Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫേസ്ബുക്കിലൂടെ കണ്ടെത്തിയ പിതാവ് 6 മാസം മകളെ ലൈംഗികമായി പീഡിപ്പിച്ചു

ലണ്ടന്‍: വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിണങ്ങിപ്പോയ അച്ഛനെ കണ്ടുപിടിച്ച് ഒപ്പം താമസിച്ചപ്പോള്‍ പെണ്‍കുട്ടിക്ക് ലഭിച്ചത് ലൈംഗിക പീഡനം. ബ്രിട്ടനിലെ സൗത്ത് യോര്‍ക്ക്‌ഷെറിലാണ് സംഭവം. 13 വയസുള്ളപ്പോള്‍ ആറുമാസം നിരന്തരമായി ലൈംഗികമായി ഉപയോഗിച്ചെന്ന് കാട്ടി മകള്‍ നല്‍കിയ പരാതി പ്രകാരം പിതാവ് ഇപ്പോള്‍ ജയിലിലാണ്.

പെണ്‍കുട്ടിയെയും അമ്മയെയും പിതാവ് നേരത്തെ തന്നെ ഉപേക്ഷിച്ച് കാമുകിക്കൊപ്പമായിരുന്നു താമസം. പിതാവിനെ കാണണമെന്ന പെണ്‍കുട്ടിയുടെ ആഗ്രഹത്തെ തുടര്‍ന്ന് ഫേസ്ബുക്ക് സുഹൃത്തുക്കളുടെ സഹായത്തോടെ കണ്ടെത്തുകയായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം മകളുടെ വിശേഷം അറിഞ്ഞ പിതാവാകട്ടെ മകളെ തന്നോടൊപ്പം താമസിക്കാന്‍ ക്ഷണിക്കുകയും ചെയ്തു.

womam-abuse

മാതാവിന്റെ സമ്മതത്തോടെ പെണ്‍കുട്ടി പിതാവിനെടുക്കലെത്തിയെങ്കിലും ആറുമാസത്തെ പീഡനം മറക്കാന്‍ കഴിയുന്നതല്ലെന്ന് പെണ്‍കുട്ടി പറയുന്നു. മകള്‍ വന്നതോടെ കാമുകി പിണങ്ങിപ്പോയതാണ് അച്ഛന്റെ 'വാത്സല്യം' മകള്‍ക്കുനേരെ തിരിയാന്‍ കാരണമായത്. വീടിനകത്ത് അടച്ചിട്ടും പുറമെയുള്ളവരുമായി ബന്ധപ്പെടാന്‍ അനുവദിക്കാതെയുമായിരുന്നു പിതാവിന്റെ പീഡനം.

വര്‍ഷങ്ങള്‍ക്കുശേഷം പിതാവിനെ തിരികെ ലഭിച്ച പെണ്‍കുട്ടിയാകട്ടെ തനിക്ക് ഇത്തരം ഒരു അനുഭവം ഉണ്ടായത് പുറത്തുപറയാന്‍ മടിച്ചു. പിന്നീട് ഒരു സോഷ്യല്‍ വര്‍ക്കറോട് തുറന്നു പറഞ്ഞപ്പോഴായിരുന്നു വിവരം മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത്. ഇപ്പോള്‍ 18 വയസായ പെണ്‍കുട്ടി അടുത്തിടെയാണ് പരാതി നല്‍കുന്നത്. പിതാവിനെതിരെ കടുത്തു കുറ്റം ചുമത്തി പോലീസ് ജയിലിലടയ്ക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+