ശസ്ത്രക്രിയയ്ക്കിടെ കത്രിക മറന്ന് വച്ചു, എവിടെയെന്നോ...?
അസഹനീയമായ വയറുവേദനയെ തുടര്‍ന്നാണ് മാവാ ആശുപത്രിയില്‍ എത്തിയത്. പരിശോധനയിലെ കണ്ടെത്തൽ ഞെട്ടിയ്ക്കുന്നത്.
ഹനോയ്: ഒരു വയറുവേദന വന്നപ്പോള്‍ മാവാ നാറ്റ് എന്ന 54കാരന്‍ ഇത്രയും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല, 18 വര്‍ഷമായി കത്രിക വയറ്റില്‍ ചുമന്ന് കൊണ്ടാണ് തന്‌റെ നടത്തമെന്ന് . വിയറ്റ്‌നാം ആരോഗ്യ വകുപ്പിന്‌റെ വിശദീകരണ പ്രകാരം സംഭവങ്ങള്‍ ഇങ്ങനെ ആണ്.

കാര്‍ അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് 18 വര്‍ഷം മുമ്പ് മാവാ നാറ്റിന് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ എല്ലാം വിജയകരമായി പൂര്‍ത്തിയാക്കി. പക്ഷേ ഡോക്ടര്‍മാര്‍ ഒരു കാര്യം മറന്നു...

ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറിന് അകത്ത് വെച്ചാണ് ഡോക്ടര്മാര്‍ മാവയുടെ വയര്‍ തുന്നിയത്. എന്നാല്‍ ഇത് കൊണ്ട് ഇയാള്‍ക്ക് പ്രകടമായി പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. എക്‌സറേയിലോ, സ്‌കാനിഗിലോ കത്രിക വയറ്റിലുള്ളതായി കണ്ടെത്താനും കഴിഞ്ഞില്ല

2 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മാവായ്ക്ക് വയറുവേദന തുടങ്ങിയത്. അടുത്തുള്ള ആശുപത്രിയില്‍ നിന്ന് മരുന്ന് വാങ്ങി കഴിയ്ക്കുകയും ചെയ്തു. എന്നാല്‍ വിദഗ്ദ്ധ പരിശോധന നടത്താത്തതിനാല്‍ വയറ്റില്‍ കത്രിക ഉള്ളതായൊന്നും തിരിച്ചറിഞ്ഞില്ല

വയറുവേദന അസഹനീയമായതിനെ തുടര്‍ന്ന് മാവായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് ആന്നനാളത്തിന് അകത്ത് കത്രിക കുടങ്ങി കിടക്കുന്നതായി കണ്ടെത്തിയത്.

3 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് മാവായുടെ വയറ്റില്‍ നിന്ന് കത്രിക പുറത്തെടുത്തത്. എന്നാല്‍ മുമ്പ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ കണ്ടെത്താനായിട്ടില്ല.












Click it and Unblock the Notifications