ലോകാവസാനത്തിന്റെ ദിനം ശാസ്ത്രജ്ഞര്‍ കണ്ടെത്തി... ഇനി കാത്തിരിയ്ക്കാം
സിഡ്നി: ലോകം എന്നാണ് അവസാനിയ്ക്കുക എന്നത് മനുഷ്യനെ എന്നും ഭയപ്പെടുത്തുന്ന ഒരു ചോദ്യമാണ്. രണ്ടായിരമാണ്ടില്‍ ലോകം അവസാനിയ്ക്കുമെന്ന് പണ്ട് പലരും പ്രവചിച്ചിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല.
ഇടക്കിടെ ഇത്തരം പ്രവചനങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ടെങ്കിലും ലോകം ഇതുവരെ അവസാനിച്ചിട്ടില്ല. എന്നാല്‍ ഒരു ദിവസം ഈ പ്രപഞ്ചം ഇല്ലാതാകുമോ... സൃഷ്ടിയ്ക്കപ്പെട്ടതെല്ലാം നശിപ്പിയ്ക്കപ്പെടുകയും ചെയ്യണമല്ലോ?
ലോകം എന്ന് അവസാനിയ്ക്കുമെന്ന് ശാസ്ത്രം കണ്ടെത്തിയിരിയ്ക്കുന്നു. നാം ഭയക്കണോ...?

ലോകാവസാനം
ലോകാവസാനം എന്നത് കഥകളില്‍ മാത്രമുള്ളതല്ലെന്നാണ് ഇപ്പോള്‍ ശാസ്ത്ര ലോകവും പറയുന്നത്. ഭൂമി മാത്രമല്ല, ഈ പ്രപഞ്ചത്തിന് തന്നെ അവസാനം ഉണ്ട്.

എന്നാണത്
ഇന്നത്തെ തലമുറയുടെ കാലത്തായിരിയ്ക്കുമോ ലോകം അവസാനിയ്ക്കുക? എത്ര വര്‍ഷങ്ങള്‍ വേണ്ടി വരും അതിന്?

കോടാനുകോടി വര്‍ഷങ്ങള്‍
പതിനായിരം കോടി വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും ലോകം അവസാനിയ്ക്കുക എന്നാണ് ഇപ്പോള്‍ ശാസ്ത്ര ലോകം കണ്ടെത്തിയിരിയ്ക്കുന്നത്.

അന്ന് മനുഷ്യനുണ്ടാകുമോ
പതിനായരം കോടി വര്‍ഷങ്ങള്‍.... കണക്ക് കൂട്ടാന്‍ പോലും ബുദ്ധിമുട്ടായിരിയ്ക്കും. കാര്യങ്ങള്‍ ഇങ്ങനെയാണ് പോകുന്നതെങ്കില്‍ അന്ന് മനുഷ്യ വംശം തന്നെ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്.

കണ്ടെത്തിയതെങ്ങനെ
രണ്ട് ലക്ഷത്തിലേറെ നക്ഷത്ര സമൂഹങ്ങളെ നിരീക്ഷിച്ചും പഠിച്ചും ആണ് ശാസ്ത്രജ്ഞര്‍ ഇങ്ങനെ ഒരു നിഗമനത്തിലെത്തിയിരിയ്ക്കുന്നത്.

പണ്ടേ അറിഞ്ഞു
ഒരു സുപ്രഭാതത്തില്‍ തിരിച്ചറിഞ്ഞതല്ല ഈ സത്യം. രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് തന്നെ പഠനങ്ങള്‍ ഇത് തെളിയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴാണ് അതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതെന്ന് മാത്രം.

ഊര്‍ജ്ജം
ഒരു വലിയ പൊട്ടിത്തെറിയോടെയാണ് ഈ പ്രപഞ്ചം ഉണ്ടായത് എന്നാണല്ലോ കരുതുന്നത്. വലിയ ഊര്‍ജ്ജമാണ് അപ്പോള്‍ സ്വതന്ത്രമായത്. ഇപ്പോഴും ഗാലക്സികള്‍ ഊര്‍ജ്ജം പുറത്ത് വിട്ടുകൊണ്ടേ ഇരിയ്ക്കുന്നു.

ഊര്‍ജ്ജ ശോഷണം
എന്നാല്‍ ഗാലക്സികളില്‍ നിന്ന് പുറത്തേയ്ക്ക് വരുന്ന ഊര്‍ജ്ജം കുറഞ്ഞുവരികയാണെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. ഒരു നാള് എല്ലാ ഊര്‍ജ്ജവും ഇല്ലാതാവും. അതോടെ ലോകം തന്നെ അവസാനിയ്ക്കും.

തീമഴ പെയ്യില്ല
ലോകാനസന ദിനത്തില്‍ തീമഴ പെയ്യും അല്ലെങ്കില്‍ വലിയ പേമാരിയുണ്ടാകും എന്നൊക്കെയാണ് കഥകളില്‍ പറയുന്നത്. എന്നാല്‍ ശരിയ്ക്കും ലോകം അവസാനിയ്ക്കുമ്പോള്‍ ഇങ്ങനെ ഒന്നും ഉണ്ടാകാനിടയില്ല.

ഓസ്ട്രേലിയന്‍ സംഘം
ഓസ്ട്രേലിയയിലെ ഇന്റർനാഷനൽ സെന്റർ ഫോർ റേഡിയോ ആസ്ട്രോണമി റിസർച്ചിലെ ഗവേഷകരാണ് ലോകാവസാനത്തിന്റെ നാളുകള്‍ കണ്ടെത്തിയത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications