ഹദീസുകള്‍ക്ക് സൂക്ഷ്മ പരിശോധന, സൗദിയില്‍ പ്രത്യേക സംഘം; ഇനി ആ പരിപാടികള്‍ നടക്കില്ല

Subscribe to Oneindia Malayalam

റിയാദ്/കോഴിക്കോട്: ഹദീസുകള്‍ സൂക്ഷ്മ പരിശോധന നടത്താന്‍ സൗദി അറേബ്യയില്‍ പ്രത്യേക സമിതി. നിലവില്‍ ഹദീസുകള്‍ ദുരുപയോഗം ചെയ്യുന്ന പ്രവണത ശക്തമായ സാഹചര്യത്തില്‍ ആണ് സൗദി ഇത്തരം ഒരു നീക്കം നടത്തുന്നത്.

പോത്തേട്ടൻസ് ബ്രില്യൻസിന് അടപടലം ട്രോളുകൾ... തൊണ്ടിമുതൽ ട്രോൾ ഹിറ്റ്, ദൃക്‌സാക്ഷി സോഷ്യൽ മീഡിയ!!!

സല്‍മാന്‍ രാജാവിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹദീസുകള്‍ സൂക്ഷ്മ പരിശോധന നടത്തുന്നത്. കേരളത്തിലെ മുസ്ലീം പണ്ഡിതരും ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ട്.

ഫഹദും അമല പോളും മാത്രമല്ല... പോണ്ടിച്ചേരി വണ്ടി ഉടമകൾ വേറേയും ഉണ്ട്; സംഘികൾ വരെ ഞെട്ടും! ട്രോൾ വേറെ

ഇസ്ലാം മതത്തില്‍ ഖുറാന് ശേഷം ഏറ്റവും പ്രാധാന്യം കല്‍പിക്കുന്നത് ഹദീസുകള്‍ക്കാണ്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ വചനങ്ങളും അദ്ദേഹത്തിന്റെ പ്രവൃത്തികളും ഒക്കെയാണ് ഹദീസില്‍ വരുന്നത്. എന്നാല്‍ ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്നതാണ് സത്യം.

ഹദീസുകള്‍

ഹദീസുകള്‍

ഇസ്ലാമിനെ സംബന്ധിച്ച് ഖുറാന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഹദീസുകള്‍. പ്രവാചകനായ മുഹമ്മദ് നബിയുടെ വചനങ്ങളും പവൃത്തികളും മൗനാനുവാദങ്ങളും ഒക്കെയാണ് ഹദീസുകള്‍.

സൂക്ഷ്മ പരിശോധനയ്ക്ക്

സൂക്ഷ്മ പരിശോധനയ്ക്ക്

ഹദീസുകള്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു എന്നാണ് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സൗദി സാംസ്‌കാരിക മന്ത്രാലയത്തെ ഉദ്ധരിച്ചുകൊണ്ടാണ് റോയിറ്റേഴ്‌സ് വാര്‍ത്ത.

വ്യാജ ഹദീസുകള്‍

വ്യാജ ഹദീസുകള്‍

ഹദീസുകള്‍ എന്ന വ്യാജേന തെറ്റിദ്ധാരണാ ജനകമായ പലതും പ്രചരിക്കുന്നുണ്ട്. ഇത് പലയിടത്തും തെറ്റായ രീതിയിലും ഉപയോഗിക്കുന്നും ഉണ്ട്. ഇസ്ലാം മതത്തിനെതിരെയുള്ള പ്രചാരണങ്ങള്‍ക്കും ഇത് പലരും ഉപയോഗിക്കുന്നുണ്ട്.

ഭീകരര്‍ പോലും

ഭീകരര്‍ പോലും

ഹദീസുകള്‍ എന്ന പേരില്‍ ഭീകര വാദികളും പലതും പടച്ചുവിടുന്നുണ്ട്. പലപ്പോഴും നബിവചനങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാറും ഉണ്ട്.

യഥാര്‍ത്ഥ ഇസ്ലാം

യഥാര്‍ത്ഥ ഇസ്ലാം

യഥാര്‍ത്ഥ ഇസ്ലാമിനെ കരിവാരിത്തേക്കാനാണ് ഇതെല്ലാം വഴിവക്കുന്നത് എന്ന ആരോപണം നേരത്തേ തന്നെ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സൗദി തന്നെ ഇത്തരം ഒരു നീക്കം നടത്തുന്നത്.

ഇമാം ബുഖാരി

ഇമാം ബുഖാരി

ഇമാം ബുഖാരിയുടെ ഹദീസുകളാണ് ലോകത്ത് ഏറ്റവും പ്രബലമായ ഹദീസ്. എഡി 810 ല്‍ ആയിരുന്നു ഇമാം ബുഖാരിയുടെ ജനനം.

സ്വാഗതാര്‍ഹം

സ്വാഗതാര്‍ഹം

ഹദീസുകള്‍ സൂക്ഷ്മ പരിശോധന നടത്താനുള്ള തീരുമാനം സ്വാഗതാര്‍ഹം ആണെന്നാണ് എംഎന്‍ കാരശ്ശേരി പ്രതികരിച്ചത്. ദുഷ്ടലാക്കോടെ പല ഹദീസുകളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്ന് ആരോപണം ഉണ്ടെന്നും അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.

ചേകന്നൂര്‍ മൗലവി

ചേകന്നൂര്‍ മൗലവി

ചേകന്നൂര്‍ മൗലവി ഹദീസുകളുടെ ആധികാരികതയെ ചോദ്യം ചെയ്തിരുന്നു എന്നും എംഎന്‍ കാരശ്ശേരി പറയുന്നു. ഖുറാന്‍ മാത്രമായിരിക്കണം ഇസ്ലാമിന്റെ അവസാനവാക്ക് എന്നതായിരുന്നു ചേകന്നൂര്‍ മൗലവിയുടെ വാദം.

ഒരു തെറ്റും ഇല്ല

ഒരു തെറ്റും ഇല്ല

ഹദീസുകള്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കാനുള്ള സൗദി തീരുമാനത്തെ കുറിച്ച് അറിയില്ല എന്നായിരുന്നു കെഎന്‍എം സംസ്ഥാന പ്രസിഡന്റ് ടിപി അബ്ദുള്ള കോയ മദനിയുടെ പ്രതികരണം. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു തെറ്റും ഇല്ലെന്നും അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.

English summary
Muslim scholars in Kerala have welcomed Saudi Arabia's initiative to set up a body of scholars to scrutinize Hadiths or Hadis ) "to prevent them from being used to justify violence or terrorism".

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്