819 ദിവസങ്ങളുള്ള മായ കലണ്ടർ, കാലങ്ങളായി തുടരുന്ന നിഗൂഢത; ഒടുവിൽ രഹസ്യം പുറത്ത്
മായ കലണ്ടറിനെക്കുറിച്ച് നിങ്ങൾ ഒരുപക്ഷേ നിങ്ങൾ കേട്ടുകാണും. ഇനി എന്താണ് മായാ കലണ്ടർ എന്ന് കേൾക്കാത്ത ആളുകൾ ഉണ്ടെങ്കിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് തെക്കേ അമേരിക്കയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരുതരം കലണ്ടറാണ് മായ കലണ്ടർ. ഈ പ്രാചീന കലണ്ടറിൽ 819 ദിവസങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ ഗ്രിഗോറിയൻ കലണ്ടറിൽ 365 ദിവസങ്ങളാണ്.
ഈ വ്യത്യാസം സംബന്ധിച്ച് കാലകാലങ്ങളായി സംശയം നിലനിൽക്കുകയാണ്. ആദിമ മായൻ ജ്യോതിശ്‌സ്ത്രജ്ഞൻമാർ എന്തുകൊണ്ടാണ് ഇത്രയധികം ദിവസങ്ങൾ കലണ്ടറിൽ ഉൾപ്പെടുത്തി എന്നത് ആധുനക ശ്‌സ്ത്രജ്ഞരെ വട്ടംചുറ്റിച്ചു. എന്നാൽ ഇപ്പോൾ ആ നിഗൂഢത അവസാനിപ്പിച്ചെന്നാണ് ശാസ്ത്രജ്ഞൻ പറയുന്നത്.

കൊളംബിയൻ കാലത്തിനു മുമ്പുള്ള മെസോഅമേരിക്കയിലും ഈ മേഖലയിലെ നിരവധി ആധുനിക സമൂഹങ്ങളിലും ഉപയോഗിച്ചിരുന്ന കലണ്ടറുകളുടെ ചരിത്രപരമായ സമ്പ്രദായം ആണ് ഈ മായകലണ്ടർ. 819 ദിവസത്തെ കണക്ക് ഗവേഷകർക്ക് ഒന്നിനോടും പൊരുത്തപ്പെടുത്താനോ ബന്ധിപ്പിക്കാനോ കഴിയാത്തതിനാൽ, എന്തുെകാണ്ടാണ് 819 എന്ന് മനസ്സിലാക്കാൻ പ്രയാസമായിരുന്നു.എന്നാൽ ഇപ്പോൾ, 819 ദിവസത്തെ കോഡ് അവസാനം തങ്ങൾ തകർത്തുവെന്ന് ടുലെയ്ൻ സർവകലാശാലയിലെ രണ്ട് പണ്ഡിതന്മാർ പറയുന്നു.
Ancient Mesoamerica എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, നരവംശശാസ്ത്രജ്ഞരായ ജോൺ ലിൻഡനും വിക്ടോറിയ ബ്രിക്കറും മുൻകാലങ്ങളിലെ കലണ്ടർ വിദഗ്ധർക്ക് ഈ കണക്ക് എന്തുെകാണ്ടാണ് എന്ന് വിശദീകരിക്കാൻ കഴിഞ്ഞില്ല എന്ന് എടുത്തുകാണിച്ചു. "മുൻ ഗവേഷണങ്ങൾ 819-ദിവസത്തെ എണ്ണത്തിനായി ഗ്രഹബന്ധങ്ങൾ കാണിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും, അതിന്റെ നാല് ഭാഗങ്ങളുള്ള, വർണ്ണ-ദിശയിലുള്ള സ്കീം ദൃശ്യമായ ഗ്രഹങ്ങളുടെ സിനോഡിക് കാലഘട്ടങ്ങളുമായി പൂർണമായും ഒത്തുപോയില്ല"ശാസ്ത്രജ്ഞർ പറയുന്നു.
ഒരു ആകാശ വസ്തു ആകാശത്തിലെ ഏതാണ്ട് അതേ ബിന്ദുവിലേക്ക് മടങ്ങാൻ എടുത്ത സമയവുമായി ബന്ധപ്പെടുത്തിയാണ് മായ കലണ്ടർ എന്നു പറയുന്നത്. സിനോഡിക് കാലഘട്ടം എന്നാണ് ഇത് അറിയപ്പെടുന്നത്. ഓരോ ഗ്രഹവും വ്യത്യസ്‌തമായി നീങ്ങുന്നു, ഒന്നിലധികം ഗ്രഹങ്ങളെ 819 ദിവസത്തേക്ക് പൊരുത്തപ്പെടുത്തുന്നത് ഗവേഷകർക്ക് അർത്ഥമാക്കുന്നില്ല. 819-ദിവസത്തെ 20 കാലഘട്ടങ്ങളായി വിഭജിക്കുകയാണ് മായാ കലണ്ടർ.
ദൃശ്യമാകുന്ന എല്ലാ ഗ്രഹങ്ങളുടെയും സിനോഡിക് കാലഘട്ടങ്ങൾ 819 ദിവസത്തെ കലണ്ടറിലെ ഒരു പ്രത്യേക പോയൻറിൽ പൊരുത്തപ്പെടുന്ന ഒരു പാറ്റേണായി മാറുന്നുവെന്നാണ് കരുതുന്നത്. എന്നാൽ ഇതിന് 819 ദിവസങ്ങളുള്ള 45 വർഷങ്ങൾ ആവശ്യം ആണെന്നും ശാസ്ത്രജ്ഞർ പറയുന്നു. അതായത് ചില ഗ്രഹങ്ങളുടെ ഒരു പരിക്രമണത്തിന് മായൻ കലണ്ടർ പ്രകാരം 45 വർഷം വേണമെന്നാണ് പറയുന്നത്. 15,588 ദിവസമാണ് ബുധന് ഒരു പരിക്രമണം പൂർത്തിയാക്കാൻ ആവശ്യം.












Click it and Unblock the Notifications