മുസ്ലിം വിദ്യാര്‍ഥിയുടെ ക്ലോക്ക് കണ്ട് ബോംബാണെന്ന് പേടിച്ച ടീച്ചര്‍ ചെയ്തത്....
ടെക്‌സാസ്: വീട്ടില്‍ നിര്‍മിച്ച ക്ലോക്കുമായി സ്‌കൂളിലെത്തിയ 14 കാരന്‍ പോലീസിന്റെ പിടിയിലായി. ക്ലോക്ക് കണ്ട് ബോംബ് ആണ് എന്ന് അധ്യാപിക തെറ്റിദ്ധരിച്ചതാണ് പ്രശ്‌നമായത്. ടെക്‌സാസില്‍ നിന്നുള്ള 14 കാരന്‍ അഹമ്മദ് മുഹമ്മദിനെയാണ് പോലീസ് സംശയം തോന്നി ചോദ്യം ചെയ്തത്. സ്‌കൂളില്‍ കളിബോംബ് കൊണ്ടുവന്നതിന് അഹമ്മദ് മുഹമ്മദിന് ശിക്ഷ കിട്ടിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
സര്‍ക്യൂട്ട് ബോര്‍ഡും ഡിജിറ്റല്‍ ഡിസ്‌പ്ലേയുമുള്ള ഈ ഹോം മേഡ് ക്ലോക്ക് എഞ്ചിനീയറിംഗ് ടീച്ചറെ കാണിക്കാന്‍ വേണ്ടിയാണത്രെ അഹമ്മദ് മുഹമ്മദ് കൊണ്ടുവന്നത്. ക്ലോക്ക് കൊള്ളാം നന്നായിട്ടുണ്ട് എന്നാല്‍ ഇത് വേറെ ആരെയും കാണിക്കരുത് എന്നായിരുന്നു അധ്യാപിക കുട്ടിയോട് പറഞ്ഞത്. പിന്നീട് ഇംഗ്ലീഷ് ടീച്ചറുടെ ക്ലാസില്‍ ക്ലോക്ക് ബീപ് ബീപ് ശബ്ദമുണ്ടാക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.

ക്ലോക്കില്‍ നിന്നും ശബ്ദം കേട്ട ഇംഗ്ലീഷ് ടീച്ചര്‍ അത് ബോംബാണെന്ന് പറഞ്ഞ് ബഹളം വെച്ചു. ബോംബല്ല അത് ക്ലോക്കാണ് എന്ന് കുട്ടി പറഞ്ഞിട്ടും അവര്‍ വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. വൈകാതെ തന്നെ കുട്ടിയെ പ്രിന്‍സിപ്പാളും അഞ്ച് പോലീസ് ഉദ്യോഗസ്ഥരും കൂടി ചോദ്യം ചെയ്യുകയും ജൂവൈനല്‍ ഹോമിലേക്ക് മാറ്റുകയും ചെയ്തു.
ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ മുഹമ്മദിനെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ് ഇപ്പോള്‍. ചോദ്യം ചെയ്യലിനിടെ വീട്ടുകാരെ ബന്ധപ്പെടാന്‍ പോലും തന്നെ അനുവദിച്ചില്ല എന്നാണ് കുട്ടി പറയുന്നത്. കുട്ടിയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് പോലീസിനെയും സ്‌കൂള്‍ അധികാരികളെയും കാണാനിരിക്കുകയാണ് കുട്ടിയുടെ അച്ഛന്‍.












Click it and Unblock the Notifications