ഇരട്ടപെണ്‍കുട്ടികളോട് പ്രണയം തോന്നിയ സഹപാഠികള്‍ ഏറ്റമുട്ടി, ഒരാളുടെ കഴുത്തറുത്തു
കൊളംബോ: സഹപാഠികളായ ഇരട്ട പെണ്‍കുട്ടികളോട് പ്രണയം, ആണ്‍കുട്ടികള്‍ തമ്മില്‍ വഴക്കും ഏറ്റുമുട്ടലും. വഴക്കിനൊടുവില്‍ ആണ്‍കുട്ടികളിലൊരാള്‍ മറ്റൊരാളുടെ കഴുത്തറുത്തു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ശ്രീലങ്കയിലെ അനുരാധപുരത്താണ് സംഭവം. തങ്ങളുടെ ക്‌ളാസില്‍ തന്നെയുള്ള ഇരട്ട പെണ്‍കുട്ടികളെ പ്രണയിക്കുന്നതുമായി ബന്ധപ്പെട്ടാണ് ആണ്‍കുട്ടികള്‍ക്കിടയില്‍ തര്‍ക്കം ഉടലെടുത്തത്. കൂട്ടത്തില്‍ ഒരു കുട്ടിയ്ക്ക് ഇരട്ടകളില്‍ ഒരു പെണ്‍കുട്ടിയോട് ഇഷ്ടമുണ്ടായിരുന്നു. എന്നാല്‍ രണ്ടാമനാകട്ടേ രണ്ട് പെണ്‍കുട്ടികളേയും ഒരേ സമയം പ്രണയിച്ചു.

ഇക്കാര്യം പറഞ്ഞാണ് ഇരുവരും തര്‍ക്കിച്ചതും ഒന്നാമന്‍ രണ്ടാമന്ഡറെ കഴുത്തറുത്തതും. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ആണ്‍കുട്ടികള്‍ പ്രണയത്തിന്റെ പേരില്‍ ഈ യുദ്ധമൊക്കെ നടത്തിയിട്ടും ഇവര്‍ തങ്ങളെ പ്രണയിക്കുന്ന കാര്യമൊന്നും ഇരട്ട പെണ്‍കുട്ടികള്‍ക്ക് അറിയില്ലത്രേ. എന്തായാലും സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications