Get Updates
Get notified of breaking news, exclusive insights, and must-see stories!

മൈക്കല്‍ ഷൂമാക്കര്‍ 'കോമ' വിട്ടുണര്‍ന്നു?

പാരീസ്: കൃത്യം ഒരു മാസത്തെ കോമയ്ക്ക് ശേഷം ആരാധകരുടെ പ്രിയപ്പെട്ട ഷൂമി ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കല്‍ ഷൂമാക്കറിന് ബോധം തെളിഞ്ഞതായി ഒരു ഫ്രഞ്ച് ദിനപ്പത്രമാണ് മൈക്കല്‍ ഷൂമാക്കര്‍ കോമയില്‍ നിന്നും ഉണര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തത്. ഷൂമാക്കര്‍ മരുന്നുകളോട് പോസിറ്റീവായി പ്രതികരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

മൈക്കല്‍ ഷൂമാക്കറിന് 2013 ഡിസംബര്‍ 29 നാണ് ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വ്വത നിരക്കടുത്തുള്ള റിസോര്‍ട്ടില്‍ സ്‌കീയിങ് നടത്തവേ അപകടം സംഭവിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ 44 കാരനായ ഷൂമിയുടെ നില കഴിഞ്ഞ ഒരുമാസമായി എന്ത് സംഭവിക്കും എന്ന് പറയാനാവാത്ത സ്ഥിതിയിലായിരുന്നു. പാരിസിലെ ഗ്രനോബള്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ഷൂമി മരുന്നുകളോട് പ്രതികരിച്ചുതുടങ്ങി എന്നത് ആരാധകര്‍ക്ക് ആശ്വാസമാകുന്ന വാര്‍ത്തയാണ്.

michael-schumacher

എന്നാല്‍ മൈക്കല്‍ ഷൂമാക്കറിന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി ഡോക്ടര്‍മാരോ താരത്തിന്റെ മാനേജ്‌മെന്റോ പറയുന്ന കാര്യങ്ങള്‍ മാത്രം കണക്കിലെടുത്താല്‍ മതിയെന്നാണ് മാനേജര്‍ സെബിന്‍ കെം പറയുന്നത്. ഇപ്പോഴത്തെ ഈ റിപ്പോര്‍ട്ട് ഡോക്ടര്‍മാര്‍ പുറത്തുവിട്ടതല്ലെന്നും ഷൂമാക്കറിന്റെ മാനേജര്‍ പറയുന്നുണ്ട്്.

ഫോര്‍മുല വണ്‍ ചരിത്രത്തിന്റെ ഭാഗമാണ് ആ രംഗത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള മൈക്കല്‍ ഷൂമാക്കര്‍. ഫെരാരിയിലും ബെന്നട്ടണിലും വിജയങ്ങള്‍ കൊയ്ത് കൂട്ടിയ ഷൂമി ഏറ്റവും കൂടുതല്‍ വിജയങ്ങളുടെ റെക്കോര്‍ഡിനും ഉടമയാണ്. 2006 മുതല്‍ ഫോര്‍മുല വണ്ണില്‍ നിന്നും വിട്ടുനിന്ന ഈ ജര്‍മന്‍ താരം 2012 ല്‍ മേഴ്‌സിഡസ് ബെന്‍സുമായി വീണ്ടും ട്രാക്കിലെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+