കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

17ാമത്തെ ക്രിസ്മസും അന്റാര്‍ട്ടിക്കയില്‍... ഭൗമശാസ്ത്രജ്ഞന്‍ ടിയാല്‍ റൈലിയുടെ കഥ അമ്പരിപ്പിക്കും!!

Google Oneindia Malayalam News

ബ്യൂണസ് ഐറിസ്: ലോകമെമ്പാടും ക്രിസ്മസിനെ വരവേല്‍ക്കാന്‍ ഇനി 48 മണിക്കൂറുകള്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ ക്രിസ്മസ് വ്യത്യസ്ത രീതിയില്‍ ആഘോഷിക്കുന്നവരും ലോകത്തിലുണ്ട്. ബ്രിട്ടീഷ് ഭൗമ ശാസ്ത്രസംഘത്തിലെ ശാസ്ത്രജ്ഞന്‍ ക്രിസ്മസ് ആഘോഷിക്കുന്നത് അന്റാര്‍ട്ടിക്കയിലാണ്. അദ്ദേഹം മാത്രമല്ല ഒപ്പം വലിയൊരു സംഘം തന്നെയുണ്ട്. കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ ഭൗമശാസ്ത്രജ്ഞനായ ഡോ ടിയാല്‍ റൈലിക്ക് ദീര്‍ഘകാലമായി സാധിച്ചിട്ടില്ല.

1

റൈലി തന്റെ 17ാമത്തെ ക്രിസ്മസാണ് അന്റാര്‍ട്ടിക്കയില്‍ ആഘോഷിക്കാന്‍ ഒരുങ്ങുന്നത്. മുമ്പ് വന്നവര്‍ ബാക്കി വെച്ച ഉപ്പിട്ട് ഉണക്കിയ പന്നിയിറച്ചിയും കുറച്ച് മറ്റ് ഭക്ഷണ സാധനങ്ങളുമാണ് ക്രിസ്മസ് ദിനത്തില്‍ റൈലിക്കുള്ള ഭക്ഷണം. ബ്രിട്ടീഷ് അന്റാര്‍ട്ടിക്ക് സര്‍വേ ബേസിലാണ് ഇവര്‍ ക്രിസ്മസ് സീസണ്‍ മുഴുവനും ചെലവിടുന്നത്. റൈലിയുടെ വീട്ടില്‍ നിന്ന് 6200 മൈല്‍ അകലെയാണ് ഇത്. ദീര്‍ഘകാലം കുടുംബത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്, ക്രിസ്മസ് എത്രത്തോളം അവരുടെ കൂടെ ചെലവിടുന്നത് വലുതാണെന്ന് കാണിച്ചുതരും. നിലവില്‍ ഇവരുടെ ബേസില്‍ 150 അംഗങ്ങളുണ്ട്.

അന്റാര്‍ട്ടിക്കയിലെ വേനല്‍ക്കാലത്ത് ഇവിടെ പഠനം നടത്തുന്ന സംഘത്തിലാണ് ഡോ റൈലി ഉള്ളത്. ക്രേംബ്രിഡ്ജ് ആസ്ഥാനമായുള്ള സംഘടനയില്‍ 25 വര്‍ഷമായി ജോലി ചെയ്യുകയാണ് റൈലി. ഇതില്‍ ഭൂരിഭാഗം സമയവും തനിക്ക് ഭാര്യക്കും മകനുമൊപ്പം ചെലവിടാന്‍ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇവര്‍ താമസിക്കുന്ന ടെന്‍ഡുകളില്‍ മൈനസ് 20 ഡിഗ്രിയാണ് താപനില. ഡിസംബര്‍ പകുതിയോടെയാണ് റൈലി അന്റാര്‍ട്ടിക്കയില്‍ എത്തിയത്. അടുത്ത മൂന്ന് മാസം അദ്ദേഹം ഇവിടെയുണ്ടാവും.

അതേസമയം ഉപഗ്രഹ ഫോണ്‍ വഴി ഇമെയിലിലൂടെയാണ് അദ്ദേഹം കുടുംബവുമായി ബന്ധപ്പെടുന്നത്. നല്ല കാലാവസ്ഥയുള്ളപ്പോള്‍ കൂടുതല്‍ പ്രവര്‍ത്തനത്തിനാണ് ശ്രമിക്കാറുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ക്രിസ്മസ് കാലത്ത് മൂന്ന് ദിവസത്തോളം കനത്ത കാറ്റിനെ തുടര്‍ന്ന് ടെന്‍ഡിനുള്ളില്‍ തനിക്ക് കഴിയേണ്ടി വന്നെന്ന് ഡോ റൈലി പറഞ്ഞു. അത് ഭീകരാവസ്ഥയായിരുന്നു. എന്നാല്‍ ജോലി കഴിഞ്ഞാല്‍ രാത്രി ഭക്ഷണത്തിനായി കുറച്ച് സമയം ചെലവഴിക്കാറുണ്ട്. ബാക്കിവെച്ചിരുന്ന ഭക്ഷണ സാധനങ്ങള്‍ കേടാകാത്തത് കൊണ്ട് ഉപയോഗിക്കാറുണ്ട്. വീട്ടില്‍ ചെലവിടുന്ന ക്രിസ്മസാണ് ഏറ്റവും മികച്ചതെന്നും ടിയാല്‍ റൈലി പറഞ്ഞു.

ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷിക്കാത്ത രാജ്യങ്ങള്‍; കാരണം ഇതാണ്ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷിക്കാത്ത രാജ്യങ്ങള്‍; കാരണം ഇതാണ്

English summary
scientist spend his 17th christmas in antarctica
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X