കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകാവസാനത്തിന്റെ ദിനം ശാസ്ത്രജ്ഞര്‍ കണ്ടെത്തി... ഇനി കാത്തിരിയ്ക്കാം

Google Oneindia Malayalam News

സിഡ്‌നി: ലോകം എന്നാണ് അവസാനിയ്ക്കുക എന്നത് മനുഷ്യനെ എന്നും ഭയപ്പെടുത്തുന്ന ഒരു ചോദ്യമാണ്. രണ്ടായിരമാണ്ടില്‍ ലോകം അവസാനിയ്ക്കുമെന്ന് പണ്ട് പലരും പ്രവചിച്ചിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല.

ഇടക്കിടെ ഇത്തരം പ്രവചനങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ടെങ്കിലും ലോകം ഇതുവരെ അവസാനിച്ചിട്ടില്ല. എന്നാല്‍ ഒരു ദിവസം ഈ പ്രപഞ്ചം ഇല്ലാതാകുമോ... സൃഷ്ടിയ്ക്കപ്പെട്ടതെല്ലാം നശിപ്പിയ്ക്കപ്പെടുകയും ചെയ്യണമല്ലോ?

ലോകം എന്ന് അവസാനിയ്ക്കുമെന്ന് ശാസ്ത്രം കണ്ടെത്തിയിരിയ്ക്കുന്നു. നാം ഭയക്കണോ...?

ലോകാവസാനം

ലോകാവസാനം

ലോകാവസാനം എന്നത് കഥകളില്‍ മാത്രമുള്ളതല്ലെന്നാണ് ഇപ്പോള്‍ ശാസ്ത്ര ലോകവും പറയുന്നത്. ഭൂമി മാത്രമല്ല, ഈ പ്രപഞ്ചത്തിന് തന്നെ അവസാനം ഉണ്ട്.

എന്നാണത്

എന്നാണത്

ഇന്നത്തെ തലമുറയുടെ കാലത്തായിരിയ്ക്കുമോ ലോകം അവസാനിയ്ക്കുക? എത്ര വര്‍ഷങ്ങള്‍ വേണ്ടി വരും അതിന്?

കോടാനുകോടി വര്‍ഷങ്ങള്‍

കോടാനുകോടി വര്‍ഷങ്ങള്‍

പതിനായിരം കോടി വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും ലോകം അവസാനിയ്ക്കുക എന്നാണ് ഇപ്പോള്‍ ശാസ്ത്ര ലോകം കണ്ടെത്തിയിരിയ്ക്കുന്നത്.

അന്ന് മനുഷ്യനുണ്ടാകുമോ

അന്ന് മനുഷ്യനുണ്ടാകുമോ

പതിനായരം കോടി വര്‍ഷങ്ങള്‍.... കണക്ക് കൂട്ടാന്‍ പോലും ബുദ്ധിമുട്ടായിരിയ്ക്കും. കാര്യങ്ങള്‍ ഇങ്ങനെയാണ് പോകുന്നതെങ്കില്‍ അന്ന് മനുഷ്യ വംശം തന്നെ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്.

കണ്ടെത്തിയതെങ്ങനെ

കണ്ടെത്തിയതെങ്ങനെ

രണ്ട് ലക്ഷത്തിലേറെ നക്ഷത്ര സമൂഹങ്ങളെ നിരീക്ഷിച്ചും പഠിച്ചും ആണ് ശാസ്ത്രജ്ഞര്‍ ഇങ്ങനെ ഒരു നിഗമനത്തിലെത്തിയിരിയ്ക്കുന്നത്.

പണ്ടേ അറിഞ്ഞു

പണ്ടേ അറിഞ്ഞു

ഒരു സുപ്രഭാതത്തില്‍ തിരിച്ചറിഞ്ഞതല്ല ഈ സത്യം. രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് തന്നെ പഠനങ്ങള്‍ ഇത് തെളിയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴാണ് അതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതെന്ന് മാത്രം.

ഊര്‍ജ്ജം

ഊര്‍ജ്ജം

ഒരു വലിയ പൊട്ടിത്തെറിയോടെയാണ് ഈ പ്രപഞ്ചം ഉണ്ടായത് എന്നാണല്ലോ കരുതുന്നത്. വലിയ ഊര്‍ജ്ജമാണ് അപ്പോള്‍ സ്വതന്ത്രമായത്. ഇപ്പോഴും ഗാലക്‌സികള്‍ ഊര്‍ജ്ജം പുറത്ത് വിട്ടുകൊണ്ടേ ഇരിയ്ക്കുന്നു.

ഊര്‍ജ്ജ ശോഷണം

ഊര്‍ജ്ജ ശോഷണം

എന്നാല്‍ ഗാലക്‌സികളില്‍ നിന്ന് പുറത്തേയ്ക്ക് വരുന്ന ഊര്‍ജ്ജം കുറഞ്ഞുവരികയാണെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. ഒരു നാള്‍ എല്ലാ ഊര്‍ജ്ജവും ഇല്ലാതാവും. അതോടെ ലോകം തന്നെ അവസാനിയ്ക്കും.

തീമഴ പെയ്യില്ല

തീമഴ പെയ്യില്ല

ലോകാനസന ദിനത്തില്‍ തീമഴ പെയ്യും അല്ലെങ്കില്‍ വലിയ പേമാരിയുണ്ടാകും എന്നൊക്കെയാണ് കഥകളില്‍ പറയുന്നത്. എന്നാല്‍ ശരിയ്ക്കും ലോകം അവസാനിയ്ക്കുമ്പോള്‍ ഇങ്ങനെ ഒന്നും ഉണ്ടാകാനിടയില്ല.

ഓസ്ട്രേലിയന്‍ സംഘം

ഓസ്ട്രേലിയന്‍ സംഘം

ഓസ്ട്രേലിയയിലെ ഇന്റർനാഷനൽ സെന്റർ ഫോർ റേഡിയോ ആസ്ട്രോണമി റിസർച്ചിലെ ഗവേഷകരാണ് ലോകാവസാനത്തിന്‍റെ നാളുകള്‍ കണ്ടെത്തിയത്.

English summary
The Australian-led project known as Galaxy And Mass Assembly (GAMA) has been measuring the energy output of stars for the last few years, and the team of 100 scientists discovered that the output is only half what it was 2 billion years ago.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X