കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമിക്ക് പുറമേ അനേകം 'ഭൂമികള്‍'... അത്ഭുതത്തോടെ ശാസ്ത്ര ലോകം! കാണാത്ത വഴികളില്‍ ഇനി എന്തെല്ലാം...

  • By Desk
Google Oneindia Malayalam News

ലണ്ടന്‍: ഭൂമിക്ക് പുറത്ത് മറ്റെവിടെയെങ്കിലും ജീവന്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ ഒരുകാലത്തും ശാസ്ത്ര ലോകം തള്ളിക്കളഞ്ഞിട്ടില്ല. അന്യഗ്രഹ ജീവികള്‍ ഉണ്ട് എന്ന് തന്നെ ആയിരുന്നു സ്റ്റീഫന്‍ ഹോക്കിങ്ങിനെ പോലുള്ള വിഖ്യാത ശാസ്ത്രജ്ഞരും വിശ്വസിച്ചിരുന്നത്.

പ്രപഞ്ചത്തെ കുറിച്ച് ഇപ്പോഴും മനുഷ്യന് കാര്യമായി ഒന്നും അറിയില്ല. കോടാനുകോടി നക്ഷ്രങ്ങളും ഗ്രഹങ്ങളും എല്ലാം ഉണ്ടെന്ന് മാത്രം അറിയാം. അങ്ങനെയെങ്കില്‍ ഭൂമിക്ക് സമാനമായ അന്തരീക്ഷമുള്ള ഗ്രഹങ്ങളും ഉണ്ടാകും എന്ന് ഉറപ്പാണ്. എന്നാല്‍ അവിടങ്ങളില്‍ ജീവനുണ്ടോ, മനുഷ്യരെ പോലെ വികസിച്ച ജീവിവര്‍ഗ്ഗങ്ങളുണ്ടോ എന്നൊന്നും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഭൂമിക്ക് സമാനമായ സാഹചര്യങ്ങളിലുള്ള ഒരു കൂട്ടം ഗ്രങ്ങളെ സൗരയൂഥത്തിന് പുറത്ത് കണ്ടെത്തി എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.

ഒന്നല്ല, ഒരു കൂട്ടം

ഒന്നല്ല, ഒരു കൂട്ടം

സൗരയൂഥത്തിന് പുറത്തുള്ള ഒരു കൂട്ടം ഗ്രഹങ്ങളില്‍ ആണ് ജീവനുണ്ടാകാനുള്ള സാധ്യതയുള്ളതാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഭൂമിയില്‍ എങ്ങനെയാണോ ജീവന്റെ ഉല്‍പ്പത്തി ഉണ്ടായത്, അതിന് സമാനമായ രാസ സാഹചര്യങ്ങള്‍ ഈ ഗ്രഹങ്ങളില്‍ ഉണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്.

അള്‍ട്രാ വയലറ്റ് രശ്മികള്‍

അള്‍ട്രാ വയലറ്റ് രശ്മികള്‍

ഭൂമിയില്‍ ജീവന്റെ ഉല്‍പ്പത്തിയില്‍ പ്രധാന പങ്കുവഹിച്ചവയില്‍ അല്‍ഡ്രാ വയലറ്റ് കിരണങ്ങളും ഉണ്ട്. പല രാസ പ്രവര്‍ത്തനങ്ങള്‍ക്കും കാരണമായത് അള്‍ട്രാ വയലറ്റ് കിരണങ്ങള്‍ ആയിരുന്നു. സൂര്യനെ പോലെ അങ്ങനെ അള്‍ട്രാ വയലറ്റ് വികിരണങ്ങളെ പ്രദാന ചെയ്യാന്‍ കഴിയുന്ന നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളിലും സമാനമായ രീതിയില്‍ ജീവന്‍ ഉണ്ടായേക്കാം എന്നാണ് ഗവേഷകര്‍ പറയുന്നത്

കണ്ടെത്തിയ ഗ്രഹങ്ങള്‍

കണ്ടെത്തിയ ഗ്രഹങ്ങള്‍

കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള ഗ്രഹങ്ങളില്‍ ഇതേ സാഹചര്യങ്ങള്‍ ആണ് ഉള്ളത്. ഇവിടെ ദ്രാവകാവസ്ഥയില്‍ ഉള്ള ജലം കൂടി ഉണ്ടെങ്കിലേ ജീവന്റെ ഉല്‍പത്തിക്കുള്ള സാധ്യതയുള്ളൂ.

നമ്മളൊറ്റയ്ക്കാണോ അല്ലയോ...

നമ്മളൊറ്റയ്ക്കാണോ അല്ലയോ...

ഈ പ്രപഞ്ചത്തില്‍ നമ്മള്‍ ഒറ്റയ്ക്കാണോ അതോ മറ്റിടങ്ങളിലും ജീവനുണ്ടോ എന്ന അന്വേഷണത്തില്‍ ഒരുപടി കൂടി നാം മുന്നോട്ട് നീങ്ങിയിരിക്കുന്നു എന്നാണ് ഗവേഷണ സംഘത്തിലെ അംഗമായ പോള്‍ റിമ്മര്‍ പ്രതികരിച്ചത്. ജീവന് വേണ്ടിയുള്ള അന്വേഷണത്തെ കുറച്ചുകൂടി ചെറുതാക്കുന്നതാണ് ഈ ഗവേഷണ ഫലങ്ങള്‍ എന്നും അദ്ദേഹം പറയുന്നു.

