കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരണശേഷവും മനുഷ്യര്‍ക്ക് ആഴ്ചകളോളം ജീവനുണ്ടാകും...!! ശാസ്ത്രത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ !

മരണശേഷം മനുഷ്യന് എന്തുസംഭവിക്കുന്നുവെന്ന ചോദ്യത്തിന് ഇതാ ഉത്തരം

  • By അനാമിക
Google Oneindia Malayalam News

വാഷിംഗ്ടണ്‍: മരണശേഷമുള്ള മനുഷ്യന്റെ നിലനില്‍പ്പിനെക്കുറിച്ച് ഇന്നും ആര്‍ക്കും ഒരു വ്യക്തതയുമില്ല. ചില മതവിശ്വാസങ്ങള്‍ പ്രകാരം മനുഷ്യന് ആത്മാവ് ഉണ്ടെന്നും പുനര്‍ജന്മം ഉണ്ടെന്നുമൊക്കെ വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും അതൊന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

മനുഷ്യനെ ഞെട്ടിക്കുന്ന പുതിയ കണ്ടുപിടുത്തമാണ് ശാസ്ത്രലോകം ഏറ്റവും പുതിയതായി നടത്തിയിരിക്കുന്നത്. മരണശേഷവും മനുഷ്യശരീരത്തിൽ ജീവനുണ്ടാകുമെന്നാണ് ശാസ്ത്രപഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്.

ആഴ്ചകളോളം ജീവന്‍

ചില മനുഷ്യര്‍ക്ക് മരണശേഷവും ആഴ്ചകളോളം ജീവന്‍ ഉണ്ടാകുമത്രേ. മരണപ്പെട്ട ഒരു മനുഷ്യന്റെ ശരീരത്തിലെ ചില പ്രത്യേക ജീനുകള്‍ മരണശേഷമാണേ്രത യഥാര്‍ത്ഥത്തില്‍ ജീവിച്ച് തുടങ്ങുക. മരണത്തില്‍ നിന്നും മനുഷ്യനെ ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്താന്‍ ഈ കോശങ്ങള്‍ക്കാവുമത്രേ.

കോശങ്ങളാണ് താരം

മരിച്ച മനുഷ്യന്റെ അവയവങ്ങള്‍ ചലനമില്ലാതെ കിടക്കുമ്പോഴും ഈ കോശങ്ങള്‍ ജീവിക്കാനുള്ള തുടക്കത്തിലായിരിക്കുമത്രേ. എല്ലാ കോശങ്ങള്‍ക്കും ഒരേ ആയുര്‍ദൈര്‍ഘ്യമല്ല ഉള്ളത്. ഹൃദയം നിലച്ചാലും ചില അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കാന്‍ മണിക്കൂറുകളോളം സമയമെടുക്കും.

മൃഗങ്ങളിൽ മാത്രമല്ല മനുഷ്യനിലും

സീബ്രഫിഷ്, എലി മുതലായ ജീവികളിലാണ് ശാസ്ത്രജ്ഞര്‍ ഇത് സംബന്ധിച്ച ഗവേഷണം നടത്തിയത്. ഇതേ പ്രവര്‍ത്തനം മനുഷ്യശരീരത്തിലും നടക്കുന്നുണ്ട് എന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത് സംബന്ധിച്ച വിശദമായ ലേഖനം ഓപ്പണ്‍ ബയോളജി എന്ന ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ശരീരം മരിക്കും..കോശങ്ങളല്ല

ശരീരം നിശ്ചലമാകുന്നു എന്നത് കൊണ്ട് എല്ലാ ശരീരകോശങ്ങളും നിശ്ചലമാകുന്നില്ല എന്നാണ് വാഷിംഗ്ടണ്‍ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞന്‍ പീറ്റര്‍ നോബിള്‍ പറയുന്നത്. ചില കോശങ്ങള്‍ ജീവന്‍ നിലനിര്‍ത്താന്‍ പോരാടും. ദിവസങ്ങളോളം ജീവന്‍ നിലനിര്‍ത്താനുള്ള വഴി ഇവ തന്നെ കണ്ടെത്തും. ഇത്തരത്തില്‍ ചില കോശങ്ങള്‍ ആഴ്ചകളോളം പോലും ജീവിച്ചിരിക്കുമത്രേ.

ശാസ്ത്രലോകത്തിന് മുതൽക്കൂട്ട്

മരണത്തെക്കുറിച്ചുള്ള കൂടുതല്‍ അറിവുകള്‍ വികസിപ്പിക്കാന്‍ പുതിയ പഠനം വഴി സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. അത് മാത്രമല്ല മരണശേഷമുള്ള അവയവദാനം, ശരീര കോശങ്ങള്‍ ഉപയോഗിച്ചുള്ള കാന്‍സറിന്റെതടക്കമുള്ള ചികിത്സ എന്നിവയ്‌ക്കൊക്കെ പുതിയ കണ്ടുപിടുത്തം മുതല്‍ക്കൂട്ടായേക്കാം.

English summary
Scientists have confirmed that there is life after death in a groundbreaking study.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X