കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുട്ടുപഴുത്ത ശുക്രനിൽ അന്യഗ്രഹ ജീവികളുടെ സൂചന? നിർണായക കണ്ടെത്തലുമായി ശാസ്ത്രജ്ഞർ!

Google Oneindia Malayalam News

ഭൂമിക്ക് പുറത്ത് എവിടെയെങ്കിലും ജീവനുണ്ടോ എന്ന അന്വേഷണം മനുഷ്യന്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പല ഗ്രഹങ്ങളിലും ജീവന്റെ തുടിപ്പുകള്‍ തേടിയുളള അന്വേഷണങ്ങള്‍ നടക്കുന്നു. അന്യഗ്രഹങ്ങളേയും അന്യഗ്രഹ ജീവികളേയും കുറച്ച് കാക്കത്തൊള്ളായിരം കഥകള്‍ കേട്ടിരിക്കുന്നു.

ചൊവ്വ അടക്കമുളള ഗ്രഹങ്ങളില്‍ വെളളത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി പലപ്പോഴായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുളളതാണ്. ഇപ്പോഴിതാ ശുക്രനില്‍ ജീവന്റെ സാന്നിധ്യം സംബന്ധിച്ചാണ് ചില സൂചനകള്‍ ഗവേഷകര്‍ പുറത്ത് വിട്ടിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ജീവന്റെ കണികകള്‍ ഉണ്ടോ

ജീവന്റെ കണികകള്‍ ഉണ്ടോ

ഭൂമിക്ക് പുറത്ത് ജീവനുളള ഗ്രഹങ്ങള്‍ ഉണ്ടായേക്കാം എന്നും അന്യഗ്രഹ ജീവികള്‍ ഉണ്ടായേക്കാം എന്നും പല ശാസ്ത്രജ്ഞരും നേരത്തെ മുതല്‍ക്കേ പറയുന്നതാണ്. ചൊവ്വയെ ആയിരുന്നു മനുഷ്യന്‍ എന്നും പ്രതീക്ഷയോടെ നോക്കിയിരുന്നത്. ഇപ്പോള്‍ ശുക്രനില്‍ ജീവന്റെ കണികകള്‍ ഉണ്ടോ എന്ന് തേടുകയാണ് ഗവേഷര്‍. ഭൂമിയോട് അടുത്ത് നില്‍ക്കുന്ന ഗ്രഹമാണ് ശുക്രന്‍.

ഫോസ്‌ഫൈന്‍ സാന്നിധ്യം

ഫോസ്‌ഫൈന്‍ സാന്നിധ്യം

ശുക്രനില്‍ ഫോസ്‌ഫൈന്‍ എന്ന വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തിയതാണ് ഗവേഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. കാരണം ഫോസ്‌ഫൈന്‍ എന്ന വാതകം സാധാരണയായി ശുക്രനിലെ അന്തരീക്ഷത്തില്‍ കാണപ്പെടേണ്ടതല്ല. കാരണം ജീവന്റെ സാന്നിധ്യമുളളിടത്ത് മാത്രമാണ് പൊതുവെ ഫോസ്‌ഫൈന്‍ വാതകം കണ്ടെത്താറുളളത് എന്നതാണ് ഗവേഷകരെ ചിന്തിപ്പിക്കുന്നത്.

അന്യഗ്രഹ ജീവികളുണ്ടോ?

അന്യഗ്രഹ ജീവികളുണ്ടോ?

ശുക്രനിലെ ഫോസ്‌ഫൈന്‍ വാതകത്തിന്റെ സാന്നിധ്യം സംബന്ധിച്ച് ദ ജേണല്‍ ആസ്‌ട്രോണമിയില്‍ ആണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാല്‍ ഫോഫ്‌ഫൈന്‍ വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തി എന്നത് കൊണ്ട് ശുക്രനില്‍ അന്യഗ്രഹ ജീവികളുണ്ട് എന്ന് അര്‍ത്ഥമില്ല. എന്നാല്‍ അത്തരമൊരു സാധ്യത തളളിക്കളയാനും സാധിക്കില്ല എന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.

എങ്ങനെ ഉണ്ടായി?

എങ്ങനെ ഉണ്ടായി?

അന്തരീക്ഷത്തില്‍ 30 മൈല്‍ അകലത്തില്‍ മേഘപടലങ്ങളില്‍ ആണ് ഈ വാതകത്തിന്റെ സാന്നിധ്യം ഉളളത്. സാധരണമായി ബാക്ടീര പോലുളളവയില്‍ നിന്നാണ് ഈ വാതകം ഉണ്ടാകുന്നത്. അല്ലെങ്കില്‍ ഏതെങ്കിലും രാസപ്രവര്‍ത്തനത്തിന്റെ ഭാഗമായും സംഭവിക്കാം. ശുക്രനില്‍ ഫോസ്‌ഫൈന്‍ വാതകം ഉണ്ടായിരിക്കുന്നത് ഇതിലേത് വഴിയിലാണ് എന്നാണ് കണ്ടെത്തേണ്ടത്.

Recommended Video

cmsvideo
UAE announces emergency approval for use of Covid-19 vaccine | Oneindia Malayalam
അമ്പരന്ന് ഗവേഷകർ

അമ്പരന്ന് ഗവേഷകർ

വളരെ ചെറിയ തോതില്‍ മാത്രമാണ് ഫോസ്‌ഫൈന്‍ ശുക്രനില്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ അതൊട്ടും ചെറിയ കാര്യവും അല്ല. ഭൂമിയോട് തൊട്ട് കിടക്കുന്ന ഗ്രഹമായ ശുക്രന്‍ കടുത്ത ചൂടുളള ഇടം കൂടിയാണ്. മാത്രമല്ല സള്‍ഫ്യൂറിക് ആസിഡിന്റെ സാന്നിധ്യവും ഇവിടുണ്ട്. അതുകൊണ്ട് തന്നെ ശുക്രനില്‍ ജീവന്റെ സാന്നിധ്യമുണ്ടാകാനുളള സാധ്യത ശാസ്ത്രജ്ഞരെ കൂടുതല്‍ അമ്പരപ്പിക്കുന്നു.

English summary
Scientists have found phosphine presence in Venus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X