 മാരക വിഷമായ സയനൈഡ്

മാരക വിഷമായ സയനൈഡ്

സയനൈഡ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആളെക്കൊല്ലിയായ ഒരു രാസപദാര്‍ത്ഥം എന്ന ചിന്തയാണ് മനസ്സില്‍ വരിക. എന്നാല്‍ ജീവന്റെ ഉല്‍പത്തിയില്‍ സയനൈഡിന് അത്രയേറെ പ്രാധാന്യം ഉണ്ടെന്നാണ് 2015 ല്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണത്തില്‍ പറയുന്നത്.

അതെങ്ങനെ?

അതെങ്ങനെ?

ജീവന്റെ ഉല്‍പത്തിയില്‍ ഉല്‍ക്കാ പതനത്തിനും പ്രാധാന്യം ഉണ്ട്. ഉല്‍ക്കകളില്‍ നിന്നുള്ള കാര്‍ബണ്‍ അന്തരീക്ഷത്തിലെ നൈട്രജനും ആയി ചേര്‍ന്ന് ഹൈഡ്രജന്‍ സയനൈഡ് ഉണ്ടായി എന്നാണ് നിഗമനം. ഈ ഹൈഡ്രജയന്‍ സയനൈഡ് ഒരു മഴയായി പെയ്ത് ഭൂമിയുടെ ഉപരിതലത്തില്‍ എത്തി. അത് പിന്നീട് മറ്റ് പല പദാര്‍ത്ഥങ്ങളുമായും ചേര്‍ന്ന് രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. സൂര്യനില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് രശ്മികള്‍ ആയിരുന്നു ഇതിന് വഴിവച്ചത്.

ആദ്യം ആര്‍എന്‍എ, പിന്നെ ഡിഎന്‍എ

ആദ്യം ആര്‍എന്‍എ, പിന്നെ ഡിഎന്‍എ

അത്തരത്തില്‍ നടന്ന രാസ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ആര്‍എന്‍എ (റൈബോ ന്യൂക്ലിക് ആസിഡ്) സൃഷ്ടിക്കപ്പെട്ടു. അടിസ്ഥാന ജനതിക ഘടകമായ ഡിഎന്‍എയുടെ ഒരു പ്രാഥമിക രൂപമാണ് ആര്‍എന്‍എ. ഈ ആര്‍എന്‍എകള്‍ വഴിയാണ് ജീവന്റെ അടിസ്ഥാന രൂപം ഭൂമിയില്‍ സൃഷ്ടിക്കപ്പെട്ടത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

സാധ്യതകള്‍ തുറക്കപ്പെടുന്നു

സാധ്യതകള്‍ തുറക്കപ്പെടുന്നു

സൂര്യനെ പോലെ തന്നെ താപവും അള്‍ട്രാ വയലറ്റ് രശ്മികളും പുറപ്പെടുവിക്കുന്ന നക്ഷത്രങ്ങളെ ആണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്. അതിനര്‍ത്ഥം, ആ നക്ഷത്രങ്ങളുടെ പ്രദക്ഷിണം വയ്ക്കുന്ന ഗ്രഹങ്ങളില്‍ ഏതിലെങ്കിലും ജീവന്‍ ഉണ്ടാകാം എന്ന് തന്നെയാണ്.

ജീവോല്‍പത്തി മേഖലകള്‍

ജീവോല്‍പത്തി മേഖലകള്‍

ദ്രവാവസ്ഥയില്‍ ഉള്ള ജലവും രാസപ്രവര്‍ത്തനങ്ങള്‍ക്ക് ഉപോല്‍ബലകമാകുന്ന വിധത്തിലുള്ള വെളിച്ചവും താപവും ഒക്കെ ലഭ്യമായിട്ടുള്ള ഗ്രഹങ്ങളെ ജീവോല്‍പത്തി മേഖലകള്‍ അഥവാ അബോയജനെസിസ് സോണ്‍ എന്നാണ് ശാസ്ത്ര ലോകം വിളിക്കുന്നത്. ഇതിന് മുമ്പും ചില ജീവോല്‍പത്തി മേഖലകള്‍ കണ്ടെത്തിയിട്ടുണ്ട്. കെപ്ലര്‍ ടെലസ്‌കോപ്പ് വഴി കണ്ടെത്തിയിട്ടുള്ള കെപ്ലര്‍ 452ബി എന്ന ഗ്രഹത്തെ ഭൂമിയുടെ ബന്ധു എന്നാണ് വിശേഷിപ്പിക്കുന്നത്. പക്ഷേ, വിശദമായ അന്വേഷണങ്ങള്‍ നടത്താവുന്നതിനേക്കാള്‍ ഒരുപാട് ദൂരെ ആണ് ആ ഗ്രഹം.

English summary
Scientists identify exoplanets where life could develop as it did on Earth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X