കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈറസ്സുകള്‍ പരസ്പരം 'സംസാരിക്കുന്നു'... ഇസ്രായേലിന്റെ ഞെട്ടിപ്പിക്കുന്ന 'സെറന്റിപ്പിറ്റി'

ബാക്ടീരിയങ്ങള്‍ക്കിടയിലെ ആശയവിനിമയം സംബന്ധിച്ച ഗവേഷണത്തിനിടെയാണ് വൈറസ്സുകളെ സംബന്ധിക്കുന്ന ഞെട്ടിപ്പിക്കുന്ന കണ്ടുപിടിത്തം നടന്നത്

Google Oneindia Malayalam News

ടെല്‍ അവീവ്: വൈറസ്സുകളാണ് ലോകത്തെ വലിയ ഭീതികളില്‍ ഒന്ന്. എച്ച്‌ഐവി വൈറസ്സിനെ പ്രതിരോധിക്കാനുള്ള മരുന്ന് ഇത്രകാലമായിട്ടും കണ്ടെത്താന്‍ ശാസ്ത്ര ലോകത്തിന് കഴിഞ്ഞിട്ടില്ല. അതുപോലെ എത്രയേറെ വൈറസ്സുകളാണ് ഓരോ ദിവസവും അനേകം മനുഷ്യ ജീവനുകള്‍ കവര്‍ന്നെടുത്തുകൊണ്ടിരിക്കുന്നത്.

വൈറസ്സുകളെ കുറിച്ചുള്ള നിര്‍ണായകമായ ഒരു കണ്ടെത്തലാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വൈറസ്സുകള്‍ പരസ്പരം 'സംസാരിക്കും' എന്ന്. ഇസ്രായേലിലെ ശാസ്ത്രജ്ഞരാണ് ഇക്കാര്യം കണ്ടെത്തിയത്.

മനുഷ്യരെ പോലെ വായ തുറന്ന് സംസാരിക്കും എന്നല്ല ഉദ്ദേശിച്ചത്. അവ പരസ്പരം ആശയ വിനിമയം നടത്തുന്നുണ്ട് എന്നാണ് കണ്ടെത്തല്‍.

അപ്രതീക്ഷിത കണ്ടെത്തല്‍ 'സെറന്റിപ്പിറ്റി'

അപ്രതീക്ഷിതമായും ആകസ്മികമായും സംഭവിക്കുന്ന കണ്ടെത്തലുകളെയാണ് സെറന്റിപ്പിറ്റി എന്ന് വിശേഷിപ്പിക്കാറുള്ളത്. വൈറസ്സുകളുടെ ഈ സവിശേഷ സ്വഭാവവും കണ്ടെത്തിയത് അത്തരത്തില്‍ ആകസ്മികമായിട്ടായിരുന്നു.

വൈറസ്സുകള്‍ സംസാരിക്കുന്നു

വൈറസ്സുകള്‍ ആശയ വിനിമയം നടത്തുന്നുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ കണ്ടെത്തലുകള്‍ ഒന്നും പുറത്ത് വന്നിരിന്നില്ല. എന്നാല്‍ പ്രത്യേക ഇനം വൈറസ്സുകള്‍ സന്ദേശങ്ങള്‍ കൈമാറുന്നതായാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

ബാക്ടീരിയങ്ങളെ വൈറസ് ആക്രമിച്ചാല്‍

രോഗം പരത്തുന്ന സൂക്ഷ്മ ജീവികളില്‍ വൈറസ്സുകളെ പോലെ തന്നെ പ്രധാനമാണ് ബാക്ടീരിയങ്ങള്‍. ബാക്ടീരിയങ്ങളെ വൈറസ് ആക്രമിക്കുമ്പോള്‍ എന്ത് സംഭവിക്കും എന്നത് സംബന്ധിച്ച പഠനത്തിനിടെയാണ് വൈറസ്സുകളുടെ ആശയവിനിമ സ്വഭാവം കണ്ടെത്തിയിരിക്കുന്നത്.

വൈസ് മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്

ഇസ്രായേലിലെ വൈസ് മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഗവേഷകനായ റോത്തം സോറെക്കും സംഘവും നടത്തിയ ഗേവഷണത്തിനിടെയാണ് നിര്‍ണായകയമായ ഇക്കാര്യം കണ്ടെത്തിയത്. ബാക്ടീരിയങ്ങള്‍ക്കിടയിലെ ആശയവിനിമയം സംബന്ധിച്ചായിരുന്നു ഇവരുടെ ഗവേഷണം.

ബാക്ടീരിയങ്ങളെ വൈറസ്സുകള്‍ കൊന്നൊടുക്കുമ്പോള്‍

ഒരു ബാക്ടീരിയ സമൂഹത്തെ വൈറസ് ആക്രമിക്കുമ്പോള്‍ എന്തായിരിക്കും സംഭവിക്കുക? ഭൂരിപക്ഷം വരുന്ന ബാക്ടീരിയങ്ങളേയും വൈറസ്സുകള്‍ കൊന്നൊടുക്കും. ഇതേ സമയം വൈറസ് ആക്രമണത്തിന് ഇരയായ ബാക്ടീരിയങ്ങള്‍ ആ വിവരം ചില രാസവസ്തുക്കളിലൂടെ മറ്റ് ബാക്ടീരിയങ്ങളെ അറിയിക്കുയും ചെയ്യും.

ക്വാറം സെന്‍സിങ് അഥവാ ബാക്ട്രീരിയല്‍ ചാറ്റര്‍

ചില പ്രത്യേക സാഹചര്യങ്ങളില്‍ (വൈറല്‍ ആക്രമണം പോലെയുള്ള) ബാക്ടീരിയങ്ങള്‍ ചില 'ആശയവിനിമയങ്ങള്‍' നടത്തും. ചുറ്റുമുള്ള മറ്റ് ബാക്ടീരിയങ്ങളുടെ എണ്ണത്തെ അനുസരിച്ചായിരിക്കും ഇത്. ഈ പ്രതിഭാസത്തെ ക്വാണ്ടം സെന്‍സിങ് എന്നാണ് വിശേഷിപ്പിക്കുന്നത്. ബാക്ടീരിയല്‍ ചാറ്റേഴ്‌സ് എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്

ബാസില്ലസ് സബ്ടിലിസ്

ബാസില്ലിസ് സബ്ടിലിസ് എന്ന ബാക്ടീരിയയില്‍ വൈറസ് ആക്രമണം നടക്കുമ്പോള്‍ എന്ത് സംഭവിക്കുന്നു എന്നായിരുന്നു നിരീക്ഷിച്ചുകൊണ്ടിരുന്നത്. അപ്പോഴാണ് ബാക്ടീരിയല്‍ ചാറ്റെര്‍ പോലെ തന്നെ വൈറല്‍ ചാറ്റെറും ഉണ്ടെന്ന കാര്യം മനസ്സിലാക്കിയത്.

 ഒന്നുകില്‍ കൊല്ലും, അല്ലെങ്കില്‍

വൈറസ് ആക്രമണത്തിന്റെ രീതി ഇങ്ങനെയാണ്- ബാക്ടീരിയക്കുള്ളില്‍ കയറി പെറ്റുപെരുകി അതിനെ കൊല്ലുക. എന്നാല്‍ ചില സമയത്ത് വൈറസ്സുകള്‍ അവയുടെ ജനിതക ദ്രവ്യം ബാക്ടീരിയലിലേക്ക് കടത്തി വിടും. പെരുകാന്‍ പറ്റിയ സാഹചര്യത്തിനായി കാത്തിരിക്കും.

വേര്‍തിരിച്ചെടുത്തപ്പോള്‍

ബാസില്ലസ് സബ്ടിലിസിനെ നിറച്ച ഒരു ഫ്‌ലാസ്‌കിലേക്ക് പിഎച്ചഐ3ടി എന്ന വൈറസിനെ നിക്ഷേപിച്ചു. പതിവ് പോലെ തന്നെ ഒട്ടുമിക്ക ബാക്ടീരിയങ്ങളേയും വൈറസ് കൊന്നു. അതിന് ശേഷം ബാക്ടീരങ്ങളേയും വൈറസ്സുകളേയും നീക്കി ഫ്‌ലാസ്‌കില്‍ അവശേഷിച്ചവസ്തുക്കളെ നിരീക്ഷിച്ചു. ചില പ്രോട്ടീനുകളാണ് അതില്‍ കണ്ടെത്തിയത്.

ആ പ്രോട്ടീന്‍... അതാണ് 'ആര്‍ബിട്രിയം'

ഫ്‌ലാസ്‌കില്‍ നിന്ന് വേര്‍തിരിച്ചെടുത്ത പ്രോട്ടീന്‍ മറ്റൊരു ഫ്‌ലാസ്‌കിലെ ബാസില്ലസ് സബ്ടിലിസിന്റെ കൂടെ നിക്ഷേപിച്ചു. കൂടെ കുറച്ച് വൈറസ്സുകളേയും. ഇത്തവണ ബാക്ടീരിയങ്ങളെ കൂടുതല്‍ കൊന്നൊടുക്കുന്നതിന് പകരം സ്വന്തംയ ജനിതക ദ്രവ്യത്തെ ബാക്ടീരിയങ്ങളില്‍ നിക്ഷേപിക്കുകയാണ് വൈറസ്സുകള്‍ ചെയ്തത്. ആര്‍ബിട്രിയം എന്നാണ് ഗവേഷകര്‍ ഈ പ്രോട്ടീന് പേര് നല്‍കിയിരിക്കുന്നത്.

നിര്‍ണായകമാണ്.... ലോകരക്ഷയ്ക്ക്

എച്ച്‌ഐവി, ഹെര്‍പിസ് തുടങ്ങിയ വൈറല്‍ രോഗങ്ങള്‍ കൊണ്ട് ലക്ഷക്കണക്കിന് പേരാണ് ഓരോ വര്‍ഷവും മരിച്ച് വീഴുന്നത്. വൈറസ്സുകളിലെ ഈ ആശയസംവേദനം സംബന്ധിച്ച വിശദമായ പഠനങ്ങള്‍ വൈറല്‍ രോഗങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള സാധ്യതകളിലേക്ക് തന്നെയാണ് നീങ്ങുന്നത്.

English summary
Scientists have caught viruses talking to each other—and that could be the key to a new age of anti-viral drugs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X