മുസ്ലിം യുവതിയെ പന്നിയിറച്ചി തീറ്റിച്ചു, 4 ലക്ഷം രൂപ പിഴ!
കോപ്പന്‍ഹേഗന്‍: 24 കാരിയായ മുസ്ലിം വിദ്യാര്‍ഥിനിയെക്കൊണ്ട് നിര്‍ബന്ധിച്ച് പന്നിയിറച്ചി കഴിപ്പിച്ച വിദ്യാഭ്യാസ സ്ഥാപനത്തിന് പിഴ. ആറായിരം ഡോളര്‍ (ഏകദേശം നാല് ലക്ഷത്തോളം രൂപ) പിഴയടക്കാനാണ് കോടതി വിധിച്ചിരിക്കുന്നത്. ഡെന്മാര്ക്കിലാണ് സംഭവം. തുര്‍ക്കിയിലെ ഒരു വാര്‍ത്താ ഏജന്‍സി തിങ്കളാഴ്ചയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.
പാചകസംബന്ധമായ കോഴ്സ് ചെയ്യുന്ന മുസ്ലിം യുവതിക്കാണ് കോഴ്സിന്റെ ഭാഗമായി പന്നിയിറച്ചി കഴിക്കേണ്ടി വന്നത്. സ്കൂളില്‍ വെച്ച് താന്‍ തന്നെ പാചകം ചെയ്ത ഭക്ഷണം അവര്‍ക്ക് രുചിച്ചുനോക്കേണ്ടി വരികയായിരുന്നു. എന്നാല്‍ ഭക്ഷണത്തില്‍ പന്നിയിറച്ചി ഉള്ളതുകൊണ്ട് യുവതി അത് കഴിക്കാന്‍ കൂട്ടാക്കിയില്ല. മുസ്ലിങ്ങള്‍ക്ക് പന്നിയിറച്ചി നിഷിദ്ധമാണ് എന്ന് പറഞ്ഞെങ്കിലും സ്കൂള്‍ അധികൃതര്‍ സമ്മതിച്ചില്ല.

യുവതിയുടെ വായിലേക്ക് പന്നിയിറച്ചി നിര്‍ബദ്ധപൂര്‍വ്വം തള്ളിക്കയറ്റുകയായിരുന്നത്രെ. ഈ വിദ്യാര്‍ഥിനി പിന്നീട് പരാതിയുമായി കോടതിയെ സമീപിച്ചു. മതവികാരം വ്രണപ്പെടുത്തിയതിന് സ്കൂള്‍ അധികൃതരോട് ആറായിരം ഡോളര്‍ പിഴയടക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. വിദ്യാര്ഥിനിയുടെയോ സ്കൂളിന്റെയൊ പേര് പുറത്തുവിട്ടിട്ടില്ല.
ലിബിയയില്‍ നിന്നും വളരെ ചെറുപ്പത്തില്‍ ഡെന്മാര്ക്കിലേക്ക് കുടിയേറിയതാണ് പെണ്‍കുട്ടിയുടെ കുടുംബം. പാചകം ചെയ്യുന്ന ഭക്ഷണത്തില്‍ പന്നിയിറച്ചിയും വൈനും ഉണ്ടാകുമെന്ന് പെണ്‍കുട്ടിയെ നേരത്തെ അറിയിച്ചിരുന്നത്രെ. എന്നാല്‍ അത് കഴിച്ചുനോക്കേണ്ടി വരും എന്ന കാര്യം പറഞ്ഞിരുന്നില്ല.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications