മോദി വിരുദ്ധന്‍ ജോര്‍ജ് സോറോസിന്റെ കമ്പനി സിഇഒ അമേരിക്കന്‍ ട്രഷറി സെക്രട്ടറി
വാഷിംഗ്ടണ്‍: യുഎസ് ട്രഷറി സെക്രട്ടറിയായി കീ സ്ക്വയര്‍ ക്യാപ്പിറ്റല്‍ മാനേജ്മെന്റ് സ്ഥാപകനായ സ്കോട്ട് ബെസന്റിനെ നിയമിക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക ഫസ്റ്റ് അജണ്ടയുടെ ശക്തനായ വക്താവാണ് സ്കോട്ട്. യുഎസിന് ഒരു പുതിയ സുവര്‍ണ്ണ കാലഘട്ടം കൊണ്ടുവരാന്‍ അദ്ദേഹം തന്നെ സഹായിക്കും എന്ന് ട്രംപ് അവകാശപ്പെട്ടു. അമേരിക്കന്‍ നിക്ഷേപകനും വിദ്യാഭ്യാസ വിചക്ഷണനുമാണ് ബെസന്റ്.
നികുതി കുറയ്ക്കലും ഇറക്കുമതി തീരുവ കൂട്ടലും തിരഞ്ഞെടുപ്പു വാഗ്ദാനമായി അവതരിപ്പിച്ചിരുന്ന ട്രംപിന്റെ സാമ്പത്തിക നയം നടപ്പിലാക്കുക എന്നതാണ് ട്രഷറി സെക്രട്ടറിയുടെ ചുമതല. അതേസമയം ബെസന്റിന്റെ നിയമനം ഇന്ത്യയേയും സ്വാധീനിക്കുന്ന ഒന്നാണ്. ഡെമോക്രാറ്റിക് പാര്‍ട്ടി അനുഭാവിയായ നിക്ഷേപകന് ജോര്‍ജ് സോറസിനൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ബെസന്റ്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായി കടുത്ത വിമര്‍ശനം പലതവണ ഉയര്‍ത്തിയിട്ടുള്ള ആളാണ് സോറോസ്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ടസര്ക്കാരിന്റെ ഭാഗമായി നിന്ന് ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രം നിര്‍മിക്കാന്‍ ശ്രമിക്കുകയാണ് മോദി എന്ന് സോറോസ് വിമര്‍ശിച്ചിരുന്നു. ലോകത്ത് ദേശീയത കുറയുന്നതിന് പകരം തീവ്രമാകുകയാണ് ചെയ്യുന്നതെന്നും അതിന്റെ ഏറ്റവും വലിയ ഉദാഹരണം ഇന്ത്യയാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, സിഎഎ തുടങ്ങിയ വിഷയങ്ങളിലും അദ്ദേഹം മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിരുന്നു. ഗൗതം അദാനിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പുറത്തുവന്ന ഹിന്‍ഡണ്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടും മോദിക്കെതിരെ അദ്ദേഹം രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. മോദിയും അദാനിയും അടുത്ത ബന്ധമുള്ളവരാണെന്നും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ മോദിയുടെ മൗനം ഭൂഷണമല്ല എന്നും സോറോസ് പറഞ്ഞിട്ടുണ്ടായിരുന്നു.
ഇത്തരത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിട്ടുള്ള ആളായിരുന്നു സോറോസ്. ഈ സോറോസുമായി അടുത്ത ബന്ധമുള്ള ആളാണ് യുഎസ് ട്രഷറി സെക്രട്ടറിയായി എത്തുന്നത്. ഇത്തവണ ട്രംപിന്റെ പ്രചാരണത്തിന് ബെസന്റ് 30 ലക്ഷം ഡോളര്‍ സംഭാവന നല്‍കിയിരുന്നു. ബെസന്റിന്റെ നിയമനത്തിന് സെനറ്റ് അംഗീകാരം ലഭിച്ചാല്‍ ക്രിപ്റ്റോകറന്‍സിയെ പരസ്യമായി പ്രോത്സാഹിപ്പിക്കുന്ന ആദ്യ ട്രഷറി സെക്രട്ടറി കൂടിയാകും അദ്ദേഹം.
സ്കോട്ട് ബെസെന്റ് സമീപ വര്‍ഷങ്ങളില്‍ ട്രംപിന്റെ താരിഫ് മുതല്‍ ചെലവ് ചുരുക്കല്‍ വരെയുള്ള നയങ്ങളെ പിന്തുണച്ചിരുന്നു. സൗത്ത് കരോലിനയില്‍ നിവാസിയായ ബെസെന്റ് യേല്‍ യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന് പത്രപ്രവര്‍ത്തകനാകാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ യേല്‍ ഡെയ്ലി ന്യൂസിന്റെ എഡിറ്റര്‍ സ്ഥാനം ലഭിക്കാതെ വന്നപ്പോള്‍ അദ്ദേഹം ആ ശ്രമം ഉപേക്ഷിച്ചു.
സോറോസിന്റെ മാക്രോ ഇക്കണോമിക് നിക്ഷേപ സ്ഥാപനമായ സോറോസ് ഫണ്ട് മാനേജ്മെന്റിന്റെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസറായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. 2015-ല്‍ അദ്ദേഹം സ്വന്തമായൊരു ഹെഡ്ജ് ഫണ്ട് സ്വരൂപിച്ചു. ദീര്‍ഘകാലമായി റിപ്പബ്ലിക്കന്‍ അനുഭാവിയായ ബെസെന്റ്, ഹിലരി ക്ലിന്റണും ബരാക് ഒബാമയും ഉള്‍പ്പെടെ ചില ഡെമോക്രാറ്റുകള്‍ക്കും പണം നല്‍കിയിട്ടുണ്ട്.
2000-ല്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ വൈസ് പ്രസിഡന്റ് അല്‍ ഗോറിനെ പിന്തുണച്ച് അദ്ദേഹം ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റിക്ക് വേണ്ടി ഒരു ഫണ്ട് ശേഖരണം നടത്തിയിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications