരുദ ധാരികള്‍വരെ തട്ടിപ്പിന് ഇരകളായിട്ടുണ്ട്. തട്ടിപ്പു സംഘത്തിന് ഓരോ ജില്ലകളില്‍ പ്രത്യേകം ഏജന്റുമാരും പ്രവര്‍ത്തിക്കുന്നുണ്ട്.

ഏജന്റുമാര്‍ ഇവര്‍

ഏജന്റുമാര്‍ ഇവര്‍

ആലപ്പുഴയില്‍ നിന്നുള്ളവര്‍ക്ക് ബിബിന്‍, ഷെറിന്‍ എന്നിവരാണ് ഏജന്റുമാരായി നില്‍ക്കുന്നതത്രെ. ഇവര്‍ മുഖാന്തിരമാണ് ഖത്തറിലേക്ക് ആളുകളെ ആലപ്പുഴയില്‍ നിന്ന് എത്തിക്കുന്നത്. പ്രധാന ഏജന്റുമാര്‍ മുസ്തഫയും ഷെക്കീറുമാണെന്നും തട്ടിപ്പിനിരയായവര്‍ പറയുന്നു.

വഞ്ചിതരാകുന്നത് ഇങ്ങനെ

വഞ്ചിതരാകുന്നത് ഇങ്ങനെ

പാലക്കാട് ഹനീഫ എന്ന വ്യക്തിയും എറണാകുളത്ത് മനു എന്നയാളും ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നു. ഇവര്‍ കൂടുതല്‍ പേരെ വലവീശിയിട്ടുണ്ടെന്നാണ് തട്ടിപ്പിനിരയായവര്‍ പറയുന്നത്. സന്ദര്‍ശനത്തിന് വിസ ആവശ്യമില്ലാത്തതിനാലാണ് തട്ടിപ്പിന് വേണ്ടി ഖത്തര്‍ തിരഞ്ഞെടുത്തതെന്ന് കരുതുന്നു. മാത്രമല്ല, ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരം വരുന്നതിനാല്‍ നിരവധി തൊഴിലവസരങ്ങളുണ്ടെന്നും പറഞ്ഞുവിശ്വസിപ്പിക്കുന്നു.

 നോവുന്ന പ്രവാസ ജീവിതം

നോവുന്ന പ്രവാസ ജീവിതം

സത്യത്തില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും കടുത്ത പ്രതിസന്ധിയാണ് പ്രവാസികള്‍ നേരിടുന്നത്. പലരും ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്. ഗള്‍ഫ് രാജ്യങ്ങള്‍ സ്വദേശികള്‍ക്ക് ജോലി ഉറപ്പാക്കാനുള്ള തിരക്കിലാണ്. ഈ സാഹചര്യമാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. അതിനിടെയാണ് തട്ടിപ്പ് സംഘങ്ങളുടെ വിളയാട്ടം.

English summary
Qatar Visa Scam under the free entry, trapped dozens
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X