കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനുഷ്യരുടെ തലച്ചോറിലെ ജീനുകളെ ചൈനീസ് ശാസ്ത്രജ്ഞര്‍ കുരങ്ങുകളിലേക്ക് മാറ്റിവെച്ചു

  • By S Swetha
Google Oneindia Malayalam News

ചൈനീസ് ശാസ്ത്രജ്ഞന്മാര്‍ കുരങ്ങുകളിലേക്ക് മനുഷ്യരുടെ തലച്ചോറിലെ ജീനുകള്‍ മാറ്റി വെച്ചു. ജീന്‍ എഡിറ്റിംഗില്‍ ശാസ്ത്ര നൈതീകതയ്ക്ക് നിരക്കാത്ത പരീക്ഷണമായാണ് പലരും ഇതിനെ കണക്കാക്കുന്നത്. കഴിഞ്ഞ മാസം ബീജിംഗിലെ നാഷണല്‍ സയന്‍സ് റിവ്യൂ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. മനുഷ്യ ജീനായ MCPH1, വൈറസ് വഴി 11 കുരങ്ങുകളിലെ ഭ്രൂണങ്ങളിലേക്ക് കുത്തിവെച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരീക്ഷണം നടത്തിയ 11 കുരങ്ങു കുഞ്ഞുകളില്‍ 6 എണ്ണം ചത്തു പോയതിനാല്‍ 5 എണ്ണമാണ് ഇപ്പോള്‍ ബാക്കിയുള്ളത്.

രാഹുല്‍ ഗാന്ധിയുടെ പത്തനാപുരം പ്രസംഗം പരിഭാഷപ്പെടുത്തിയത് ആരാണ്? പരിഭാഷകയ്ക്ക് കൈയ്യടി!!രാഹുല്‍ ഗാന്ധിയുടെ പത്തനാപുരം പ്രസംഗം പരിഭാഷപ്പെടുത്തിയത് ആരാണ്? പരിഭാഷകയ്ക്ക് കൈയ്യടി!!

'മസ്തിഷ്‌ക പരിണാമവുമായി ബന്ധപ്പെട്ട മനുഷ്യ ജീനുകളെ പഠിക്കാനാണ് ഈ കുരങ്ങുകളെ ഉപയോഗിക്കുന്നത്. വളരെ അപകടസാധ്യതയുള്ള പഠനമാണിതെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. എംആര്‍ഐ സ്‌കാനും മെമ്മറി ടെസ്റ്റുകളും ഉള്‍പ്പെടെ നിരവധി പരീക്ഷണങ്ങളാണ് ശാസ്ത്രജ്ഞര്‍ ഈ കുരങ്ങുകളില്‍ നടത്തിയത്.

monkey

ഈ കുരങ്ങുകള്‍ക്ക് മികച്ച ഹ്രസ്വ കാല ഓര്‍മശക്തിയും മറ്റു കുരങ്ങുകളേക്കാള്‍ വേഗത്തിലുള്ള പ്രതികരണവുമുണ്ടെന്നും മനുഷ്യരെ പോലെ മസ്തിഷ്‌ക വികാസത്തിനായി കൂടുതല്‍ സമയമെടുക്കുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. അതേസമയം ചൈനീസ് സംഘത്തിന്റെ കണ്ടെത്തലുകള്‍ പ്രാധാന്യമര്‍ഹിക്കുന്നുണ്ടെങ്കിലും മറ്റ് ശാസ്ത്രജ്ഞര്‍ സംശയത്തോടെയാണ് ഇ്‌പ്പോഴും ഈ പരീക്ഷണത്തെ കാണുന്നത്.

English summary
Scientists Implant Human Brain Genes into Monkeys
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X