ആണ്‍കുട്ടികള്‍ അധ്യാപികമാര്‍ക്ക് ഇനി ഷേക്ക് ഹാന്‍ഡ് നല്‍കേണ്ടതില്ല
ജനീവ: സ്വിറ്റ്‌സര്‍ലന്‍ഡിലെ ഒരു സ്‌കൂളില്‍ ആണ്‍ കുട്ടികള്‍ അധ്യാപികമാര്‍ക്ക് ഷേക്ക് ഹാന്‍ഡ് നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചത് വിവാദമായി. തങ്ങളുടെ മത ആചാരപ്രകാരം എതിര്‍ലിംഗത്തില്‍ പെട്ടവരുമായി ശാരീരികമായി സ്പര്‍ശിക്കുന്നത് ശരിയല്ലെന്ന് രണ്ടു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.
ദെര്‍വില്‍ നോര്‍ത്തേണ്‍ മുന്‍സിപ്പാലിറ്റിയില്‍ പെടുന്ന ഒരു സ്‌കൂളിലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. എതിര്‍ലിംഗത്തില്‍ പെടുന്നവര്‍ കുടുംബാംഗങ്ങള്‍ ആണെങ്കില്‍ മാത്രമേ സ്പര്‍ശിക്കാന്‍ പാടുള്ളൂവെന്ന് തങ്ങളുടെ മതത്തില്‍ പറയുന്നുണ്ടെന്ന് വിദ്യാര്‍ഥികള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, ദെര്‍വില്‍ കൗണ്‍സില്‍ സ്‌കൂളിന്റെ നിയമത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ചെങ്കിലും അതില്‍ കൈ കടത്താന്‍ വിസമ്മതിച്ചു. ഷേക്ക് ഹാന്‍ഡ് നല്‍കുന്നത് സംസ്‌കാരത്തിന്റെ ഭാഗമാണെന്നാണ് സ്വറ്റ്‌സര്‍ലന്‍ഡ് നിയമമന്ത്രി സിമോനേറ്റ പ്രതികരിച്ചത്. സ്ത്രീകളെയും പുരുഷന്മാരെയും പൊതു സ്ഥലങ്ങളില്‍ വേര്‍തിരിച്ച് കാണാന്‍ കഴിയില്ലെന്ന് സ്വിസ് വിദ്യാഭ്യാസ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനും പ്രതികരിച്ചു.
അതേസമയം സ്‌കൂള്‍ അധികൃതര്‍ തങ്ങളുടെ തീരുമാനത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിച്ചിട്ടില്ല. വിദ്യാര്‍ഥികളുടെ മതപരമായ കാര്യമായതിനാല്‍ അതിനെ എതിര്‍ക്കുന്നില്ലെന്നും എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളന്നതാണ് തങ്ങളുടെ സമൂഹമെന്നും സ്‌കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നു.












Click it and Unblock the Notifications