രാജ്യത്ത് സാനിറ്ററി ഉത്പന്നങ്ങള്‍ സൗജന്യമാക്കാനുള്ള നിയമം പാസാക്കി സ്കോട്ട്ലാന്റ്
എഡിന്‍ബര്‍ഗ്: സ്ത്രീകള്‍ക്കുള്ള സാനിറ്ററി ഉത്പന്നങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന പ്രഖ്യാപനവുമായി സ്കോട്ട്ലാന്റ് . ഉത്പന്നങ്ങള്‍ സൗജന്യമായി നല്‍കുന്നത് അനുശാസിക്കുന്ന പിരീയഡ് പ്രൊഡക്ട്സ് സകോട്ടിഷ് പാര്‍ലമെന്റില്‍ ഏകകണ്ഠമായി പാസായി. പൊതു സ്ഥലങ്ങളില്‍ ഉത്പന്നങ്ങള്‍ സൗജന്യമായി ലഭിക്കും. ഇതോടെ സാനിറ്ററി ഉത്പന്നങ്ങള്‍ സൗജന്യമാക്കുന്ന ആദ്യ രാജ്യമായി സ്കോട്ലാന്റ് മാറുകയും ചെയ്തു.
2017ല്‍ നടത്തിയ സര്‍വേയില്‍ യുകെയിലെ പത്തില്‍ ഒരു പെണ്‍കുട്ടിക്ക് മതിയായ സാനിറ്ററി സൗകര്യം ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. ആര്‍ത്തവ സമയത്ത് സാനിറ്ററി ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതില്‍ വെല്ലുവിളി നേരിടുന്നതായി പഠനങ്ങളും വ്യക്തമാക്കി.2019 ഏപ്രിലില്‍ സ്കോട്ടിഷ് ലേബര്‍ പാര്‍ട്ടി വക്താവ് മോണിക്ക ലെന്നോനാണ് ഇത് സംബന്ധിച്ച് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചത്.. ആര്‍ത്തവ ദിവസങ്ങളോടനുബന്ധിച്ച് സാനിറ്ററി ഉത്പന്നങ്ങളുടെ ലഭ്യതയുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്കുള്ള ആശങ്കകള്‍ ഇതിലൂടെ പൂര്‍ണമായും നീക്കാനാവുമെന്ന പീരിയഡ് പ്രൊഡക്ട്സ് ബില്‍ അവതരിപ്പിച്ചുകൊണ്ട് മോണിക്ക ലെനന് പറഞ്ഞു.
സ്കോട്ലാന്റിലെ വിദ്യാര്ഥിനികള്ക്ക്് സൗജന്യമായി സാനിറ്ററി ഉത്പന്നങ്ങള്‍ നല്കുന്ന പദ്ധതി ഇതിനോടകം നിലവിലുണ്ട്.പുതിയ ബില്‍ പാസായതോടെ എല്ലാ സ്ത്രീകള്‍ക്കും സൗജന്യമായി ഉത്പന്നങ്ങള്‍ ലഭിക്കാനായുള്ള പദ്ധതി തയാറാക്കേണ്ടത് മന്ത്രിമാരുടെ കൂടി ചുമതലയായി മാറും.
സ്കോട്ലാന്റിലെ വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യമായി സാനിറ്ററി ഉത്പന്നങ്ങള്‍ ലഭിക്കാനായുള്ള പദ്ധതി തയാറാക്കേണ്ടത് മന്ത്രിമാരുടെ കൂടി ചുമതലയായി മാറും.
സ്കോട്ലാന്റ് ഏത് തരം രാജ്യമാണെന്ന സന്ദേശമാണ് പുതിയ ബില്‍ പാസായതിലൂടെ ലോകത്തിന് നല്‍കുന്നതെന്ന് സ്കോട്ലാന്റ് കാബിനെറ്റ് സെക്രട്ടറി എയ്ലീന് കാംപ്ബെല്‍ പറഞ്ഞു. സാമ്പത്തിക പ്രശ്നങ്ങളുടെ പേരില്‍ ആര്‍ത്തവ ദിവസങ്ങളില്‍ അനുയോജ്യമല്ലാത്ത ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് വലിയ ആശ്വാസമാവും പുതിയ നിയമമെന്നും ്അദ്ദേഹം പറഞ്ഞു. പദ്ധതിക്കായി 8.7 മില്യണ്‍ യൂറോയാണ് സത്ോട്ലാന്റ് മാറ്റിവെച്ചത്.