കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവിതവിജയം നേടാനുള്ള പഠനം; ഇന്ത്യന്‍ സ്‌കൂളുകള്‍ പിറകിലെന്ന് ലോകബാങ്ക്

  • By Anwar Sadath
Google Oneindia Malayalam News

വാഷിങ്ടണ്‍: വിദ്യാര്‍ഥികള്‍ക്ക് ശരിയായ രീതിയില്‍ വിദ്യാഭ്യാസം നല്‍കുന്നതിലും അവരെ ജീവിത വിജയത്തിലേക്ക് നയിക്കുന്നതിലും ഇന്ത്യ പിറകിലാണെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് അവസരങ്ങള്‍ നഷ്ടമാകുന്നതായും അവര്‍ ചെറിയ വേതനത്തിന് തൊഴിലെടുത്ത് ജീവിതം നയിക്കേണ്ടിവരുന്നതായും വേള്‍ഡ് ഡവലപ്പ്‌മെന്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

ഗ്രേഡ് 2 വിഭാഗത്തില്‍ പെടുന്ന 12 രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. മലാവി ആണ് ഒന്നാം സ്ഥാനത്ത്. ഇവിടങ്ങളിലെ ഒരു വലിയ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഒരു വാചകത്തിലെ ഒറ്റ വാക്കുപോലും വായിക്കാനറിയില്ല. രണ്ടക്ക സംഖ്യകളുടെ കുറയ്ക്കല്‍ അറിയാത്തവരും വിദ്യാര്‍ഥികള്‍ക്കിടയിലുണ്ടെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

exam

മനസിലാക്കാതെയുള്ള പഠനമാണ് ഇവിടങ്ങളില്‍ നടക്കുന്നത്. പഠനമെന്ന പേരില്‍ കുട്ടികളെ സ്‌കൂളിലെത്തിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് ശരിയായ പ്രാഥമിക വിദ്യാഭ്യാസം പോലും നല്‍കുന്നില്ല. ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് വായിക്കാനോ എഴുതാനോ പോലും അറിയില്ലെന്നത് വിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ച എടുത്തുകാണിക്കുന്നു.

വിദ്യാര്‍ഥികള്‍ പഠനത്തില്‍ പിന്നോക്കം പോകുന്നത് ആ രാജ്യത്തെ സാമ്പത്തിക നിലവാരത്തില്‍ ഇടിവു വരുത്തും. മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കഴിവുറ്റ അധ്യാപകര്‍, സര്‍ക്കാരിന്റെ പിന്തുണയും നിരീക്ഷണവും എല്ലാം ഇവിടങ്ങള്‍ അത്യാവശ്യമാണ്. പട്ടികയില്‍ പറഞ്ഞ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ശ്രദ്ധചെലുത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

English summary
Schools failing to educate students to succeed in life in countries like India: World Bank
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X