കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാസേട്ടന് ആശ്വസിക്കാം ; യു.എസിലെ സ്‌കൂളില്‍ ജീന്‍സ് നിരോധിച്ചു

Google Oneindia Malayalam News

വാഷിങ്ടണ്‍ : പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ടുളള ഗാനഗന്ധര്‍വ്വന്റെ പ്രസ്താവനയെച്ചൊല്ലി കേരളത്തില്‍ ചര്‍ച്ച കൊടുമ്പിരി കൊളളുമ്പോള്‍ ഇതാ അമേരിക്കയില്‍ നിന്നും ഒരു വാര്‍ത്ത. ഏതായാലും ദാസേട്ടന് ഇനി ആശ്വസിക്കാം. അമേരിക്കയിലെ ഒരു സ്‌കൂളില്‍ ജീന്‍സ് നിരോധിച്ചു.

അമേരിക്കയിലെ നോര്‍ത്ത് ഡോക്കോത്തയിലെ ഡെവില്‍സ് ലെയ്ക്ക് ഹൈസ്‌കൂളിലാണ് ജീന്‍സും ലെഗ്ഗിങ്ങ്‌സും ഉള്‍പ്പെടെയുളള ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തീരുമാനത്തിനെതിരെയുളള പ്രതിഷേധം വ്യാപകമായിട്ടുണ്ട്.

jeans1

അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ശ്രദ്ധ തിരിക്കാതിരിക്കാനാണ് തീരുമാനമെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. വിദ്യാര്‍ഥികള്‍ ശരീരത്തില്‍ ഒട്ടിച്ചേര്‍ന്നിരിക്കുന്ന ജീന്‍സ്, യോഗ പാന്റുകള്‍, ലെഗ്ഗിങ്‌സ് എന്നിവ ധരിക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുളളത്. അതേസമയം തങ്ങള്‍ക്ക് ഇഷ്ടമുളള വസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്.

English summary
school in US banned students from wearing leggings, yoga pants and skinny jeans. students are not happy about the new rule. The school authority says that they are implementing the dress code to stop teachers and other students from being distracted.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X