കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂളുകള്‍ തുറക്കില്ല, വാക്‌സിന്‍ കണ്ടെത്തണം, വേറിട്ട പ്രഖ്യാപനം, ഡ്യൂട്ടര്‍ട്ടെ പറയുന്നത്!!

Google Oneindia Malayalam News

മനില: ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടര്‍ട്ടെയുടെ പ്രഖ്യാപനം കേട്ട് രാജ്യം ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. ശക്തമായ ലോക്ഡൗണ്‍ നടപടികള്‍ കൊറോണ കാലത്ത് അദ്ദേഹം നടപ്പാക്കിയിരുന്നു. ഇപ്പോള്‍ ഡ്യൂട്ടര്‍ട്ടെ പറയുന്നത് സ്‌കൂളുകള്‍ തുറക്കില്ലെന്നാണ്. കൊറോണവൈറസിനെതിരെയുള്ള വാക്‌സിനുകള്‍ കണ്ടെത്തുന്നത് വരെ സ്‌കൂളുകള്‍ തുറക്കില്ലെന്നും, വിദ്യാര്‍ത്ഥികളെ ക്ലാസുകളിലേക്ക് എത്തിക്കാനാവില്ലെന്നും ഡ്യുട്ടര്‍ട്ടെ പറഞ്ഞു. അതേസമയം വിവിധ രാജ്യങ്ങളില്‍ സ്‌കൂളുകള്‍ തുറന്ന് ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ആളുകള്‍ വലിയ തോതില്‍ ഒത്തുചേരുന്നത് വൈറസിനെ തിരിച്ചെത്തിക്കുമെന്നാണ് മുന്നറിയിപ്പ്.

1

വാക്‌സിന്‍ കണ്ടെത്താതെ കുട്ടികളെ സ്‌കൂളിലേക്ക് അയക്കുന്നത് വലിയ ദുരന്തത്തിന് കാരണമാകുമെന്ന് ഡ്യൂട്ടര്‍ട്ടെ പറഞ്ഞു. ഞാനൊരിക്കലും ക്ലാസുകള്‍ തുറക്കില്ല. പ്രത്യേകിച്ച് കുട്ടികള്‍ പരസ്പരം ഇരിക്കുന്ന സാഹചര്യത്തില്‍. അവര്‍ സുരക്ഷിതരാണെന്ന് എനിക്ക് ഉറപ്പ് വരണം. ഇപ്പോള്‍ സ്‌കൂളുകള്‍ തുറന്ന് വിദ്യാര്‍ത്ഥികളെ കൊണ്ടുവരുന്ന കാര്യം ചര്‍ച്ച ചെയ്യുന്നത് ഒരുപകാരവും ഇല്ലാത്ത കാര്യമാണെന്ന് ഡ്യൂട്ടര്‍ട്ടെ പറഞ്ഞു. നിലവില്‍ ഓഗസ്റ്റ് അവസാനത്തില്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനാണ് ഫിലിപ്പെന്‍സിലുള്ള ധാരണ. 25 മില്യണ്‍ പ്രൈമറി സെക്കന്‍ഡറി ക്ലാസുകളാണ് ആരംഭിക്കുക. മാര്‍ച്ചിലാണ് സ്‌കൂളുകള്‍ വൈറസ് വ്യാപനത്തെ തുടര്‍ച്ച് അടച്ചിട്ടത്.

കുട്ടികളെ തിരിച്ചുകൊണ്ടുവന്നാലും വലിയ ഭയമാണ് മുന്നിലുള്ളത്. ഫിലിപ്പൈന്‍സിനെ ഇപ്പോഴും കോവിഡ് ഭീതി വിട്ടൊഴിഞ്ഞില്ല. എന്നെ സംബന്ധിച്ച് ആദ്യം വാക്‌സിനാണ് കണ്ടെത്തേണ്ടത്. വാക്‌സിന്‍ ഉണ്ടാവുകയാണെങ്കില്‍ എല്ലാ കാര്യവും കൃത്യമാണ്. ഏത് രാജ്യമാണ് അത് കണ്ടുപിടിക്കുന്നതെങ്കിലും പ്രശ്‌നമില്ല. കോവിഡ് ഭീതി അതിലൂടെ ഇല്ലാതാക്കാന്‍ സാധിക്കും. വാക്‌സിനില്ലാതെ ആരെയും കോളേജുകളിലേക്കും എത്തിക്കില്ല. ആര്‍ക്കും ഡിഗ്രി ഇല്ലെങ്കില്‍, അങ്ങനെ തന്നെ കാര്യങ്ങള്‍ മുന്നോട്ട് പോകട്ടെയെന്നും ഡ്യൂട്ടര്‍ട്ടെ പറഞ്ഞു. ലോകത്തിലെ തന്നെ കര്‍ശനമായ ലോക്ഡൗണുകളിലൊന്നാണ് ഫിലിപ്പൈന്‍സില്‍ ഡ്യുട്ടര്‍ട്ടെ നടപ്പാക്കിയത്.

നിലവില്‍ ഫിലിപ്പൈന്‍സില്‍ വാക്‌സിനൊന്നും വികസിപ്പിക്കുന്നില്ല. ലോകവ്യാപകമായും ഒരു വൈറസ് കണ്ടെത്തിയിട്ടില്ല. ഡ്യൂട്ടര്‍ട്ടെ പറഞ്ഞതില്‍ കാര്യമുണ്ടെന്നാണ് ഭൂരിഭാഗം ആരോഗ്യ പ്രവര്‍ത്തകരും വിലയിരുത്തുന്നത്. കാരണം വൈറസ് ഇപ്പോഴും ദുര്‍ബലമായിട്ടില്ല. രണ്ടാം തരംഗത്തിനാണ് ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങളിലേക്ക് വൈറസ് പടരുമെന്നാണ് വ്യക്തമാകുന്നത്. അതേസമയം മൂന്നാം തരംഗത്തിനും സാധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ട്. ഇത് വാക്‌സിന്‍ കണ്ടെത്തിയില്ലെങ്കില്‍ സംഭവിക്കുന്ന കാര്യമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

മലേറിയ മരുന്നിന് ഇന്ത്യയില്‍ പച്ചക്കൊടി... ലോകാരോഗ്യ സംഘടനയെ തള്ളി, കര്‍ശന നിബന്ധനകള്‍!!മലേറിയ മരുന്നിന് ഇന്ത്യയില്‍ പച്ചക്കൊടി... ലോകാരോഗ്യ സംഘടനയെ തള്ളി, കര്‍ശന നിബന്ധനകള്‍!!

English summary
schools cant be opened until coronavirus vaccine is available says philippine president rodrigo duterte
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X