ആശുപത്രിക്കിടക്കയില്‍ ഷൂമാക്കറിന് പിറന്നാള്‍
പാരിസ്: വേഗതയുടെ പര്യായമായ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ മൈക്കല്‍ ഷൂമാക്കറിന് പിറന്നാള്‍. എന്നാല്‍ ആരാധകര്‍ക്ക് ഒട്ടും സന്തോഷം തോന്നാത്ത വിധം ആശുപത്രിക്കിടക്കയിലാണ് ഷൂമാക്കര്‍ തന്റെ നാല്‍പത്തഞ്ചാം പിറന്നാള്‍ ദിനം ചെലവഴിക്കുന്നത്.
കഴിഞ്ഞ ഡിസംബര്‍ 29ന് സ്‌കീയിംഗിനിടെയാണ് ഷൂമാക്കറിന് അപകടം പറ്റിയത്. ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വ്വത നിരയ്ക്കടുത്തുള്ള റിസോര്‍ട്ടില്‍ വെച്ചായിരുന്നു ലോകത്തെ ഞെട്ടിച്ച അപകടം. ഫോര്‍മുല വണ്‍ ചരിത്രത്തിന്റെ ഭാഗമായ ഈ ജര്‍മന്‍കാരന്‍ ഏകദേശം ആറുവര്‍ഷങ്ങള്‍ക്ക് ശേഷം 2012 ലാണ് കളത്തിലേക്ക് തിരിച്ചുവന്നത്.
ഷൂമാക്കറിന്റെ ആരോഗ്യസ്ഥിതിയില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടാകുന്നില്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആഘോഷത്തിലല്ല, പ്രിയതാരം ജീവിതത്തിലേക്ക് തിരിച്ചുവരണേ എന്ന പ്രാര്‍ഥനയിലാണ് ഷൂമാക്കറിന്റെ പിറന്നാള്‍ വേളയില്‍ ആരാധകര്‍.

മൈക്കല്‍ ഷൂമാക്കര്‍
ഫോര്‍മുല വണ്‍ എന്ന മത്സരയോട്ടത്തിന് പര്യായമാണ് വേഗത്തിന്റെ തമ്പുരാനായ മൈക്കല്‍ ഷൂമാക്കര്‍

പിറന്നാള്‍
1969 ജനുവരി മൂന്നിന് ജര്‍മനിയിലെ ഹര്‍തിലായിരുന്നു ഷൂമാക്കറിന്റെ ജനനം

ഫോര്‍മുല വണ്‍
ഏഴ് തവണയാണ് ഷൂമാക്കര്‍ ഫോര്‍മുല വണ്ണില്‍ ചാമ്പ്യനായിട്ടുള്ളത്. 1994, 95, 2000, 01, 02. 03. 04 വര്‍ഷങ്ങളിലായിരുന്നു ഇത്.

ഫെരാരിയുടെ തോഴന്‍
ഫെരാരിയിലും ബെന്നട്ടിലുമാണ് ഷൂമാക്കര്‍ തന്റെ വിഖ്യാത വിജയങ്ങള്‍ സ്വന്തമാക്കിയത്.

സൂപ്പര്‍താരങ്ങളുടെ സൂപ്പര്‍താരം
സച്ചിന്‍ തെണ്ടുല്‍ക്കറടക്കമുള്ള സൂപ്പര്‍താരങ്ങളുടെ ആരാധ്യപുരുഷനാണ് ഷൂമാക്കര്‍ എന്നറിയുക, ഇതിഹാസ താരങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍

അപകടം
2013 ഡിസംബര്‍ 29ന് സ്‌കീയിംഗിനിടെ ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വ്വത നിരയ്ക്കടുത്തുള്ള റിസോര്‍ട്ടില്‍ വെച്ചാണ് ഷൂമാക്കറിന് അപകടം പറ്റിയത്.

വീണത് തലയിടിച്ച്
സ്‌കീയിംഗിനിടെ തലയിടിച്ചാണ് ഷൂമാക്കര്‍ വീണത്. അപകടസമയത്ത് ഷൂമാക്കര്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍

വിമാനമാര്‍ഗം
ഏകദേശം എണ്‍പത് കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് വിമാനത്തിലാണ് ഷൂമാക്കറിനെ എത്തിച്ചത്.

ഗുരുതരം തന്നെ
മൈക്കല്‍ ഷൂമാക്കര്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അദ്ദേഹം കോമയിലാണ് എന്നാണ് ഒടുവില്‍ പുറത്തുവന്ന വിവരം

പ്രാര്‍ഥനയോടെ ലോകം
ഷൂമാക്കര്‍ ജീവിതത്തിലേക്കും കളത്തിലേക്കും തിരിച്ചുവരണേ എന്ന പ്രാര്‍ഥനയിലാണ് പ്രിയതാരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ലോകം.












Click it and Unblock the Notifications