പ്ലാസ്റ്റിക് കവര്‍ കഴിക്കുന്ന എട്ടുവയസുകാരി
ലണ്ടന്‍: പ്ലാസ്റ്റിക്ക് കവര്‍ കഴിക്കുന്ന കുട്ടിയെ കുറിച്ച് കേട്ടിട്ടുണ്ടോ.. എന്നാല്‍ ഇംഗ്ലണ്ടില്‍ അങ്ങനെയൊരു പെണ്‍കുട്ടിയുണ്ട്. എട്ടുവയസ്സുകാരിയുടെ ഭക്ഷണം പ്ലാസ്റ്റിക് കവറുകളാണ്. ജെസ്സിക്ക വാക്കര്‍ എന്ന പെണ്‍കുട്ടിയുടെ ഈ പ്ലാസ്റ്റിക് കവര്‍ പ്രിയം കൊണ്ട് വിഷമത്തിലായിരിക്കുന്നത് മാതാപിതാക്കളാണ്.
ബിസ്‌കറ്റും പാലും കഴിക്കേണ്ട ഈ പ്രായത്തില്‍ ഈ പെണ്‍കുട്ടി കഴിക്കുന്നത് പ്ലാസ്റ്റിക് കവറുകളാണ്. കുട്ടികള്‍ പൊട്ടിച്ച് കളിക്കാനിഷ്ടപ്പെടുന്ന കുമിളകളുള്ള പ്ലാസ്റ്റിക് കവറുകളോടാണ് ഇവള്‍ക്ക് കൂടുതലിഷ്ടം. സ്‌കൂളില്‍ പോകുമ്പോള്‍ അമ്മ ഭക്ഷണ പദാര്‍ത്ഥങ്ങളും മറ്റും പ്ലാസ്റ്റിക് കവറുകളിലാക്കി കൊടുക്കും. എന്നാല്‍ കവറിനുള്ളിലെ ഭക്ഷണമല്ല ജെസ്സിക്ക കഴിക്കുന്നത്, മറിച്ച് പ്ലാസ്റ്റിക് കവറുകളാണ് ഭക്ഷണത്തിനായി ജെസ്സിക്ക തിരഞ്ഞെടുക്കുന്നത്.

കളിക്കാന്‍ കുട്ടികള്‍ കുമിളകളുള്ള പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഭക്ഷണത്തിനായി ഇവ ഉപയോഗിക്കുന്നത് ഇതാദ്യമായിരിക്കാം. മകളുടെ ഈ ഭക്ഷണ രീതിയില്‍ വിഷമത്തിലായിരിക്കുന്നത് ഇംഗ്ലണ്ടിലെ വേക്ഫീള്‍ഡ് സ്വദേശികളായ അമ്മ ലിന്‍ഡ്‌സെ ജാക്‌സണും അച്ഛന്‍ കാള്‍ വാക്കറുമാണ്.
പണ്ടുമുതലേ ചില ദുശീലങ്ങള്‍ ജെസ്സിക്കയ്ക്ക് ഉണ്ടായിരുന്നെന്ന് മാതാപിതാക്കള്‍ പറയുന്നു. മണ്ണ്, മെഴുകുതിരി എന്നിവ ചെറുപ്പത്തില്‍ കഴിക്കുകയും ഇതുമൂലം ആശുപത്രിയില്‍ കൊണ്ടുപോകുകയും ചെയ്യേണ്ടി വന്നിരുന്നു. വീട്ടിലെ ആവശ്യത്തിന് കടയില്‍ നിന്നും വാങ്ങിയ ബ്രൊക്കോളി കൈക്കലാക്കിയ ജെസ്സിക്ക ചെയ്തത് എന്താണെന്നോ...
പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞതായിരുന്നു ബ്രൊക്കോളി. ഇതിലെ പ്ലാസ്റ്റിക് മുഴുവന്‍ കഴിച്ചു തീര്‍ത്തശേഷം ബ്രൊക്കോളി തിരികെ നല്‍കിയെന്നും മാതാപിതാക്കള്‍ പറയുന്നു. അപൂര്‍വ്വം ചില ആളുകളില്‍ കാണുന്ന ഈറ്റിങ് ഡിസോഡറാണ് ജെസ്സിക്കയ്‌ക്കെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.












Click it and Unblock the Notifications