വിദ്യാര്‍ഥിനിയുടെയും കാമുകന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തിയ അധ്യാപകന് ജയില്‍ ശിക്ഷ
ലണ്ടന്‍: സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ഹോസ്റ്റലിലെ കുളിമുറിയില്‍ രഹസ്യ ക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സയന്‍സ് അധ്യാപകന് തടവുശിക്ഷ. സെന്റ് അന്‍സ്ലം കോളേജിലെ മൈക്കിള്‍ സ്മിത്തിനാണ് 12 മാസത്തെ തടവു ശിക്ഷ ലഭിച്ചത്. ലിവര്‍ ക്രൗണ്‍ കോര്‍ട്ടില്‍ നടന്ന വിചാരണയ്‌ക്കൊടുവിലായിരുന്നു ശിക്ഷ വിധിച്ചത്.
അധ്യാപകന്റെ പ്രവര്‍ത്തി ഞെട്ടിക്കുന്നതാണെന്നും തടവു ശിക്ഷയില്‍ കുറഞ്ഞ ഒന്നും പകരമാകില്ലെന്നും ജഡ്ജ് പറഞ്ഞു. അധ്യാപകനെന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ സ്ഥാനത്തിന് ഒട്ടും യോജിക്കാത്ത പ്രവര്‍ത്തിയാണ് ചെയ്തിരിക്കുന്നത്. മികച്ച അനുഭവജ്ഞാനവും അറിവും വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു കൊടുക്കേണ്ട അധ്യാപകന്‍ തരംതാഴാന്‍ പാടില്ലായിരുന്നെന്നും കോടതി വിലയിരുത്തി.

വിദ്യാര്‍ഥിനി തന്നെയാണ് കുളിമുറിയില്‍ സ്ഥാപിച്ച ക്യാമറ കണ്ടെടുത്തത്. രണ്ടു ക്യാമറകളായിരുന്നു സ്ഥാപിച്ചിരുന്നത്. ഒന്നില്‍ പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യങ്ങളും മറ്റേതില്‍ പെണ്‍കുട്ടി തന്റെ കാമുകനുമായി അടുത്തിടപഴകുന്നതിന്റെ ദൃശ്യങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. അധ്യാപകന്റെ കമ്പ്യൂട്ടര്‍ പരിശോധിച്ച പോലീസ് കൂടുതല്‍ വീഡിയോകളും പിന്നീട് കണ്ടെടുത്തു.
വിദ്യാര്‍ഥിനിയെയും കാമുകനെയും ഇരുവരുടെയും ബന്ധുക്കളെയും കോടതിയില്‍ വിചാരണയ്ക്കിടെ ഹാജരാക്കിയിരുന്നു. അധ്യാപകന് ശിക്ഷ നല്‍കണമെന്ന് എല്ലാവരും കോടതിയോട് അഭ്യര്‍ഥിച്ചു. ആരോപണ വിധേയനായതിനെ തുടര്‍ന്ന് അധ്യാപകന്‍ നേരത്തെ തന്നെ സ്‌കൂളില്‍ നിന്നും രാജിവെച്ചിരുന്നു. ശിക്ഷ കഴിഞ്ഞു തിരിച്ചുവന്നാലും മറ്റൊരു സ്‌കൂളില്‍ ജോലി ചെയ്യാന്‍ അധ്യാപകന് സാധിക്കുകയില്ല.












Click it and Unblock the Notifications