കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൊവ്വയിലെ അജ്ഞാത തടാകങ്ങള്‍, ലോക വിപണിയോളമുള്ള ഛിന്നഗ്രഹം, ശാസ്ത്രലോകം ഞെട്ടിച്ച 2020!!

Google Oneindia Malayalam News

ശാസ്ത്രലോകം 2020ല്‍ ഞെട്ടിച്ച വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്. നമ്മുടെ യുക്തിക്ക് നിരക്കുന്ന കാര്യങ്ങളും, സങ്കല്‍പ്പിക്കാന്‍ പോലുമാവാത്ത കാര്യങ്ങളും യാഥാര്‍ത്ഥ്യമാണെന്ന് ശാസ്ത്രം തെളിയിച്ചു. അതില്‍ പ്രധാനമാണ് ചൊവ്വയിലെ അജ്ഞാത തടാകങ്ങള്‍. ഇത് ചൊവ്വയില്‍ ജീവന്റെ കണിക ഉണ്ടെന്നതിന്റെ തെളിവായി കാണുന്നു. മൂന്ന് ഉപ്പ് വെള്ളം നിറഞ്ഞ തടാകങ്ങളാണ് കണ്ടെത്തിയത്. സെപ്റ്റംബറിലാണ് ഈ വിവരം പുറത്തുവന്നത്. ചൊവ്വയുടെ മഞ്ഞ് മൂടി പ്രതലത്തിനടിയിലാണ് ഈ തടാകങ്ങള്‍ ഉള്ളത്. ജലത്തിന്റെ സാന്നിധ്യമുള്ള ഇടം വാസ യോഗ്യമാണെന്നും, ജീവന്റെ കണിക ഉണ്ടാവുമെന്നുമാണ് ശാസ്ത്രലോകത്തിന്റെ നിരീക്ഷണം. 75000 സ്‌ക്വയര്‍ കിലോമീറ്റര്‍ നീളമേറിയതാണ് ഈ തടാകങ്ങള്‍.

1

ചന്ദ്രനില്‍ ജല കണങ്ങള്‍ കണ്ടെത്തിയതാണ് മറ്റൊരു പ്രധാന നേട്ടം. ഒക്ടോബറിലാണ് നാസ ഇക്കാര്യം പുറത്തുവിട്ടത്. ചന്ദ്രനിലെ ക്ലേവിയസ് ക്രേറ്ററിലാണ് ഇത് കണ്ടെത്തിയത്. ഭൂമിയില്‍ നിന്ന് നോക്കിയാല്‍ കാണുന്ന ഭാഗമാണ് ക്ലേവിയസ് ക്രേറ്റര്‍. ചന്ദ്രനില്‍ കൂടുതല്‍ ജലം ഉണ്ടെന്നാണ് ശാസ്ത്രലോകം പറയുന്നത്. 15400 സ്‌ക്വയര്‍ കിലോ മീറ്ററുകള്‍ ഐസ് രൂപത്തിലാണ്. ഇത് ജലത്തിന് തുല്യമാണ്. മറ്റൊരു പ്രധാന കണ്ടെത്തല്‍ മനുഷ്യശരീരത്തില്‍ പുതുതായി കണ്ടെത്തിയ അവയവമാണ്. ഇത് തൊണ്ടയിലാണ് കണ്ടെത്തിയത്. തുപ്പല്‍ ഗ്രന്ഥിക്ക് സമാനമാണ് ഇത്. മൂതസഞ്ചിയിലെ അര്‍ബുദത്തെ കുറിച്ചുള്ള പഠനത്തിനിടയിലാണ് ഇത് കണ്ടെത്തിയത്.

ക്ഷീരപഥം അഞ്ച് വലിയ നക്ഷത്രങ്ങളുടെ കൂടിച്ചേരലിലാണ് ഉണ്ടായത്. പത്ത് ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇത് സംഭവിച്ചത്. അജ്ഞാതമായ ക്ഷീരപഥവുമായി കൂട്ടിയിടിച്ചാണ് ഇന്നതെ അവസ്ഥയിലെത്തിയത്. അത് ശാസ്ത്രലോകത്തിന് അറിവുള്ളതല്ല. ക്രേകന്‍ ഗാലക്‌സി എന്നാണ് ഇത് അറിയപ്പെടുന്നത്. ക്രാകന്‍ ഗ്യാലക്‌സി ക്ഷീരപദവുമായി കൂട്ടിയിടിച്ചെന്നാണ് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തിയത്. പതിനായിരം ക്വാഡ്രിലോണ്‍ വലിപ്പമുള്ള ഛിന്നഗ്രഹം ബഹിരാകാശത്ത് സഞ്ചരിക്കുന്നതായും 2020ല്‍ ശാസ്ത്രലോകം കണ്ടെത്തി. ആഗോള വിപണിയേക്കാള്‍ പതിനായിരം മടങ്ങ് വലിപ്പം ഇതിനുണ്ടാവും. തീര്‍ത്തും ലോഹത്തില്‍ പൊതിഞ്ഞ ഛിന്നഗ്രഹമാണിത്.

ജൂപിറ്ററിനെ വലിപ്പമുള്ള ഗ്രഹത്തെയും 2020ല്‍ ശാസ്ത്രലോകം കണ്ടെത്തി. ഒരു വെളുത്ത കുള്ളന്‍ നക്ഷത്രത്തെ പ്രദക്ഷിണം ചെയ്യുകയാണ് ഈ ഗ്രഹം. ഈ കുള്ളന്‍ ഗ്രഹത്തേക്കാള്‍ ഏഴ് മടങ്ങ് വലിപ്പമുള്ളതാണ് ഈ ഗ്രഹം. ഇത്തരം വെളുത്ത കുള്ളന്‍ ഗ്രഹങ്ങള്‍ക്ക് ചുറ്റും ഗ്രഹങ്ങളെ സാധാരണ കാണാറില്ല. സൂര്യന് സമാനമായ നക്ഷത്രങ്ങളില്‍ നിന്ന് വേര്‍പെടുന്നവയാണ് കുള്ളന്‍ ഗ്രഹങ്ങള്‍. ഭൂമിയല്ലാതെ വാസയോഗ്യമായ 300 മില്യണ്‍ ഇടങ്ങള്‍ സൗരയൂഥത്തിലുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ഇതും ഈ വര്‍ഷം കണ്ടെത്തിയതാണ്. രണ്ട് ഡസന്‍ ഗ്രഹങ്ങളില്‍ ഭൂമിയേക്കാള്‍ വാസയോഗ്യമായ സാഹചര്യമുണ്ടെന്നും പഠനങ്ങള്‍ പറയുന്നു.

English summary
science world have wonderful discoveries in 2020, they found so many memorable discoveries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X