കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈന വീണ്ടും ചലിച്ച് തുടങ്ങി; വുഹാനിൽ വിദ്യാർത്ഥികൾ വീണ്ടും സ്കൂളിൽ എത്തി,3 മാസങ്ങൾക്ക് ശേഷം

Google Oneindia Malayalam News

ചൈനയിൽ കോവിഡ് വ്യാപനം നിയന്ത്രണത്തിലായിരിക്കുകയാണ്.കർശന മുൻകരുതലുകളോടെ സ്കൂൾ തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചിട്ടുണ്ട്. 121 ഹൈസ്കൂളുകളിലെയും വൊക്കേഷണൽ സ്കൂളുകളിലെയും മുതിർന്ന വിദ്യാർത്ഥികൾ ബുധനാഴ്ച കാമ്പസിലേക്ക് മടങ്ങി. മൂന്ന് മാസങ്ങൾക്ക് ശേഷമാണ് സ്കൂളുകൾ പ്രവർത്തിച്ച് തുടങ്ങിയത്.

വിദ്യാർത്ഥികൾക്ക് മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. കൂടാതെ താപനില, അണുനാശിനി പരിശോധനകൾക്കും നിർബന്ധമായും വിധേയമാവേണ്ടതുമുണ്ട്. ചൈനയിലെ ഹാങ്ഷൗ ഉൾപ്പെടെയുള്ള മറ്റ് പല സ്ഥലങ്ങളിൽ കഴിഞ്ഞ ആഴ്ച തന്നെ സ്കൂളകൾ പ്രവർത്തിച്ച് തുടങ്ങിയിരുന്നു.

corna2-15889611

കൊവിഡ് പൊട്ടിപ്പുറപ്പെട്ട വുഹാനിൽ 50000 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 3800 ഓളം പേർക്ക് വൈറസ് ബാധ മൂലം ജീവഹാനി സംഭവിച്ചിട്ടുണ്ട്. ചൈനയിലെ കൊറോണ കേസുകളുടെ 56 ശതമാനവും വുഹാനിലാണുണ്ടായത്. അതേസമയം കഴിഞ്ഞാഴ്ചയോടെ വുഹാൻ കൊവിഡ് മുക്ത മേഖലയായി അധികൃതർ പ്രഖ്യാപിച്ചു.വുഹാനില കൊവിഡ് രോഗികളുടെ എണ്ണം പൂജ്യത്തിലെത്തിയിരിക്കുന്നു എന്നാണ് നാഷണൽ ഹെൽത്ത് കമ്മീഷൻ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞത്.

ഒരുമാസം മുൻപാണ് 76 ദിവസം നീണ്ട ലോക്ക് ഡൗൺ വുഹാനിൽ അവസാനിച്ചത്. ചൈനയിൽ നടന്ന 84 ശതമാനം മരണങ്ങളുടെയും ഉറവിടമായ വുഹാൻ അടങ്ങുന്ന ഹുബൈ പ്രവിശ്യ തന്നെ ചൈന ജനുവരിയോടെ അടച്ചിരുന്നു.ഹൈസ്കൂളുകൾക്കൊപ്പം വിനോദസഞ്ചാര കേന്ദ്രങ്ങളും വീണ്ടും തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചിട്ടുണ്ട്. പ്രധാന നഗരങ്ങളിൽ എല്ലാം ജീവിതം സാധാരണ നിലയിലേക്ക് മടങ്ങി. പലയിടങ്ങളും റോഡുകളിൽ ആളുകൾ സജീവമായി തുടങ്ങിയതായാണ് റിപ്പോർട്ടുകൾ.

വന്യജീവികളുടെ മാംസം വിൽക്കുന്ന വുഹാനിലെ വെറ്റ് മാർക്കറ്റിൽ നിന്നാണ് കൊറോണ വ്യാപനം തുടങ്ങിയതെന്നാണ് കരുതപ്പെടുന്നത്. അതേസമയം വൈറസ് മനുഷ്യ നിർമ്മിതമാണെന്ന ആരോപവും ശക്തമായിരുന്നു.

'ഇത് പഴയ പപ്പുവല്ല',പത്രസമ്മേളനം നടത്താൻ പേടിയുള്ള മോദി,'രാഹുലിനെ കാണൂ', വൻ പുകഴ്ത്തലുമായി സംവിധായകൻ'ഇത് പഴയ പപ്പുവല്ല',പത്രസമ്മേളനം നടത്താൻ പേടിയുള്ള മോദി,'രാഹുലിനെ കാണൂ', വൻ പുകഴ്ത്തലുമായി സംവിധായകൻ

അട്ടപ്പാടിയിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് മരിച്ചു! തമിഴ്നാട്ടിൽ നിന്ന് കാട്ടിലൂടെ നടന്നെത്തി!അട്ടപ്പാടിയിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് മരിച്ചു! തമിഴ്നാട്ടിൽ നിന്ന് കാട്ടിലൂടെ നടന്നെത്തി!

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ നിർബന്ധമായും ക്വാറെന്റയിൻ നിർദ്ദേശങ്ങൾ പാലിക്കണം: കളക്ടര്‍ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ നിർബന്ധമായും ക്വാറെന്റയിൻ നിർദ്ദേശങ്ങൾ പാലിക്കണം: കളക്ടര്‍

English summary
Schools started in china after 3 months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X